കഴിഞ്ഞ ദിവസമായിരുന്നു (മാർച്ച് 21) ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറിയും നടനും സംവിധായകനുമായ സോഹൻ സീനുലാലിന്റെ വിവാഹം . വളരെ താര നിബിഢമായിരുന്നു വിവാഹം. മമ്മൂട്ടിയും സിദ്ദിഖും ജോഷിയും ഇന്ദ്രജിത്തും ഉൾപ്പെടെ അനവധി താരങ്ങളാണ് വിവാഹച്ചടങ്ങിൽ സംബന്ധിച്ചത്. സ്റ്റെഫി ഫ്രാൻസിസാണ് വധു. വിവാഹ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ബാലതാരമായാണ് സോഹൻ സിനിമയിൽ എത്തിയത്. കാബൂളിവാല ആണ് ആദ്യ സിനിമ. സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു പരിചയമുള്ള സോഹൻ മമ്മൂട്ടി ചിത്രമായ ഡബിള്സിലൂടെയാണ് സ്വതന്ത്രസംവിധായകൻ ആകുന്നത്. വന്യം, അൺലോക്ക് എന്നിവ സോഹൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, അബ്രഹാമിന്റെ സന്തതികൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തോപ്പിൽ ജോപ്പൻ ..എന്നിവയാണ് സോഹൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.