fbpx
Connect with us

പ്രതിയെ തല്ലാനാഞ്ഞ അവളുടെ സഹോദരനോട് ആ പോലീസുകാരൻ പറഞ്ഞതുകേട്ട് മരണവീട്ടിൽ പോലും കയ്യടിക്കാൻ തോന്നി

ഏകദേശം 10 വർഷം മുൻപ് ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഷീജ എന്നായിരുന്നു അവളുടെ പേര്. ഒരേ കോമ്പൗണ്ടിലെ രണ്ട് വീടുകളിലെ താമസക്കാർ ആയിരുന്നു ഞങ്ങൾ. രാവിലെ 8 മണിക്ക്

 128 total views

Published

on

മാളു ഷെഹീർഖാൻ

ഏകദേശം 10 വർഷം മുൻപ് ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഷീജ എന്നായിരുന്നു അവളുടെ പേര്. ഒരേ കോമ്പൗണ്ടിലെ രണ്ട് വീടുകളിലെ താമസക്കാർ ആയിരുന്നു ഞങ്ങൾ. രാവിലെ 8 മണിക്ക് ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞാൽ വൈകുന്നേരം അയാൾ തിരിച്ചു വരുന്നത് വരെ മിക്ക ദിവസങ്ങളിലും കതകടച്ചു മൂന്നു വയസ്സ് ഉള്ള കുഞ്ഞിനേയും കൊണ്ട് അകത്ത് ഇരിക്കുന്ന ഒരു പെൺകുട്ടി. ആദ്യമൊക്കെ ഒന്ന് സംസാരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിട്ടും എന്നോട് മിണ്ടാൻ വരാതെ അവൾ ഒഴിഞ്ഞു മാറിക്കൊണ്ടേ ഇരുന്നു. പിന്നീട് എപ്പോഴോ എന്നോട് അവൾ സംസാരിക്കാൻ തുടങ്ങി. മൂന്നു വയസുള്ള അവളുടെ മോൾ എന്നെ മമ്മിന്നു വിളിക്കാൻ തുടങ്ങി. അവളെ കേൾക്കാൻ ആരും ഇല്ലാ എന്ന തോന്നലിനു മാറ്റം വന്ന പോലെ എന്നോട് മനസ്സ് തുറക്കാൻ തുടങ്ങി. സംശയ രോഗവും മദ്യപാനവും മാനസികവും ശാരീരികവും ആയ അവൾ അനുഭവിച്ച പീഡനങ്ങളും ഒക്കെ അവൾ എന്നോട് പറയാൻ തുടങ്ങി.

എനിക്ക് അറിയില്ലായിരുന്നു എങ്ങിനെ സമാധാനിപ്പിക്കണം എന്ന്. കുഞ്ഞിനേയും കൊണ്ട് നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ ഒക്കെ “വിവാഹം കഴിഞ്ഞു കുടുംബമായി താമസിക്കുന്ന ആങ്ങളമാർക്കും അവരുടെ ഭാര്യമാർക്കും ഭാരം ആവാൻ ഞാൻ എന്റെ കുഞ്ഞിനേം കൊണ്ട് പോകില്ല” എന്ന് പറഞ്ഞു അവൾ കരഞ്ഞത് ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട്. 3 വയസുള്ള കുഞ്ഞിന് പോലും അയാളെ പേടി ആയിരുന്നു. അയാൾ ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ അയാൾ എഴുനേൽക്കാൻ പറയും വരെ ആ കുഞ്ഞു ചലിക്കില്ലായിരുന്നു.അത്രയ്ക്ക് കുഞ്ഞിന് പോലും അയാളെ ഭയം ആയിരുന്നു. തിന്നാനും കുടിയ്ക്കാനും കൊടുത്ത് നായക്കുട്ടികളെ പൂട്ടിയിട്ടു വളർത്തും പോലെ ഒരു അമ്മയേം കുഞ്ഞിനേം അയാൾ അടച്ചിട്ടു വളർത്തി.

