Connect with us

Gossips

ഫാൻസിനു അറിയില്ല, മോഹൻലാൽ ഫാൻസ് അസോസിയേഷന് പിന്നിൽ മമ്മൂട്ടിയെന്ന്

മറ്റൊരു ഭാഷയിലേയും സൂപ്പർതാരങ്ങൾക്ക് അവകാശപ്പെടാൻ പറ്റാത്ത തരത്തിൽ സിനിമാരംഗത്ത് വർഷങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന സൂപ്പർതാരങ്ങളാണ്

 60 total views

Published

on

മറ്റൊരു ഭാഷയിലേയും സൂപ്പർതാരങ്ങൾക്ക് അവകാശപ്പെടാൻ പറ്റാത്ത തരത്തിൽ സിനിമാരംഗത്ത് വർഷങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന സൂപ്പർതാരങ്ങളാണ് മലയാളത്തിന്റെ അഭിനയ ചക്രവർത്തിമാരായ മോഹൻലാലും മമ്മൂട്ടിയും. താരരാജാക്കൻമാർ ആയിട്ടും നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

സഹോദരൻമാരെ പോലെയാണ് ഇരുവരിടടേയും സ്‌നേഹബന്ധം. മോഹൻലാൽ മമ്മൂട്ടിയെ ഇച്ചാക്കയെന്നും മമ്മൂട്ടി തിരിച്ച് ലാലു എന്നും വിളിക്കുന്നതിൽ തന്നെ അവരുടെ ബന്ധത്തിന്റെ ഗാഢത വ്യക്തമാണ്. അതേസമയം മലയാള സിനിമയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച താരങ്ങൾ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും.

10 Malayalam Movies In Which Mammootty And Mohanlal Acted Together | Latest  Articles | NETTV4Uഎല്ലാത്തരം സിനിമകളും ചെയ്ത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മോളിവുഡ് സൂപ്പർതാരങ്ങൾ മാറി. 55 ഓളം സിനിമകളിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്. ഈ കൂട്ടുകെട്ടിൽ എപ്പോൾ സിനിമ വന്നാലും ആരാധകർ അത് ആഘോഷമാക്കാറുണ്ട്. അതേ സമയം മമ്മൂക്കയ്ക്കും ലാലേട്ടനും പിന്തുണയുമായി ഫാൻസ് അസോയിയേഷനുകളും സജീവമാണ്.

സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളും സൂപ്പർതാരങ്ങളുടെ ആരാധകർ ചെയ്യാറുണ്ട്. മമ്മൂട്ടി സിനിമയിൽ എത്തി അമ്പത് വർഷമായ ദിവസം ആശംസകൾ നേർന്ന് മോഹൻലാലും എത്തിയിരുന്നു. പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ചുളള മോഹൻലാലിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

അതേ സമയം മോഹൻലാലിൻ ഫാൻസ് അസോയിയേഷൻ രൂപികരിക്കുന്നതിൽ മമ്മൂട്ടി വഹിച്ചപങ്ക് പലർക്കും അറിയാത്തൊരു കാര്യമാണ്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ ഇതേകുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ എന്ന സമ്പ്രദായത്തോട് മോഹൻലാലിന് ആദ്യം താൽപര്യം ഉണ്ടായിരുന്നില്ല എന്ന് വിമൽ കുമാർ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് സംഘടന തുടങ്ങുന്നതിന് വേണ്ടി അനുവാദം ചോദിച്ചപ്പോഴെല്ലാം അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് വരുന്നവരോടെല്ലാം പഠിത്തത്തിൽ ശ്രദ്ധിക്കാൻ സൂപ്പർതാരം ഉപദേശിച്ചു. വിമൽകുമാറും സംഘവും അസോസിയേഷന്റെ കാര്യം പറഞ്ഞ് പലതവണ സമീപിച്ചെങ്കിലും അവരോടും മോഹൻലാൽ ഇക്കാര്യം തന്നെ ആവർത്തിച്ചു.

പിന്നീട് ഹരികൃഷ്ണൻസ് സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും അവിടെയാണുളളത്. അന്ന് ലാലേട്ടന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 108 ഉണ്ണിയപ്പം വഴിപാട് നേർന്നിരുന്നു. അന്ന് അമ്പലത്തിലെ പ്രസാദം മോഹൻലാലിന് ഊട്ടിയിൽ എങ്ങനെ എത്തിക്കുമെന്ന ചിന്തയിലായിരുന്നു അമ്മ.

