കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ റഫീക്ക് വിദ്യാർതഥികളെ പഠിപ്പിക്കുന്ന വിധം, ഇവൻ ഇനി സർവ്വീസിൽ ഉണ്ടാവരുത് (video)

0
542

ഇത് രണ്ടുമാസം മുന്നേയുള്ള ഒരു വീഡിയോ ആണ് . ഇതിനുപുറത്ത് എന്തെങ്കിലും നടപടി ഉണ്ടായോ എന്നും അറിയില്ല .കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ റഫീക്ക് വിദ്യാർതഥികളെ പഠിപ്പിക്കുന്ന വിധം. വിദ്യാലയങ്ങൾ മൂന്നാംമുറയുടെ കേന്ദ്രങ്ങളോ ?എന്തോ മുൻവൈരാഗ്യം തീർക്കുന്നപോലെയാണ് ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥിയെ ഇങ്ങനെ കൈകാര്യം ചെയുന്നത്. തല്ലി വളർത്തണം, തല്ലി പഠിപ്പിക്കണം എന്നൊക്കെ പുലമ്പുന്ന പഴയതലമുറയുടെ ഒരു ക്രൂരനായ വക്താവാകണം ഇയാൾ. മനുഷ്യശരീരത്തിൽ ചെറിയ പ്രഹരമേറ്റാൽ പോലും മരണം സംഭവിക്കാൻ സാധ്യതയുള്ള ഭാഗത്താണ് അയാളുടെ തുടരെത്തുടരെയുള്ള മർദ്ദനം.

ഇയാളെ പോലെയുള്ള അധ്യാപകരുടെ ക്ലാസിൽ വിദ്യാർത്ഥികൾ എത്രമാത്രം ഭയത്തോടെയാണ് ഇരിക്കുന്നുണ്ടാകുക. ക്രൂരമായ മർദ്ദനം ഏൽക്കാൻ വേണ്ടിയാണോ രക്ഷകർത്താക്കൾ കുട്ടികളെ പഠിക്കാൻ അയക്കുന്നത് ? മനുഷ്യാവകാശങ്ങൾക്ക് ഏറെ വിലയുള്ള ഒരുകാലം ആണിത്. അധ്യാപകന്റെ തല്ലുകൊണ്ടിട്ട് കാലുകൾ മുന്നോട്ടുവച്ചു നടക്കാൻ പോലും കഴിയാതിരുന്ന ഒരുകാലം ഉണ്ടായിരുന്നു. പല അധ്യാപകരും വിദ്യാത്ഥികൾ നന്നാകാൻ വേണ്ടിയല്ല, അവരിൽ ഒരുതരം സാഡിസം ആണ് കാണാന്കഴിയുക. വീട്ടിൽ ഭാര്യയോട്/ ഭർത്താവിനോട് വഴക്കിട്ടാലും അതിന്റെ ദേഷ്യം വിദ്യാത്ഥികളിൽ തീർക്കുന്ന അധ്യാപകരുടെ മനസികഘടന ഭയപ്പെടുത്തുന്നു. മനസികചികിത്സ വേണ്ട സാധനങ്ങളാണ് ഇവരെല്ലാം. ഇത്തരം നരാധമന്മാരായ അധ്യാപകർ അധ്യാപക മേഖലയ്ക്ക് തന്നെ അപമാനം ആണ്. രക്ഷകർത്താക്കൾ കുട്ടികളെ എന്തുവിശ്വാസത്തിന്റെ പുറത്താണ് പഠിക്കാൻ അയക്കേണ്ടത് ? മർദ്ദനത്തിന്റെ വീഡിയോ കാണാം.