ഒരു ദിവസം വൈകിട്ട് ഒരുപാട് സന്തോഷത്തിൽ അവൾ എന്നോട് വന്നു പറഞ്ഞു നാളെ ഞങ്ങൾ ഒരു യാത്ര പോകുവാണ് എന്ന്. വെളുപ്പിനെ പോകും എന്നെ കണ്ടില്ലേൽ നീ ടെൻഷൻ ആകല്ലേ എന്ന്. ചിരിച്ചു കൊണ്ട് പോയ ആ മുഖം മാത്രമേ ഇന്നും ഓർമയിൽ ഉള്ളു.രാവിലെ മില്ലിലെ ജോലിക്കാർ അയാൾ ജോലിക്ക് ചെന്നില്ല എന്നും പറഞ്ഞു അന്വേഷിച്ചു വന്നു. ഞാൻ അവരോട് പറഞ്ഞു അയാൾ ഭാര്യയെയും കുഞ്ഞിനേയും കൂട്ടി യാത്ര പോയി എന്ന്. തിരികെ പോകാൻ തുടങ്ങിയ അവർക്ക് എന്തോ സംശയം തോന്നി അവർ ആ വീടിനടുത്തേക്ക് പോയി. ജനലിൽ കൂടി കുഞ്ഞു നോക്കി നിൽക്കുന്നുണ്ട് എന്ന് പറയുന്നത് കേട്ട് ഞാനും പോയി നോക്കി. കതക് തള്ളി നോക്കിയപ്പോൾ തുറന്നു കിടക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ അകത്തേക്ക് പോയി തിരിച്ചു വന്നിട്ട് അവൾ മരിച്ചു എന്നും ഭിത്തിയിൽ ചാരി ഇരുത്തിയിരിക്കുന്നു എന്നും പറയുന്നതാണ് കേട്ടത്.

Advertisementഎല്ലാവരും മോളെ പുറത്തേക്ക് വിളിച്ചു. അവൾ വന്നില്ല. എന്നെ കൊണ്ട് എല്ലാരും കൂടി പുറത്തു നിന്ന് കുഞ്ഞിനെ വിളിപ്പിച്ചു. അകത്തേക്ക് കയറാൻ ആരും സമ്മതിച്ചില്ല. മമ്മിന്നു വിളിച്ച് ആ പൊന്നുമോൾ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. “ഉമ്മിയോട്‌ ഒന്ന് എഴുനേറ്റ് മോൾക്ക് ചായ ഇട്ടു തരാൻ പറയാമോ മമ്മി” എന്ന് ചോദിച്ചു ആ കുഞ്ഞ് കരഞ്ഞത് ഓർത്തു ഞാൻ ഇന്നും കരയാറുണ്ട്.

എന്റെ മടിയിൽ ഇരുന്നുകൊണ്ട് ആ മൂന്നു വയസുകാരി ആണ് പോലീസിന് മൊഴി കൊടുത്തത്. ഉമ്മിയുടെ കഴുത്തിൽ വാപ്പി കേബിൾ മുറുക്കിയതും അതിനു മുൻപ് വിറക് കൊണ്ട് ഉമ്മിയെ അടിച്ചതും കേബിൾ മുറുകിയപ്പോൾ ഉമ്മി ഉറങ്ങി പോയതും ഉറങ്ങി ഇരിക്കുന്ന ഉമ്മിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങിയതും ഒരു മുത്തശ്ശി കഥ പറയും പോലെ അവൾ പറഞ്ഞു തീർത്തു. ഉമ്മി ഉറങ്ങിയപ്പോൾ വാപ്പി ഡ്രെസ്സും മോൾടെ b ഡേയ്ക്ക് എടുത്ത ഫോട്ടോസും ഉൾപ്പെടെ എടുത്തു കതക് അടച്ചു പുറത്തേക്ക് പോയതും അവൾ പറഞ്ഞു. ഇന്നും ഓർക്കുമ്പോൾ നെഞ്ച് പിടയുന്നൊരു അനുഭവം….!!