നേരത്തെ പരിചയമുണ്ടായിരുന്നത് കൊണ്ട് വിമൽ കുമാറിനെ വിളിച്ച് ചോദിച്ചു; മോനെ ആരെങ്കിലുമുണ്ടോ ഊട്ടിയിൽ പ്രസാദം എത്തിക്കാനെന്ന്. അന്ന് ഞങ്ങൾ എത്തിക്കാമെന്ന് പറഞ്ഞ് വിമൽ കുമാറും സുഹൃത്തും ഉണ്ണിയപ്പവുമായിട്ട് ബസിൽ ഊട്ടിയിലേക്ക് തിരിച്ചു. അങ്ങനെ ഊട്ടിയിൽ മോഹൻലാൽ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ ഇരുവരും എത്തി. അമ്പലത്തിലെ പ്രസാദം മോഹൻലാലിന് കൊടുത്തു.

Advertisement

ഊട്ടിയിൽ വെച്ചും ഫാൻസ് അസോസിയേഷന്റെ കാര്യം പറഞ്ഞെങ്കിലും ആ ഒരു വിഷയത്തോട് മാത്രം മോഹൻലാൽ താൽപര്യം കാണിച്ചില്ല. അങ്ങനെ മമ്മൂട്ടിയെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി ഇരുവരും അദ്ദേഹത്തിന്റെ റൂമിനടുത്ത് ചെന്നു. മേക്കപ്പ്മാൻ ജോർജ്ജ് മമ്മൂക്കയെ കാണാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അൽപ്പം കഴിഞ്ഞ്, ഒരു ലുങ്കിയൊക്കെ ഉടുത്ത് മമ്മൂട്ടി വന്നു.

മമ്മൂക്കയുമായി സംസാരിക്കുന്നതിനിടെ ഫാൻസ് അസോസിയേഷൻ രൂപീകരിക്കാൻ മോഹൻലാൽ സമ്മതിക്കുന്നില്ല എന്ന കാര്യം കൂടി ഇവർ അറിയിച്ചു. അന്ന് മമ്മൂട്ടിക്ക് ഫാൻസ് അസോസിയേഷൻ ഉളള സമയമാണ്. ഫാൻസ് അസോസിയേഷനെ കുറിച്ച് പറഞ്ഞപ്പോൾ ഇതൊരു നല്ല കാര്യമല്ലെ, ഞാൻ ലാലിനോട് സംസാരിക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.

മമ്മൂക്കയുടെ ആ മറുപടി അവരെ അമ്പരപ്പിച്ചു. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാൽ അടുത്തത് ആലപ്പുഴയിൽ ആണെന്നും, നിങ്ങൾ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി പറഞ്ഞു. ഹരികൃഷ്ണൻസ് ടീം ആലപ്പുഴയിൽ എത്തിയ സമയത്ത് വിമൽ കുമാറടക്കം ആറേഴ് പേർ കൃത്യദിവസം തന്നെ അവിടെ എത്തി. സെറ്റിൽ വെച്ച് മമ്മൂക്ക അരികിലേക്ക് വിളിപ്പിച്ചു.

ഞാനിപ്പോൾ ലാലിനോട് പറയാം എന്ന് പറഞ്ഞ് മോഹൻലാലിനെ വിളിച്ചു കൊണ്ടുപോയി മമ്മൂക്ക അര മണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് വിമൽകുമാറിനെ വിളിപ്പിച്ചു. എന്നിട്ട് മോഹൻലാലിനെ നോക്കി മമ്മൂക്ക ഇങ്ങനെ പറഞ്ഞു ഇത് വിമൽ, ഇവനാണ് ഇനി മുതൽ നിന്റെ ഫാൻസ് അസോയിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക.

നീ ഇവരുടെ കൂടെയുണ്ടാകണം എന്ന് മമ്മൂക്ക പറഞ്ഞു. അത് കേട്ട് ഞങ്ങൾ ഞെട്ടിയെന്ന് വിമൽ കുമാർ പറയുന്നു. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. പിന്നീട് മോഹൻലാൽ ഫാൻസ് അസോസിയേഷൻ തിരുവനന്തപുരത്ത് വന്ന് ഉദ്ഘാടനം ചെയ്തതും മമ്മൂട്ടി സാർ ആയിരുന്നു എന്നും വിമൽ കുമാർ വെളിപ്പെടുത്തുന്നു.

 61 total views,  1 views today

Advertisement
Advertisement
cinema8 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement