പിആർഒ: ശബരി

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ. ‘‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇതൊരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതില്‍ നിർമാതാക്കളുടെ പൂർണ പിന്തുണ എനിക്കുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’–രാഹുൽ സദാശിവൻ പറഞ്ഞു.

‘‘ഞങ്ങളുടെ ആദ്യ നിർമാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’.’’–നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പറയുന്നു.

കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ ടി.ഡി. രാമകൃഷ്ണൻ, മേക്കപ്പ് റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി

Leave a Reply
You May Also Like

ഒരു ഡെഡ്ലി ഗെയിമിന്റെ ഭാഗമാവുന്ന പരസ്പരം അറിയാത്ത എഴുപേർ, ഒരു മണിക്കൂറിനുള്ളിൽ അവരിൽ ഒരാൾ മരിക്കണം, പക്ഷെ ഒരു പ്രശ്നമുണ്ട്

Shameer KN ഒരു ഡെഡ്ലി ഗെയിമിന്റെ ഭാഗമാവുന്ന ഏഴു പേർ… പരസ്പരം അറിയാത്ത എഴുപേർ കടൽകരയിൽ…

‘ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ’ റിമ കല്ലിങ്കലിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

നടി റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വർഷത്തെ അവസാന…

“വീട്ടിൽ പോലും തുണി മാറുന്നത് ലൈറ്റ് ഓഫാക്കിയായിരുന്നു, ആ ഞാൻ സിനിമയിൽ നഗ്നയായി അഭിനയിച്ചു”

ഒരു ഇന്ത്യൻ നടിയും മോഡലുമാണ് കനി കുസൃതി (ജനനം സെപ്റ്റംബർ 12, 1985). 2009 ൽ…

ഒരു തുടക്കക്കാരി എന്ന നിലയിൽ സംവിധായിക കാവ്യപ്രകാശിന്റെ അരങ്ങേറ്റം ഉജ്ജ്വലമായി

ദേശീയ ചലച്ചിത്ര അവാർഡ് – വാങ്ക് എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്ത കാവ്യ പ്രകാശിന്…