മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
190 VIEWS

മമ്മൂട്ടിയ്ക്ക് വാഹങ്ങളോടും ഇലക്ട്രോണിക് ഉപകാരണങ്ങളോടും കൂളിംഗ് ഗ്ലാസിനോടും ഒക്കെയുള്ള ഭ്രമം മലയാളികൾക്ക് അറിയാവുന്നതാണ്. പഴയകാര്യങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള മനസും അദ്ദേഹത്തിനുണ്ട്. ഇപ്പോൾ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

1988ലായിരുന്നു മോഹൻലാലിന്റെ വിവാഹം. അന്ന് മമ്മൂട്ടിയുൾപ്പെടെ മോഹൻലാലിൻറെ അടുത്ത സുഹൃത്തുക്കളും സിനിമ രംഗത്തുള്ളവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. മമ്മൂട്ടിയുടെ ‘സംഘം’ എന്ന സിനിമയൊക്കെ ഇറങ്ങിയ വര്ഷം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ  ആ സിനിമയിലെ ലുക്കിൽ ആണ് മമ്മൂട്ടി വിവാഹത്തിന് എത്തിയത്. മമ്മൂട്ടി ഇപ്പൊ തുറന്നു പറയുന്നത് അതൊന്നും അല്ല, കാര്യമിതാണ്.

മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന അതേ കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്ന് ആണ് മമ്മൂട്ടി പറയുന്നത്. നോക്കൂ.. മോഹൻലാലിൻറെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ചടങ്ങിൽ വച്ച അതെ കണ്ണട തന്നെ ലാലിൻറെ ജീവിതത്തിലെ മറ്റൊരു സുപ്രധാനമായ സംഭവത്തിന്റെ നാന്ദികുറിക്കൽ ചടങ്ങിനും വച്ചു . പ്രിയപ്പെട്ട കാര്യങ്ങൾ നിധി പോലെ സൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു എന്നതാണ് ഏറെ കൗതുകം. മോഹന്ലാലിനോടുള്ള അദ്ദേഹത്തിന്റെ കരുതലും ചേർത്ത് വായിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