മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയുന്ന ‘നന്പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതുമുതൽ ആരാധകരുടെ കാത്തിരിപ്പാണ്. എന്നാൽ ഇപ്പോൾ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നു. ‘നാളെ ലോക ഉറക്കദിനം, ഏഴ് മണി’ എന്നായിരുന്നു അദ്ദേഹം ഇന്നലെ ചെയ്ത പോസ്റ്റ്. ഇന്ന് ലോക ഉറക്ക ദിനമാണ്, എന്നാൽ രാത്രി ഏഴുമണിക്ക് എന്താണ് എന്ന് ആർക്കും മനസിലായില്ലെങ്കിലും മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റോടെയാണ് ആശയക്കുഴപ്പം മാറിയത് .

ഇന്ന് ഏഴുമണിക്ക് നന്പകൽ നേരത്തു മയക്കത്തിന്റെ ടീസർ റിലീസ് ചെയ്യുകയാണ് എന്നാണു മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ലിജോ ജോസ് പല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ചെയ്ത ആദ്യ സിനിമയാണ് നന്പകൽ നേരത്ത് മയക്കം. ഈ സിനിമ മുഴുവനും തമിഴ്‌നാട്ടിൽ വച്ചാണ് ചിത്രീകരിച്ചത്. പഴനിയും വേളാങ്കണ്ണിയും ആയിരുന്നു പ്രധാന ലൊക്കേഷനുകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മാണം. ആമേന്‍ മൂവി മൊണാസ്ട്രി എന്ന കമ്പനിയുമായി ലിജോ ജോസ് പല്ലിശേരി സഹനിർമ്മാതാവായി കൂടെയുണ്ട് .

Leave a Reply
You May Also Like

നല്ല ഒരു സീരീസ് തന്നെയാണ് ഇപ്പ്രാവശ്യം കരിക്ക് കൊണ്ടുവന്ന ജബ്‌ല

കരിക്കിന്റേതായി വരുന്ന മറ്റ് കണ്ടന്റുകളിൽ നിന്നും ക്വാളിറ്റി കൊണ്ടു തന്നെ അത് വേറിട്ട് നിൽക്കുന്നുണ്ട്.എടുത്ത് പറയേണ്ടത്…

സാമൂഹിക പ്രസക്തി യുള്ള നല്ലൊരു സിനിമ

പഴയ സിനിമകൾ ‘മൂന്നാം നാള്‍ ഞായറാഴ്ച’ Muhammed Sageer Pandarathil സാമൂഹിക പ്രസക്തിയുള്ള നല്ലൊരു സിനിമ…

എംപുരാൻ അടുത്തവർഷം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന എംപുരാന്റെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ…

ആക്കാലത് മുമൈദ് ഖാൻ -ന്റെ ഐറ്റം സോങ് ഉണ്ടെങ്കിൽ സിനിമ സൂപ്പർഹിറ്റ്‍ ആകും എന്നൊരു അന്ധവിശ്വാസം സിനിമാക്കാർക്കിടയിൽ ഉണ്ടായിരുന്നു

സിൽക് സ്മിതയ്ക്ക് ശേഷം ഐറ്റംസോഗ്സ് ചെയ്ത് വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും, പിന്നീട് നായിക…