ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ 100 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ആഗോളതലത്തിൽ 100 കോടി ക്ലബിൽ എത്തിയ ആദ്യ ഉണ്ണി മുകുന്ദൻ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം പുതുവർഷത്തിലും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതിനൊപ്പം സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാളികപ്പുറത്തിലെ പ്രധാന രംഗങ്ങളും രസകരമായ സീനുകളും പ്രേക്ഷക പ്രതികരണങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ തന്നെയാണ് എഡിറ്റിങ് നിർവഹിച്ചതും . ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ,ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി,ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ,അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്.