അവൾ മരിച്ച ദിവസം രാത്രി ഭയങ്കരമായ മഴ ആയിരുന്നു. ആർത്തുല്ലസിച്ചു പെയ്ത ഒരു മഴ. ആ വീടിനുള്ളിൽ അവൾ അടി കൊണ്ട് കരഞ്ഞിട്ടുണ്ടാവും, അലറി വിളിച്ചിട്ടുണ്ടാവും. ആ മഴയ്ക്കൊപ്പം അവളുടെ കരച്ചിൽ ഞങ്ങൾ ആരും കേൾക്കാതെ പോയതുമാകാം!! അതോ അവൾ കരഞ്ഞു കാണില്ലേ…, എല്ലാം സഹിച്ചപോലെ എല്ലാ സങ്കടങ്ങളും അമർത്തി പിടിച്ചത് പോലെ ആ കരച്ചിലും അവൾ അമർത്തി പിടിച്ചത് ആയിരിക്കുമോ..? അറിയില്ല… അവൾ പോയി… ചിരിച്ചു കൊണ്ട് എന്നോട് തലേ ദിവസം യാത്ര പോകുവാണ് എന്ന് പറഞ്ഞത് പോലെ തന്നെ യാത്ര പോയി… ഒറ്റയ്ക്ക് ആണെന്ന് മാത്രം!!

അവസാനമായി അവളെ ഒന്ന് കാണാൻ പോലും ഞാൻ പോയില്ല.., എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ അവളെ കണ്ടില്ല… ആ ചിരിച്ച മുഖം ഓർമയിൽ ഉണ്ട്… അത് മാത്രം മതി!!
അവൾ മരിച്ചതിന്റെ അടുത്ത ദിവസം തന്നെ അയാൾ അറസ്റ്റിൽ ആയി. തെളിവെടുപ്പിന് കൊണ്ട് വന്ന ദിവസം പോലീസ് സംരക്ഷണയിൽ കൊണ്ട് വന്ന അയാളെ തല്ലാൻ അവളുടെ ആങ്ങളമാരിൽ ഒരാൾ പാഞ്ഞു വന്നപ്പോൾ തടഞ്ഞു നിർത്തി ഒരു പോലീസ് കോൺസ്റ്റബിൾ ആ ആങ്ങളയോട് ഒരു ചോദ്യം ചോദിച്ചു
“ഇത്രയൊക്കെ തന്റേടം ഉള്ള ആങ്ങളമാർ ഒക്കെ ആ മരിച്ചു പോയ പെൺകൊച്ചിന് ഉണ്ടല്ലേ….?? എന്നിട്ട് ഈ ആങ്ങളമാർ ഒക്കെ അവൾ ചാകുന്നത് വരെ എവിടെ ആയിരുന്നു…?? കെട്ടിച്ചു വിട്ട പെങ്ങൾക്ക് സുഖം ആണോ എന്ന് ചോദിക്കാൻ നിനക്ക് ഒക്കെ കഴിയുമായിരുന്നു എങ്കിൽ അവൾ മരിക്കില്ലായിരുന്നു. അവളെ അന്വേഷിക്കാൻ ആരെങ്കിലും ഉണ്ടെന്ന തോന്നൽ അവനു ഉണ്ടായിരുന്നു എങ്കിൽ അവൻ അവളെ ഇങ്ങിനെ ക്രൂരമായി മർദിക്കില്ലായിരുന്നു. അവൾ ജീവിച്ചിരുന്നപ്പോൾ അവളുടെ സങ്കടം കാണാത്ത ഒരുത്തനും ഇവന്റെ ദേഹത്ത് കൈ വയ്ക്കരുത്”

