വൻ വിജയമാകുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിൽ മാത്രം റിലീസ് ചെയ്ത ചിത്രം അതിന്റെ സ്വീകാര്യത കാരണം കൂടുതൽ ഇടങ്ങളിലേക്ക് പ്രദർശനത്തിന് എത്തുകയാണ്. ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്.
ചിത്രത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ റിലീസ് നാളെയാണ്. വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം മറുനാടുകളിലേക്ക് എത്തുന്നത്.മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്ക്രീനുകളിലാണ് ചിത്രം എത്തുക. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ സ്ക്രീന്‍ കൌണ്ട് ആണ് ഇത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിന് ഉണ്ടാവും.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു
എഡിറ്റിങ് നിർവഹിക്കുന്നതും ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ തന്നെയാണ്. ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ,ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി,ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്ബ,അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്.