മാളികപ്പുറം
Sarath SR Vtk
അഭിലാഷ് പിള്ള യുടെ തിരക്കഥ യിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകൻ ആയ ചിത്രം.”കല്ലു “എന്ന പെൺകുട്ടിയുടെ ശബരിമല യിൽ പോകണമെന്നും അയ്യപ്പനെ കാണണം എന്നുമുള്ള ആഗ്രഹവും അതിനായി അവൾ നടത്തുന്ന യാത്ര യുമാണ്” മാളികപ്പുറം” പറയുന്നത്.
➡️അഭിലാഷ് പിള്ളയുടെ യൂഷ്വൽ ആയിട്ടുള്ള പ്രെഡിക്റ്റബിൾ ടെംപ്ളേറ്റ് ഉള്ള ക്ലിഷേ എലമെന്റ്സ് ഒക്കെ ചേർന്നിട്ടുള്ള ആവറേജ് സ്ക്രിപ്റ്റ് തന്നെയാണ് മാളികപ്പുറത്തിന്റേതും.
➡️കാണുന്ന പ്രേക്ഷകന് കഥയുമായി ഇമോഷണൽ കണക്ഷൻ വർക്ക് ഔട്ട് ആക്കാൻ സാധിച്ചിട്ടുണ്ട്
➡️സെക്കന്റ് ഹാഫ് ലെ ഫൈറ്റ് സീൻ കിടിലൻ ആയിരുന്നു 👌👌
➡️ഡിവൈൻ ബിജിഎം &സോങ്സ് എല്ലാം തിയേറ്ററിൽ കാണുമ്പോൾ നല്ലൊരു ഫീൽ ആയിരുന്നു
➡️ഉണ്ണി മുകുന്ദന്റെ സ്ക്രീൻ പ്രസന്റസ് & പെർഫോമൻസ് നല്ലൊരു പോസിറ്റീവ് ഘടകം ആയിരുന്നു.
➡️കല്ലു നയിച്ച ദേവനന്ദ യുടെ പെർഫോമൻസ് ഉം മികച്ചതായി.പീയുഷ് ആയി അഭിനയിച്ച ശ്രീപദ് ന്റെ യും പെർഫോമൻസ് നൈസ് ആയിരുന്നു.
➡️ഫാന്റസി ആണെങ്കിൽ പോലും നന്നായി പോയ്കൊണ്ടിരിക്കുന്ന ഫൈറ്റിനിടയിൽ കുത്തി നിറച്ച അമിതമായ ഭക്തി ഘടകങ്ങൾ കുറച്ചു കല്ലു കടിയായി തോന്നി. അത് ഇല്ലാതെ തന്നെ ആ ഡിവൈൻ കിട്ടുമായിരുന്നു.
➡️പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയുന്നത് കൊണ്ട് തെറ്റൊന്നുമില്ല. പക്ഷേ അവസാന ഭാഗത്തു ഉണ്ണി പറയുന്ന സ്റ്റേറ്റ്മെന്റ് തികച്ചും forced ആയിട്ടുള്ള അനവസരത്തിൽ ഉള്ളതായി തോന്നി.
➡️അങ്ങനെ അല്ലറ ചില്ലറ നെഗറ്റീവ്സ് ഒഴിച്ചാൽ, രണ്ട് മണിക്കൂർ തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകനെ ഉറപ്പായും പിടിച്ചിരുത്തുന്ന സിനിമ തന്നെയാണ് “മാളിക പുറം “.
➡️പറയുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഒഴിവാക്കി കളയേണ്ടുന്ന സിനിമ അല്ല മാളികപുറം. അത്യാവശ്യം പ്രൊഡക്ഷൻ ക്വാളിറ്റിയിൽ,ഒരു എബോവ് ആവറേജ് ലെവൽ ഉള്ള വാച്ചബിൾ ആയിട്ടുള്ള സിനിമയായി തന്നെയാണ് അനുഭവപ്പെട്ടത്..