മേൽവിസാരം ഗ്രാമത്തിൽ പൊറോട്ടയും മട്ടനും അമ്പത് രൂപയിൽ താഴയേ ഉള്ളൂ, അതിനൊരു കാരണമുണ്ട്

381

Mammootty Anjukunnu എഴുതുന്നു 

രണ്ടു മൂന്ന് കൊല്ലം മുമ്പ് തമിഴ്‌നാട്ടിൽ മേൽവിസാരം എന്ന ഗ്രാമത്തിൽ പോയിരുന്നു. വെല്ലൂരിലേക്കുള്ള പാതക്ക് സമാന്തരമായാണ് ആ ഗ്രാമം, വെല്ലൂരിലേക്ക് ഒരു പതിനഞ്ചു കിലോമീറ്ററിൽ ചുവടെയേ അവിടുന്ന് കാണൂ..
ഒരു നാലഞ്ചു കിലോമീറ്റർ ചുറ്റളവിൽ 40 ലധികം പള്ളികളുണ്ട്, ഏത് ബാങ്ക് വിളിച്ചാലും ജുമുഅ പോലെ ആളുകൾ ഒഴുകിയെത്തും, കടകളെല്ലാം ആ സമയം അടഞ്ഞു കിടക്കും… ആ നാട് വല്ലാത്തൊരു അനുഭവമാണ്.

Mammootty Anjukunnu
Mammootty Anjukunnu

മഴ തിമിർത്തു പെയ്ത ഒരു രാത്രിയിലാണ് ഞാൻ അവിടെ തങ്ങിയത്, മഗ്‌രിബ് നിസ്കരിച്ചു പുറത്തിറങ്ങിയ ഞാനും Suhail ഉം ഭക്ഷണം കഴിച്ച ശേഷം തിരിച്ചു വരാമെന്ന് കരുതിയാണ് നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന,ഞങ്ങൾക്ക് ആതിഥ്യം അരുളിയ മിഫ്താഹുൽ ഉലൂം മദ്രസയിൽ നിന്ന് പുറത്തിറങ്ങിയത്. ഒരു നാടൻ തട്ടുകടയിൽ കയറി ഈരണ്ടു പൊറോട്ടയും ആട് കറിയും കഴിച്ചു 50 രൂപയിൽ കുറവേ ആയുള്ളൂ…. സത്യത്തിൽ അത് ഞെട്ടിച്ചു. പിറ്റേന്ന് പകൽ വഴിയരികിൽ ഇറച്ചിക്കടയിൽ തൂങ്ങുന്ന ആട്ടിറച്ചിക്ക് വില ചോദിച്ചു 250 രൂപ… ആകെ ഞെട്ടി, ഞങ്ങളുടെ നാട്ടിൽ 500 രൂപയാണ്. നല്ല പരിപാടിയാണല്ലോ..അപ്പോൾ ഇവിടെ ആടിന്‌ വമ്പൻ വിലക്കുറവ് തന്നെയാണല്ലോ.ഇവിടുന്ന് അങ്ങോട്ട് ആട് കച്ചവടം നല്ല ലാഭകരമാവുമല്ലോ…ഇതെന്താ ആരും അറിയാത്തത് ?

ഇങ്ങനൊക്കെ ഞങ്ങൾ ചിന്തിച്ചു നാട് ചുറ്റിക്കണ്ടു. പിന്നീടാണ് ആ വിലക്കുറവിന്റെ ഗുട്ടൻസ് മനസ്സിലായത്. നാട്ടിലെ സമ്പന്നർ മറ്റിടങ്ങളിൽ നിന്ന് സാധാരണ വിലക്ക് ആടുകളെ വാങ്ങും, എന്നിട്ട് കിലോക്ക് 200,300 രൂപ കുറച്ഛ് ഇറചിക്കടക്കാർക്ക് കൊടുക്കും, നഷ്ടം വരുന്ന സംഖ്യ അവരുടെ സദഖ.. ഇറച്ചിക്കടക്കാർ അവർക്ക് കിട്ടിയ വിലയിൽ പത്തോ അമ്പതോ കൂട്ടി ആട്ടിറച്ചി നാട്ടുകാർക്ക് കൊടുക്കും.. ചുരുക്കത്തിൽ താൻ അദ്ധ്വാനിച്ച പൈസക്ക് നാട്ടുകാർക്ക് ഇറച്ചി വാങ്ങി കഴിക്കാം, ആരെങ്കിലും ദാനം നൽകിയത് ഭക്ഷിക്കുന്നതാണ് എന്ന തോന്നൽ ഉണ്ടാവില്ല, ഇറച്ചിക്കടക്കാർക്കും ലാഭം, മുതലാളിമാർക്ക് ആർക്ക് ആര് എന്നറിയാതെ ദാനം ചെയ്ത പ്രതിഫലവും….