മാളികപ്പുറം ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ നിർമാതാക്കൾ

കേരളത്തിലെ തിയേറ്ററുകളിൽ ചരിത്ര വിജയം കൈവരിച്ച മാളികപ്പുറം ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ അതേ ടീം പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവ നന്ദയും, ശ്രീപദ് യാനും ഒന്നിക്കുന്നു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ നിർമ്മാതാവായ മുരളി കുന്നുംപുറത്ത് ആണ് പുതിയ പ്രോജക്ടിന്റെ വിവരം പങ്കുവച്ചത്. അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ് “എപ്പോഴും നിറഞ്ഞ സ്നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊർജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഈ സന്തോഷകരമായ വേളയിൽ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാൻ പങ്കു വെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ശ്രീ. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടർമാൻ ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ ഞാനും സ്പീഡ് വിങ് സർവീസസിന്റെ ബാനറിൽ ശ്രീ സനിൽ കുമാർ ബിയും യും ചേർന്ന് ഒരുക്കാൻ പോകുകയാണ്. ഈ വർഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുൻപിലേക്ക് എത്തും. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്”. ചിത്രത്തിന്റെ നായക കഥാപാത്രത്തിനെ അവതരിപ്പുന്ന സൂപ്പർ താരത്തിന്റെ പേര് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. മറ്റു താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജും, പി ആർ ഓ പ്രതീഷ് ശേഖറുമാണ്.

You May Also Like

എൻ എഫ് വർഗീസിൻെറ ഓർമ്മ ദിനത്തിൽ മനസ്സ് നിറയെ വിശ്വനാഥൻെറ ശബ്ദമായിരുന്നു

Rayemon Roy Mampilly ”ആണ്ടവൻ ഇതു നിന്റെ കോയമ്പത്തൂരേ മായാണ്ടിക്കുപ്പം അല്ല കൊച്ചിയാ കൊച്ചി.. വിശ്വനാഥന്റെ…

സൽമാൻ വന്ന് ഷർട്ടൂരി നിന്നാൽ തന്നെ പടം ഹിറ്റാകുന്ന കാലമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതൊന്നും ഏശുന്നില്ല

Vijay Raveendran ഇത്രയും മോശം അവസ്ഥ ബോളിവുഡിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. മൂന്ന് ഖാൻമാരും കുറെ നാളായി അടിതെറ്റിയിരിക്കുന്നു.…

അഞ്ചാം പാതിര സാമ്പത്തികമായി വലിയ വിജയമായിട്ടും മാനുവൽ തോമസിന് എന്തുപറ്റി ?

Isac John ചലച്ചിത്രസംവിധായകനും രചയിതാവുമാണ് മിഥുൻ മാനുവൽ തോമസ്.2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന…

എഴുതുന്ന സിനിമകളിൽ ആരെയെങ്കിലും വേഷംമാറി അവതരിപ്പിച്ചില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയുമില്ല, ട്രോൾ പോസ്റ്റ്

എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ…