സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്
2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം (2006), ലങ്ക (2006) എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു. കൈനിറയെ ചിത്രങ്ങളുമായി പിന്നീട് മംമ്‌തയുടെ വിജയയാത്രയായിരുന്നു പിന്നീട്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ക്യാൻസർ ബാധിതനായിരുന്നു…അതിൽ നിന്ന് മോചനം നേടിയതിന് ശേഷം തന്റെ ചർമ്മത്തിന്റെ നിറം മാറുകയാണെന്നും അപൂർവ രോഗമാണ് തനിക്ക് പിടിപെടുന്നതെന്നും പറഞ്ഞ് അദ്ദേഹം ഒരു വികാരം സൃഷ്ടിച്ചിരുന്നു. മമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. 2011 ഡിസംബർ 28-ന് വ്യവസായിയും തന്റെ ബാല്യകാല സൃഹൃത്തും ആയ പ്രജിത്ത് എന്ന വ്യക്തിയുമായി മമ്തയുടെ വിവാഹം നടന്നു. 2012 ഡിസംബറിൽ ദമ്പതികൾ വിവാഹമോചനത്തിനായി കോടതിയിൽ അപേക്ഷ നൽകി
ഇന്ത്യൻ ഭാഷകളിലെ ഒരു മികച്ച പിന്നണി ഗായികയുംകൂടിയാണ് മംത. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും മികച്ച പരിശീലനം സിദ്ധിച്ച മംത, തെലുങ്കു ചലച്ചിത്ര രംഗത്ത് അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പായിത്തന്നെ ഒരു പിന്നണി ഗായികയായി ദേവി ശ്രീ പ്രസാദിന്റെ സംഗീതസംവിധാനത്തിൽ റാഖി എന്ന തെലുങ്കു ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചിരുന്നു. ഈ ചിത്രത്തിലെ ആലാപനത്തിന് 2006 ൽ ഫിലിംഫെയറിന്റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം അവരെ തേടിയെത്തി.പിന്നീട്, ചിരഞ്ജീവി അഭിനയിച്ച “ശങ്കർദാദ സിന്ദാബാദ്” എന്ന ചിത്രത്തിലെ “അകലേസ്താ ആന്നം പെഡ്ത” എന്ന സൂപ്പർഹിറ്റ് ഗാനമുൾപ്പെടെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന് വേണ്ടി നിരവധി ഗാനങ്ങൾ ആലപിക്കുവാൻ ആവശ്യപ്പെട്ടു. പിന്നീട് ഈ ഗാനത്തിന്റെ മൊഴിമാറ്റം തമിഴ് സിനിമയായ വില്ലിൽ ‘ഡാഡി മമ്മി’ എന്നു തുടങ്ങുന്ന ഗാനമായി മാറിയപ്പോഴും മംത തന്നെ ആലപിക്കുകയുണ്ടായി.
ഇപ്പോൾ, നടി നയൻതാര സിനിമാ സംഘത്തോട് പറഞ്ഞ ഒരൊറ്റ വാക്ക് കൊണ്ടാണ് തനിക്ക് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതെന്ന് ഉള്ള മംമ്‌തയുടെ തുറന്നുപറച്ചിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പി വാസു സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രം ആണ് കുസേലൻ. മലയാളത്തിൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന മമ്മൂട്ടി-ശ്രീനിവാസൻ -മീന എന്നിവർ അഭിനയിച്ച ചിത്രത്തിന്റെ റീമേക് ആണ് കുസേലൻ. പശുപതിയും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടി നയൻതാര ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നുണ്ട് . ചിത്രത്തിൽ സഹസംവിധായികയായി മമത മോഹൻദാസ് പ്രവർത്തിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ സൂപ്പർസ്റ്റാർ ആയി അഭിനയിച്ച രജനിയുടെ നായികയായി മംമ്ത മോഹൻ ദാസ് അഭിനയിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു . എന്നാൽ ആ ഭാഗത്തിന് ഹീറോയിൻ ആവശ്യമില്ലെന്ന് നടി നയൻതാര സിനിമാ സംഘത്തോട് പറയുകയും ഉടൻ തന്നെ ആ രംഗം അണിയറപ്രവർത്തകർ നീക്കം ചെയ്യുകയും ചെയ്തു.