ഒരു കേസന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ സ്ക്വാഡ് എന്ന നാലംഗ പോലീസ് സംഘം നോർത്തിന്ത്യയിലേക്കുള്ള യാത്രയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കണ്ണൂർ സ്ക്വാഡ് . നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച നടനാണ് അസീസ് നെടുമങ്ങാട്. ടെലിവിഷൻ കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളം മിനിസ്‌ക്രീനിലെത്തിയ അസീസ് തന്റെ കരിയറിലെ വ്യത്യസ്തമായ പ്രകടനമാണ് കണ്ണൂർ സ്‌ക്വാഡിൽ നടത്തിയത്.താൻ കണ്ണൂർ സ്‌ക്വാഡിൽ അഭിനയിക്കുമ്പോൾ പുതിയ വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അസീസ് നേരത്തെ പറഞ്ഞിരുന്നു. വീട്ടുജോലികളെക്കുറിച്ച് താരം മമ്മൂട്ടിയോട് സംസാരിക്കാറുണ്ടായിരുന്നു.

ഹൗസ് വാമിംഗ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ നൽകിയ രസകരമായ മറുപടിയെക്കുറിച്ച് അസീസ് പറയുന്നു. ഹൗസ് വാമിങ്ങിനെക്കുറിച്ച് പറയുമ്പോൾ പലരെയും വിളിച്ച് പണം കളയരുതെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ ഹൗസ് വാമിംഗ് പോലെ മമ്മൂക്കയെ വീട്ടിലേക്ക് വിളിക്കണമെന്നത് തന്റെ സ്വപ്നമാണെന്നും അഭിമുഖത്തിൽ അസീസ് പറഞ്ഞു.

‘ഞാൻ തീർച്ചയായും മമ്മൂക്കയെ ഗൃഹപ്രവേശത്തിനു വിളിക്കും. അതെന്റെ വലിയ ആഗ്രഹമാണ്. ഹൌസ് വാമിങ്ങിന്റെ കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോൾ പറഞ്ഞു
‘ഒരുപാട് ആളുകളെ വിളിച്ച് പണം പാഴാക്കരുത്.
വീട്ടുകാരെ ലഘുവായി വിളിച്ചാൽ മതിയായിരുന്നു. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു ഇല്ല മമ്മൂക്ക ആവശ്യമുള്ളവരെ മാത്രം വിളിക്കും. അപ്പോൾ മമ്മൂക്ക പറഞ്ഞു മതി.

ആവശ്യമുള്ളവരുടെ കൂട്ടത്തിൽ മമ്മൂക്കയും ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു, ഹേയ് (ചിരി). വീട്ടിൽ വരുന്നത് ഒരു സ്വപ്നമാണ്, മമ്മൂക്ക വരുന്നത് മറ്റൊരു സ്വപ്നമാണ്,’ അസീസ് പറയുന്നു.

 

You May Also Like

ഈ സിനിമ 90 കാലഘട്ടത്തിലെ കുട്ടികൾക്ക് കേവലമൊരു സിനിമ മാത്രമല്ല …

അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു രാഗീത് ആർ ബാലൻ അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു എന്ന…

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം

വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന…

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രൈലെർ , ട്രെൻഡിങ്ങിൽ ഒന്നാമൻ

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രൈലെർ , ട്രെൻഡിങ്ങിൽ ഒന്നാമൻ മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ…

ആക്ഷൻ, ത്രില്ലർ സിനിമാ പ്രേമികൾ തിയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യരുത്

കിച്ച സുദീപ് രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ ലഭിച്ച താരമാണ് . സുദീപ്…