മഹാനടനിലെ ഫോട്ടോഗ്രാഫർ, ഇത്തവണ ഭാഗ്യം വീണാ നന്ദകുമാറിന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
261 VIEWS

മമ്മൂട്ടിയിലെ നടനെ പോലെ തന്നെ ഫോട്ടോഗ്രാഫറും മാരക ഫോമിലാണ്. ഭീഷ്മപർവ്വം നൂറുകോടി ക്ലബിൽ ഇടം നേടിയ സന്തോഷത്തിലാണ് മമ്മുക്കയും സഹതാരങ്ങളും ആരാധകരും. ലൊക്കേഷനിൽ സഹതാരങ്ങളുടെ ചിത്രങ്ങൾ എടുക്കുക എന്നത് മമ്മൂട്ടിക്ക് വലിയൊരു ഹോബിയാണ്. ക്യാമറകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയോടുള്ള മമ്മൂട്ടിയുടെ പ്രത്യേക താത്പര്യം പണ്ടുകാലം മുതൽ ഏവർക്കും അറിയാവുന്നതാണ്.

ഭീഷ്മപർവ്വത്തിന്റെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടി നടി ലെനയുടെ ഫോട്ടോ എടുക്കുന്ന ചിത്രം വലിയതോതിൽ വൈറൽ ആയിരുന്നു. തനിക്കു ഒരിക്കലും മറക്കാൻ ആകാത്ത ചിത്രം എന്നാണു ലെന അതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി വീണ നന്ദകുമാറിന്റെ ചിത്രം പകർത്തുന്ന ഫോട്ടോയും വൈറൽ ആകുകയാണ്. ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ അഞ്ഞൂറ്റി കുടുംബത്തിലെ ഒരു ഇളമുറക്കാരനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ ആയാണ് വീണ അഭിനയിക്കുന്നത് . എന്തായാലും ഈ ചിത്രം വീണയ്ക്കും  മറക്കാൻ കഴിയില്ല എന്നത് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST