പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ ? അഞ്ചു ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാം

0
303

Malu Sheheerkhan പങ്കുവയ്ക്കുന്ന പോസ്റ്റ്

ഓരോ ദമ്പത്യബന്ധങ്ങളും സ്നേഹപൂർവ്വം അല്ലെങ്കിൽ സന്തോഷപൂർവ്വം ജീവിതാവസാനം വരെ മുന്നോട്ട് പോകണം എന്നാണ് എല്ലാ ദമ്പതിമാരും ആഗ്രഹിക്കുന്നത്. പലപ്പോഴും പലസാഹചര്യത്തിലും ദാമ്പത്യ ബന്ധങ്ങൾ തകരുന്നത് അവിഹിതം എന്നു പേരിട്ടു വിളിക്കുന്ന വിവാഹേതര ബന്ധങ്ങൾ കാരണം ആണ്. വെറും ശരീരികബന്ധം മാത്രമല്ല വിവാഹേതര ബന്ധത്തിന്റെ അടിസ്ഥാനം എന്നു പലരും മനസിലാക്കാറില്ല.ഓരോ വിവാഹേതര ബന്ധങ്ങളും ആരംഭിക്കുന്നത് സൗഹൃദമെന്ന പേരില്‍ ആയിരിക്കും. നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളി ഒരു വിവാഹേതര ബന്ധത്തിൽ പെട്ടു കഴിഞ്ഞോ എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു സ്വയം ചോദിച്ചു നോക്കിയാൽ മതിയാവും.

Extramarital Affair Investigation Services | Snoopers India1. ദമ്പത്യജീവിതത്തിലെ വളരെ സ്വകാര്യമായ കാര്യങ്ങള്‍ പോലും നിങ്ങളോ നിങ്ങളുടെ പങ്കാളിയോ മറ്റൊരാളോട് പങ്കുവയ്ക്കാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക നിങ്ങള്‍ അയാളുമായി വൈകാരികമായി വളരെ അടുത്തു കഴിഞ്ഞു എന്നാണ് അത് അർത്ഥമാക്കുന്നത്.

Here Are 5 Different Types Of Extra-Marital Affairs And What They Mean |  India.com2. സദാസമയവും നിങ്ങളുടെ ചിന്തകളില്‍ നിങ്ങളുടെ പങ്കാളിയേക്കാള്‍ കൂടുതൽ കടന്നുവരുന്നതു മറ്റൊരാൾ ആണോ? ആണെങ്കിലും നിങ്ങൾ ശ്രദ്ധിക്കണം കാരണം എപ്പോഴും നിങ്ങൾ അയാളെക്കുറിച്ചു ചിന്തിക്കുകയാണങ്കില്‍ അതിന്റെ അർത്ഥം ആ വ്യക്തിക്ക് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ പങ്കാളിയേക്കാൾ അമിത പ്രധാന്യം കൊടുക്കുന്നു എന്നാണ്.

Report says around 53% of Indian women have extra-marital affairs -  OrissaPOST3. മറ്റൊരു വ്യക്തിയുമായി നിങ്ങൾ മനസ്സ് തുറന്നു സംസാരിക്കുകയും നിങ്ങളുടെ പങ്കാളിയോടു ഒന്നും തുറന്നു സംസാരിക്കാതെ ഇരിക്കുകയും ചെയ്യാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങൾ കൊടുക്കുന്ന സ്ഥാനത്തേക്കാൾ കൂടുതൽ ആയ ബന്ധം വളര്‍ന്നു കഴിഞ്ഞു എന്നാണ് ഇതിന്റെ അർത്ഥം.

  1. നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ ആ വ്യക്തിയെ കുറിച്ച് ആണോ ഓർക്കുന്നത്? ആണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പോലും മറ്റൊരു വ്യക്തിയെക്കുറിച്ചു ഓര്‍ക്കുകയാണെങ്കില്‍ അത് അപകടകരമായ അവസ്ഥയാണ്.
  2. മറ്റൊരു വ്യക്തിയുമായി ചിലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും പങ്കാളിക്കൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താതിരിക്കുകയും ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ അത് ദാമ്പത്യത്തെപോലും തകർക്കുന്ന അവസ്ഥയാണ്.

നിങ്ങൾക്ക് സൗഹൃദം എന്നു തോന്നുന്ന ഒരു ബന്ധം നിങ്ങൾ പോലും അറിയാതെ ഒരു വിവാഹേതര ബന്ധം ആയി മാറിക്കഴിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഈ ചോദ്യങ്ങൾ സ്വയം ചോദിച്ചു വിലയിരുത്തുക.

ഈ ചോദ്യങ്ങൾക്ക് എല്ലാം നിങ്ങൾക്ക് പറയാൻ ഉള്ള മറുപടി അതെ എന്നാണെങ്കില്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങൾ മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു എന്നാണു ഇവയൊക്കെ അർത്ഥമാക്കുന്നത്. ദാമ്പത്യബന്ധം പൂർണ്ണ തകർച്ചയിൽ എത്തിയിട്ടില്ലാത്തവർ ഇവ പരിശോധിച്ചു മനസിലാക്കി മുന്നോട്ട് പോയാൽ ദാമ്പത്യം സുരക്ഷിതമാവും.