മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു. ഈ വേഷവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ ജ്യോതികയുടെ കൂടെ ചർച്ചകൾ നടത്തുകയാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പിടിച്ചു പറ്റിയ സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് ‘ശ്രീധന്യ കാറ്ററിങ് സർവീസ് ‘. ജ്യോതിക ഇതിനു മുന്‍പും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാറിന്‍റെ സീതാ കല്യാണം എന്നിവയാണ് ആ ചിത്രങ്ങള്‍. ജിയോ ബേബിയുടെ വാക്കുകൾ.

“മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇത് മമ്മൂക്കയല്ലാതെ ആര് ചെയ്യുമെന്ന് ചോദിച്ചു. മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. ഒന്ന്, രണ്ട് സജഷന്‍സ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് എന്തുകൊണ്ട് ഈ ചിത്രം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചെന്ന് മനസ്സിലായത്. ജ്യോതികയെ നായികയാക്കുന്ന കാര്യം ആലോചനയിലുണ്ട്. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. ” – ജിയോ ബേബി പറഞ്ഞു.

Leave a Reply
You May Also Like

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

രാജേഷ് ശിവ ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെ സംവിധാനസംരംഭമായ മോഹൻലാൽ ചിത്രം ബ്രോ ഡാഡി മോശമല്ലാത്തൊരു…

മാസ് ഗെറ്റപ്പിൽ ജയം രവി (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

പ്രേക്ഷകർക്ക് ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്ത് ! ദുൽഖർ…

തള്ളിമറിക്കുന്ന എല്ലാ ടീമുകളും അറിയാൻ, നിങ്ങൾ പറയുന്ന കാരണം കൊണ്ടല്ല ദീപികയെ ക്ഷണിച്ചത്

Shahina Shamsudheen ദീപിക പദുകോണ്‍ എന്ന ഇന്ത്യക്കാരിയായ സ്ത്രീ നെഞ്ചുവിരിച്ച് തല മറയ്ക്കാതെ ഖത്തറിൽ ലോകകപ്പ്…

ദേവരാജൻ മാസ്റ്റർ രാത്രിയിൽ ആ പാട്ടിനു സംഗീതം കൊടുക്കുമ്പോൾ വഴിയാത്രക്കാർ പുറത്ത് ഭയഭക്തിയോടെ തൊഴുതു നിന്നു

ദേവരാജൻ മാസ്റ്റർ @95 Bhagavatheeswara Iyer കുമാരസംഭവം(1969) എന്ന സിനിമയ്‌ക്ക് ദേവരാജൻ മാസ്റ്റർ സംഗീത സംവിധായകനായി…