കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ഒരിക്കൽ ശ്രീനിവാസൻ മമ്മൂട്ടിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനെ കുറിച്ചാണ് മമ്മൂട്ടി അന്ന് ശ്രീനിവാസനോട് പറഞ്ഞത്. അന്ന് മോഹൻലാൽ വില്ലൻ വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. മമ്മൂട്ടിയോ തിരക്കേറിയ നായകനും. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ
“മമ്മൂട്ടി വലിയ ദീര്‍ഘ വീക്ഷണമുള്ളയാളാണ്. താന്‍ സിനിമയിലെത്തിയ സമയത്ത് മമ്മൂട്ടി നായകനായി നില്‍ക്കുകയാണ്. അന്ന് മോഹന്‍ലാല്‍ വില്ലനായാണ് അഭിനയിക്കുന്നത്. ആ സമയത്ത് മദ്രസിലെ ന്യൂ വുഡസ് ഹോട്ടലില്‍ വെച്ച് മമ്മൂട്ടി ഒരു ദിവസം എന്നോട് പറഞ്ഞു ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ആരെയാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാലിനെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവന് അടുത്ത് തന്നെ എനിക്ക് ഭീഷണിയാകും, അസമയത്ത് മോഹന്‍ലാല്‍ ഫുള്‍ ടൈം വില്ലനാണ്. പിന്നീട് മമ്മൂട്ടി പറഞ്ഞതുപോലെ തന്നെ മോഹന്‍ലാല്‍ നായകനായി മാറി” ശ്രീനിവാസൻ പറഞ്ഞു.