ഗാനഗന്ധര്വ്വന് കെ ജെ യേശുദാസിന്റെ 83-ാം പിറന്നാളാണ് ഇന്ന്. ഇന്നേ ദിവസം കൊച്ചിയില്‍ ‘ദാസേട്ടന് അറ്റ് എണ്‍പത്തിമൂന്ന്’ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവർ ചേർന്നൊരുക്കിയ പരിപാടിയിൽ മമ്മൂട്ടിയും വിജയ് യേശുദാസും എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജും പങ്കെടുത്തിരുന്നു. യേശുദാസ് പാടിയ തനിച്ചൊന്നു കാണാന്‍ എന്ന പുതിയ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വ്വഹിച്ചു. യേശുദാസിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ലീന്‍ തോബിയാസിന്റെ ചിത്രപ്രദര്‍ശനവും ഇവിടെ നടന്നു. പരിപാടിയിൽ വച്ച് മമ്മൂട്ടി കളക്ടർ രേണു രാജിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘നമ്മള് അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന നടി ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ ജയന് പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്. ”
കളക്ടറിന്റെ മലയാള ഭാഷയെയും മമ്മൂട്ടി അഭിനന്ദിച്ചു. വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“കളക്ടര്‍ മലയാളിയാണെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്. വെറും മലയാളി അല്ല, നല്ല ബെസ്റ്റ് മലയാളി. മമ്മൂട്ടി പറഞ്ഞു. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജില്ലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകട്ടെയെന്നും അതൊരു സ്ത്രീശാക്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായാണ് ഞാൻ പറയുന്നത് ” – രേണു രാജിനോട് മാപ്പ് പറഞ്ഞുകൊണ്ട് മമ്മൂട്ടി പറഞ്ഞു.