Advertisementമരണവീട്ടിൽ ആണെങ്കിൽ പോലും എഴുനേറ്റ് നിന്ന് കയ്യടിക്കാൻ തോന്നിപ്പോയ വാക്കുകൾ..!!
ഇന്ന് വിസ്മയ മരിച്ച വാർത്ത പോസ്റ്റ്‌ ചെയ്തത് കണ്ടിട്ട് എന്നോട് കുറെ പേര് ചോദിച്ചു ആ കുട്ടിയെ അറിയുമോ എന്ന്.. അതെ ഞാൻ അറിയും, അവളെ മാത്രം അല്ല ഈ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഭർത്താവിന്റെ പീഡനം കാരണം ഭാര്യ മരണപ്പെട്ടു എന്ന് വായിക്കുന്ന ഓരോ വാർത്തയിൽ ഉള്ള സ്ത്രീകളെയും ഞാൻ അറിയും. അവരിൽ ഒക്കെ ഷീജയെ ഞാൻ കാണുന്നുണ്ട്, അവളുടെ കരച്ചിൽ ഞാൻ കേൾക്കുന്നുണ്ട്..!!
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊല്ലം ജില്ലയിൽ മാത്രം സ്ത്രീധനം കാരണം മാനസികവും ശാരീരികവും ആയ ഉപദ്രവങ്ങളാൽ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത പെൺകുട്ടികൾ ആണ് ഈ ഫോട്ടോയിൽ ഉള്ളത്. വിസ്മയയുടെ ചാറ്റ് പഴയത് ആണെന്നും അടികൊണ്ട പാടുകൾ ഉൾപ്പെടുന്ന ഫോട്ടോകൾ പഴയത് ആണെന്നും പറയപ്പെടുന്നുണ്ട്.

ഇതൊക്കെ കണ്ടിട്ടും നിങ്ങൾക്ക് അച്ഛൻ അമ്മമാർക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കാരുന്നില്ലേ…?? പോയാൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ പദവി പോകുമായിരിക്കും, അവൾ ഇന്നും നിങ്ങൾക്ക് ഒപ്പം ഉണ്ടാകുമായിരുന്നില്ലേ…?? സ്ത്രീധനത്തിന് വേണ്ടി കഴിഞ്ഞ വർഷം ഉത്രയെ കൊന്നതും കൃതി ആത്മഹത്യ ചെയ്തതും നിങ്ങളും വായിച്ചിരുന്നില്ലേ…?? ഒരു നിമിഷം നിങ്ങളുടെ മകളെയും ആ സ്ഥാനത്തു ഒന്ന് സങ്കൽപ്പിച്ചു നോക്കാമായിരുന്നില്ലേ…??

അറിയില്ല നാളെ എന്താകും എന്ന്!!! ഇനിയും ഒരുപാട് വാർത്തകൾ വരും ഇതുപോലെ.. ഇനിയും എണ്ണിയെണ്ണി കണക്ക് പറഞ്ഞു പലരും അവരുടെ മക്കളെ തൂക്കി വിൽക്കും!! അറവുശാലയിലേക്ക് അറക്കാൻ വേണ്ടി വില പറഞ്ഞു വിൽക്കുന്ന പോത്തുകളെ കണ്ടിട്ടില്ലേ.., ആരും പിന്നീട് പോയി തിരക്കാറില്ലല്ലോ അവർക്ക് സുഖമാണോ ജീവനുണ്ടോ എന്ന്!!! അതുപോലെയാണിന്നു പലരും.. ആരും ഒന്നും പഠിക്കില്ല.. ആരും ഒന്നും അനുസരിക്കില്ല… ഇതൊക്കെ ആവർത്തിച്ചു കൊണ്ടേ ഇരിക്കും…
ഓരോ മരണ വാർത്ത കേട്ട് കഴിയുമ്പോഴും നമുക്ക് പോസ്റ്റ്‌ ഇടാം..

“സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്…, A divorced daughter is better than a dead daughter…..”
ഒരു മാറ്റവും സംഭവിക്കില്ല എന്നുറപ്പ് ഉള്ള ഒരു പോസ്റ്റ്‌!!
എല്ലാ ഭാര്യമാരോടും എല്ലാ പെണ്മക്കളോടും ഒന്ന് പറഞ്ഞോട്ടെ, എനിക്ക് എന്റെ ഭാര്യയെ തല്ലിക്കളയാൻ ഉള്ള ഉടമ്പടി ആണ് കല്യാണം എന്ന ധാരണ ഉള്ള ഭർത്താവ് ആണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ആ മുഖത്ത് നോക്കി തല്ലു കൊള്ളാൻ മനസ്സില്ല എന്ന് പറഞ്ഞിങ്ങു പോന്നേക്കണം!!

Advertisement 129 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment15 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment35 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment2 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy3 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement