മാളികപ്പുറവും ക്ളൈമാക്‌സും ഒരു പുനർചിന്തനം
Rahul Mullakkal
ഒരേതരം “മിത്ത്” ക്കളെ ആധാരമാക്കി എടുത്ത സിനിമകളാണ് “മാളികപ്പുറവും” “നന്ദനവും” ഏതൊരു ഭക്തനും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു കഴിഞ്ഞാൽ ദൈവം അവരുടെ അടുത്തേക്കോ അല്ലെങ്കിൽ അവർ അന്വേഷിച്ചു ചെല്ലുന്നിടത്തോ ദൈവത്തെ കാണാം എന്നുള്ള “മിത്ത്” നെ വെച്ചാണ് മാളികപ്പുറത്തിലെ കല്യാണിയേയും നന്ദനത്തിലെ ബാലാമണിയേയും രൂപപെടുത്തിയിട്ടുള്ളതായി കാണാം. ഈ രണ്ടു സിനിമകളിലും ഭക്തിയാണ് പ്രധാനം. ഒരു സിനിമയിൽ കൃഷ്ണൻ ആണെങ്കിൽ മറ്റൊരു സിനിമയിൽ അയ്യപ്പനാണ്.
രണ്ടും മലയാളികളുടെ പ്രിയപ്പെട്ട പ്രതിഷ്ഠകളും കൂടാതെ ദൈവത്തിന്റെ അവതാരങ്ങൾ കണ്ടു ഭക്തിപുരസ്സരം കോൾമയിൽ കൊള്ളാൻ പിന്നെ എന്ത് വേണം.ഒരേ ജോണറിൽ ഉള്ള പടമാണെങ്കിൽ കൂടി നന്ദനവും മാളികപ്പുറവും അവസാനം ക്ളൈമാക്സ് വളരെ വിത്യാസമായി കാണാം. രണ്ടു സിനിമകളിലും മനുഷ്യരൂപത്തിൽ വരുന്ന ദൈവത്തെ കാണുന്നതാണ് അതിലെ കഥാപാത്രത്തിന്റെ സംതൃപ്തി.
പക്ഷെ എന്തുകൊണ്ട് മാളികപ്പുറത്തിന്റെ അവസാനം അയ്യപ്പസ്വാമിയായി കരുതിയിരുന്ന ഉണ്ണിമുകുന്ദനെ ഒരു പൊലീസുകാരനായി അവതരിപ്പിച്ചു ? 3 കാര്യങ്ങൾ ആണ് അതിന്റെ ഉപസംഹാരം ആയി തോന്നിയത്
1 . സിനിമയിലെ കല്യാണിയുടെ മനസ്സിൽ ഉണ്ണിമുകുന്ദൻ ആണ് അയ്യപ്പൻ. ദൈവത്തിനെ മനുഷ്യരൂപത്തിൽ കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെ കരുതാം.
2 . സിനിമ ഒരു റിയലിസ്റ്റിക് അപ്പ്രോച് ആയി കാണുന്നവർക്കു അയ്യപ്പസ്വാമി ഒരു ഫാന്റസി ആണെന്നും അയ്യപ്പസ്വാമി എന്നൊരു കഥാപാത്രം ഉണ്ണിമുകുന്ദനെ കൊണ്ട് അഭിനയിപ്പിച്ചതായും നമുക്ക് ചിന്തിക്കുമ്പോൾ സിനിമ മറ്റൊരു അനുഭവം ഉണ്ടാക്കി തരുന്നു.
3 . ഉണ്ണിമുകുന്ദനെ അയ്യപ്പസ്വാമിയാക്കി സിനിമയെടുത്താൽ അത് നന്ദനത്തിന്റെ വേറൊരു പതിപ്പായി മാറും എന്ന് ചിന്തിച്ചു കാണും. ((അവസാനം പോലീസ് ആണെന്ന് കാണിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാൽ))
എങ്കിലും മാളികപ്പുറം കണ്ടിരിക്കാനും വളരെഏറെ ആത്മസംതൃപ്തി തരുന്ന സിനിമയാണ്. ഭക്തിയോടെ കാണുന്നവർക്കു അങ്ങനെയും അല്ലെങ്കിൽ ഒരു സിനിമയുടെ രൂപത്തിൽ കാണുന്നവർക്കു അങ്ങനെയും ആസ്വദിക്കാൻ പറ്റുന്ന നല്ല സിനിമ. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും നല്ലതു വരട്ടെ. സിനിമയിലെ രണ്ടു കുട്ടികളുടെ അഭിനയം വളരെ മികച്ചതായി തോന്നി.