Nirmal Arackal
മോഹൻലാലിന്റെ കരിയർ മാറ്റിയ വലിയ ഹിറ്റ് ചിത്രമാണല്ലോ ദൃശ്യം, ഇതിന്റെ തിരക്കഥയുമായി മോഹൻലാലിന് മുൻപ് ജീത്തു ജോസഫ് സമീപിച്ചത് മമ്മൂട്ടിയെ ആണെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ എന്തുകൊണ്ടോ ദൃശ്യത്തിന്റെ തിരക്കഥ അദ്ദേഹം തിരസ്കരിച്ചു. എന്തു കൊണ്ടാവും മമ്മൂക്ക ദൃശ്യത്തിന്റെ തിരക്കഥ തിരസ്കരിച്ചിട്ടുണ്ടാവുക..?
നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല… ആദ്യമായി ജീത്തു ജോസഫ് മമ്മൂക്കയുടെ അടുത്ത് കഥ പറയുമ്പോൾ ഒരു പരിധിവരെ ഇന്ന് കാണുന്ന ദൃശ്യത്തിന്റെ രൂപത്തിലല്ലായിരുന്നു കഥ.
എന്നാൽ അന്ന് കഥ കേട്ട മമ്മുക്കക് താൻ മുൻപ് ചെയ്ത ബ്ലെസ്സി ചിത്രം പളുങ്ക് മായി എവിടെക്കെയോ സാമ്യതകൾ തോന്നി, (പളുങ്ക് എന്ന സിനിമയുടെ കഥ ഓർത്താൽ അത് നിങ്ങൾക്കും മനസ്സിലാകും). തത്ഫലമായി ഇനി ഇപ്പോൾ അതുപോലൊരു ഫാമിലി ഡ്രാമ താൻ ചെയ്യുന്നില്ല എന്നും അദ്ദേഹം തീരുമാനിച്ചു.
ഹൈറേഞ്ചിൽ താമസിക്കുന്ന ഒരു സാധാരണക്കാരൻ. രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന അദ്ദേഹത്തിന്റെ ഫാമിലി. സന്തോഷത്തോടെ ജീവിക്കുന്ന ആ കുഞ്ഞു ഫാമിലിയിലേക്ക് പെട്ടെന്ന് വരുന്ന ഒരു പ്രശ്നം, രണ്ടിലും ലൈംഗീക അതിക്രമണത്തിനു ഇരയാവുന്ന മൂത്തമകൾ. ശെരിയാണ് ഇതൊക്കെ നോക്കിയതുകൊണ്ടാവും അന്ന് അങ്ങനൊരു തീരുമാനത്തിൽ മമ്മൂക്ക എത്തിയതും