അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ബിഗ് ബി. അന്ന് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം ഉണ്ടാക്കിയ സിനിമ പിൽക്കാലത്തു ഏറെ പ്രശസ്തി കൈവരിച്ചു. മലയാളം കണ്ട ഏറ്റവും നല്ല സ്റ്റൈലിഷ് മൂവി എന്ന പേരാണ് ഇപ്പോഴും ബിഗ്ബിക്ക് ഉള്ളത്. എന്നാൽ ചിത്രം ഇറങ്ങിയ കാലത്തുതന്നെ ഇംഗ്ലീഷ് സിനിമയായ ഫോർ ബ്രദേഴ്സിന്റെ കോപ്പിയടിയായിരുന്നു എന്ന് ആസ്വാദകർക്ക് മനസ്സിലായിരുന്നു. ബിഗ്ബി ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും അത് തുറന്നു പറയുകയാണ്. മാമൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
“അമല്‍ നീരദ് ഒരു സിഡിയാണ് എന്റെ കൈയില്‍ കൊണ്ടുത്തന്നത്. ഫോര്‍ ബ്രദേഴ്സ് എന്ന സിനിമയുടെ സിഡി. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് പറഞ്ഞു. അമല്‍ നീരദിനെ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ്. മലയാളത്തില്‍ ഇപ്പോള്‍ നമ്മള് കാണുന്ന ഒരു ഫോട്ടോഗ്രഫി തുടങ്ങുന്നത് അമലിന്റെ ആ സിനിമയിലൂടെയാണ്. അമലിന്റെ ശിഷ്യന്മാരാണ് പിന്നീട് മലയാള സിനിമയുടെ ഛായാഗ്രഹണത്തില്‍ മാറ്റം വരുത്തിയത്. ഫോട്ടോഗ്രഫി, സിനിമയെക്കുറിച്ചുള്ള സമീപനം, സങ്കല്പങ്ങള് ഒക്കെ കൊണ്ടാണ് അമല്‍ നീരദിനെ ഇഷ്ടപ്പെട്ടത്. സൌത്ത് അമേരിക്കന്‍ സിനിമയുടെയോ സ്പാനിഷ് സിനിമയുടെയോ ഒക്കെ ഫ്ലേവര്‍ ഉള്ള സിനിമ. ബ്രീത്തിംഗ് ഷോട്ടുകളും ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളും ഒക്കെയുള്ള സിനിമകളോട് ഒരു ആഭിമുഖ്യമുള്ള കാലമാണ് അത്. അത്തരം ഒരു സിനിമ മലയാളത്തില്‍ എടുക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ നമ്മള് അതില്‍ ഉണ്ടാവണ്ടേ എന്ന് തോന്നിയിട്ടാണ് ബിഗ് ബിയിലേക്ക് വരുന്നത്” – മമ്മൂട്ടി പറയുന്നു.