മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഒരു മമ്മൂട്ടി ചിത്രം

മലയാളത്തിന്റെ പ്രിയ താരത്തിന് ജന്മ ദിനസമ്മാനമൊരുക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശി എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമയായ അനസ്. അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത 600 മൊബൈല്‍ ഫോണുകളും 6000 മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.

May be an illustration of one or more peopleസിനിമ അഭിനയം തുടങ്ങിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം കൂടിയാണ് സെപ്തംബര്‍ 7 ന്. മലയാളത്തിന്റെ പ്രിയ താരത്തിന് ജന്മ ദിനസമ്മാനമൊരുക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശി എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമയായ അനസ്. അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത 600 മൊബൈല്‍ ഫോണുകളും 6000 മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.

കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കൺവെൻഷൻ സെന്‍റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുങ്ങിയത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തു.

നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും, സ്ക്രീൻ ഗാഡ്, ഡാറ്റാ കേബിളും, ഇയര്‍ഫോണും, ചാര്‍ജറും, ഉള്‍പെടുന്ന മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി. ക്യാമറാമേന്‍ സിംബാദും ഫെബിയും റിയാസും എം ടെല്‍ മോബൈല്‍സിലെ ജീവനക്കാരായ അംഷിത്, ഫൈസല്‍ , സാദിക്ക്, റമീസ്, തൊയിബ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു.

മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ മൊബൈൽ ചിത്രം ഒരുക്കിയത്. ഡാവിഞ്ചി സുരേഷിന്റെ ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കി ചെയ്യുന്നതിന്‍റെ എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈല്‍ ഫോണ്.

You May Also Like

എന്താണ് ടാൻബോ എന്നറിയപ്പെടുന്ന കലാരൂപം ?

വയലുകളിൽ ചിത്രമൊരുക്കുന്ന കലയാണ് ‘ടാൻബോ’ എന്നറിയപ്പെടുന്നത്. ചിത്രം വരയ്ക്കുകയല്ല, ഉണ്ടാക്കുകയാണിവിടെ ചെയ്യുന്നത്.

പാലക്കാടിന്റെ തനത് കലാരൂപമായ പൊറാട്ട് നാടകം

സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഇതിലെ പ്രധാന വിഷയങ്ങൾ.

മൊണാലിസയെ കുറിച്ച് തള്ളിമറിക്കുമ്പോൾ നിങ്ങൾ ഈ മൂന്നു നർത്തകിമാരുടെയും മുഖത്തെ ഭാവങ്ങൾ നോക്കൂ

കരിങ്കല്ലിൽ കൊത്തിയെടുത്ത ഫറവോമാരുടെ കൂറ്റൻ പ്രതിമകളും, റൊസേറ്റ സ്റ്റോണുമെല്ലാം നമ്മെ അതിശയിപ്പിക്കുന്നവയാണെങ്കിലും അതിനെല്ലാമുപരി കാണികളെ വിസ്മയിപ്പിക്കുന്നവയാണ് പുരാതന ഇന്ത്യയിൽ നിന്നുള്ള ശിലാ നിർമ്മിതികൾ

കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളം നൽകിയിരിക്കുന്നത് എന്തിന് ?

കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളം നൽകിയിരിക്കുന്നത് എന്തിന് ? അറിവ് തേടുന്ന പാവം പ്രവാസി കലോത്സവങ്ങളിലെ…