മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യർ വരുമ്പോൾ അതിനെന്തൊരു ചന്തം കൂടിയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
10 SHARES
124 VIEWS

Tinku Johnson

മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യർ കടന്ന് വരുന്നതൊരു ഭംഗിയാണ്. ചുറ്റിലുമുള്ളോരാളെ ഓർക്കുന്നതിൽ, അവർക്കായി സമയം കണ്ടെത്താൻ മനുഷ്യർ ശ്രമിക്കുന്നതിൽ, ഒരാളുടെ സന്തോഷത്തിന്റെ നിമിഷങ്ങളിൽ ” ഞാനുമൊപ്പമുണ്ടെന്നുമൊക്കെ” സാമീപ്യം കൊണ്ട്‌ വരച്ചിടുന്നതൊക്കെ കാഴ്ചകൾക്കും ചിന്തകൾക്കും തണുപ്പ് പടർത്തുന്നൊരു അനുഭൂതിയുമാണ്. നോക്കൂ , മനുഷ്യർ മനുഷ്യരിലേക്ക് കടന്ന് വന്നൊരിടത്ത് എത്രയോ മനുഷ്യരുടെ ചിരിക്കുന്ന മുഖങ്ങളെയാണ് കാണാൻ കഴിഞ്ഞത്. കുശലം പറഞ്ഞ് , ആശംസകൾ നെയ്ത്‌ മനുഷ്യർ ഒരുമിച്ചിരിന്നപ്പോൾ പങ്കിട്ട്‌ വയ്ക്കുന്ന സ്നേഹത്തിന്റെ മാറ്റല്ലേ പടർന്ന് പരന്നതും? കണ്ടും മിണ്ടിയും ഓർത്തും ഒരുമിച്ചിരുന്നുമൊക്കെ മനുഷ്യർ സ്നേഹത്തെ പങ്കിടേണ്ടതുണ്ട്. സ്നേഹത്തിൻറെ ഭാഷയിൽ സംസാരങ്ങളൊരുക്കി മനുഷ്യർ മനുഷ്യരുടെ ഒപ്പമായിരിക്കേണ്ടതുണ്ട്. സഹജീവികളെന്നാൽ നമ്മളിലൊരാൾ എന്നൊരു ബോധ്യം ജനിക്കുന്നിടത്താണ് മനുഷ്യരിൽ സ്നേഹവും സഹാനുഭൂതിയുമൊക്കെ വളരുന്നതും. എന്തായാലും  ശ്രീ ഉമ്മൻചാണ്ടിയെ കാണാൻ മമ്മൂക്കയെത്തിയ കാഴ്ചയും ചിത്രങ്ങളും സന്തോഷം നല്കിയതായിരുന്നു. മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യർ വരുമ്പോൾ അതിനെന്തൊരു ചന്തം കൂടിയാണ്.

( ഇന്നലെ 79ാം പിറന്നാള്‍ ആഘോഷിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നിര്‍മാതാക്കളായ ആന്‍റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്‍റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു)

**

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച