Deepu Chandran

നത്തു നാരായണൻ ! ആഘോഷിക്കപ്പെടേണ്ടതായ, എന്നാൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ മമ്മൂക്കയുടെ രസകരമായ കഥാപാത്രം. നാരായണൻ നത്ത് ആയതാണോ, അതോ നത്ത്, നാരായണൻ ആയതാണോ എന്ന് ചിന്തിച്ചാലും കുറ്റം പറയാൻ പറ്റില്ല. പേര് സൂചിപ്പിക്കുന്നപോലെ ഉറക്കം വിട്ടൊരു കളിയില്ല ആശാനും. അതിപ്പോ പീടികത്തിണ്ണയിൽ ആയാലും ശരി, നട വരാന്തയിൽ ആയാലും ശരി, ഒന്നു ചുരുണ്ടുകൂടി ഉറങ്ങണം അത്രയേ നാരായണന് വേണ്ടൂ. പരുന്തിനെ പോലെ ഉയരങ്ങളിൽ പറക്കാൻ നത്തിന് ഇഷ്ടമല്ല.

 

 

താൻ ജനിച്ചു വളർന്ന മണ്ണിൽ, വിശപ്പടക്കിയ നാട്ടിൽ അല്ലറചില്ലറ ചട്ടമ്പിത്തരവുമായി താഴ്ന്നു പറന്നാണ് നത്തിന്റെ വിഹാരം. പണത്തിന് വേണ്ടി കല്യാണം കഴിക്കാൻ പോലും ആള് റെഡിയാണ്. അങ്ങനെയാണ് ഓമന തലയിൽ ആയതും. തന്റെ ഇംഗിതം നടത്തി, ആദ്യരാത്രിയും ആഘോഷിച്ചു മുങ്ങാമായിരുന്നു നാരായണന്. എന്നാൽ അതിനൊന്നും മുതിരാതെ ഒരു വിരൽ തുമ്പ് കൊണ്ട് പോലും ഓമനയെ തെറ്റായി സ്പർശിക്കാതെ, ഏറ്റവും മാന്യമായി തന്നെ നാരായണൻ മുങ്ങി.

പണം ഉള്ളപ്പോൾ ധാരാളിത്തമാണ് നത്തിന്. പണം കൈയ്യിൽ വന്നാൽ മോന്തിയോളം കുടിച്ച് പാട്ടും കൂത്തും ആണ് പിന്നെ. അതേസമയം തന്നെ ആശ്രയിച്ചു കഴിയുന്ന ഇത്തിൾക്കണ്ണികൾ ആയ സുഹൃത്തുക്കളെ നാരായണൻ കൂടെ കൂട്ടുന്നുമുണ്ട്. നാരായണൻ നല്ല ഒന്നാന്തരം ഗുണ്ട ആയിരുന്നില്ല. വയറ്റി പഴപ്പിന് വേണ്ടി ആയത് ആവാനേ വഴിയുള്ളൂ. അതുകൊണ്ടുതന്നെയാണ് കരീം ഭായിയെ കാണുമ്പോൾ മുട്ടു വിറക്കുന്നതും. യഥാർത്ഥത്തിൽ നാരായണൻ ധൈര്യം അഭിനയിക്കുകയായിരുന്നു . തന്റെ കൈപ്പിഴ കൊണ്ട് ഒരാളുടെ ജീവൻ എടുക്കേണ്ടി വരുന്നത് തൊട്ടാണ് നാരായണൻ നത്ത് അല്ലാ താവുന്നത്.

 

ഊണും ഉറക്കവുമില്ലാതെ, എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷം. ഒരുപക്ഷേ തന്റെ അമ്മയുടെ മരണശേഷം നാരായണൻ ആദ്യമായി പകച്ചുപോയ നിമിഷം! ആകെയുള്ള ആശ്വാസം കൂട്ടുകാരൻ രാമു മാത്രമാണ് ( മുരളി ). താൻ കാരണം കൂട്ടുകാരന്റെ ജീവൻ കൂടെ അപകടത്തിലാകും എന്ന ഘട്ടത്തിലാണ് നാരായണൻ രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിക്കുന്നത്, കരിം ഭായിയെ കുത്തി വീഴ്ത്തുന്നതും നാരായണന് ജീവിക്കാൻ ആയിരുന്നില്ല, നാരായണനെ സ്നേഹിക്കുന്നവർ ജീവിക്കാനായിരുന്നു.

 

 

തനിക്ക് കോമഡി വഴങ്ങില്ല എന്ന് വിധിയെഴുതിയ ഒരുകാലത്ത് മമ്മൂട്ടി എന്ന നടൻ പൊളിച്ചെഴുതിയ ചിത്രമായിരുന്നു കനൽ കാറ്റ്. നാരായണൻ ആയുള്ള മമ്മൂട്ടി എന്ന നടന്റെ ഫ്ലെക്സിബിലിറ്റിക്കു കൈയ്യടിച്ചേ പറ്റൂ. കോമഡിയും സെന്റിമെൻസും കൊണ്ട് മമ്മൂട്ടിക്കൊപ്പം കയ്യടി നേടിയ കെപിഎസി ലളിത, മുരളി, ഉർവശി,ജയറാം തൊട്ടു പതിവ് സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ വലിയൊരു താരനിര ഉണ്ടായിരുന്നു ചിത്രത്തിൽ.

 

 

കോട്ടയം കുഞ്ഞച്ചൻ 2 വരുന്നു എന്ന വാർത്തയെക്കാൾ ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് നത്തു നാരായണന്ടെ രണ്ടാംവരവായിരുന്നു, പുതിയ രൂപത്തിലും ഭാവത്തിലും! അങ്ങനെ വരേണ്ടി വന്നാലും നത്തിന്റെ മാറ്റൊന്നും അങ്ങനെ പോയി പോവില്ല! സ്വയം തേച്ചുമിനുക്കി പാകപ്പെടുത്തുന്ന നടന്റെ കൈയിലാണ് ആ കഥാപാത്രം. അതുതന്നെയാണ് ഉറപ്പും. നത്തു നാരായണൻ

Leave a Reply
You May Also Like

മാലാ പാര്‍വതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

വിജയ് ബാബു വിഷയത്തിൽ മാലാ പാര്‍വതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’യുടെ ആഭ്യന്തര…

ഷോർട്ട് ഫിലിമിന്റെ കഥ എടുത്ത് വലിച്ചു നീട്ടി ബോറൻ സിനിമകളുടെ കുത്തൊഴുക്ക്…, കുറിപ്പ്

Chanthu S D സാർ ഒരുഗ്രൻ ത്രെഡ് കിട്ടിയിട്ടുണ്ട്, ഒരു സിനിമ ആക്കിയാൽ പൊളിക്കും !!!…

അവളെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി അവൾ ചെയ്തിട്ട് ഒന്നും നടക്കാതെ വരുമ്പോൾ, അവൾക്കായി വിധി തന്നെ ഒരു പെനാൽറ്റി അടിക്കുന്നു

Lawrence Mathew സ്ഥിരം മോട്ടിവേഷൻ പടമാണ്.. അതിൽ തന്നെ ഒരുപാട് പുതുമകൾ കൊണ്ടുവരാൻ മനു സി…

സ്ക്രിപ്റ്റ് പകുതി വായിച്ചപ്പോൾ എൻറെ കിളി പോയി; തുറന്നുപറഞ്ഞ് അനുശ്രീ.

കഴിഞ്ഞ ദിവസമായിരുന്നു ജീത്തുജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്രകഥാപാത്രമായ ചിത്രം ട്വെൽത്ത് മാൻ റിലീസ് ചെയ്തത്.