സഹതാരങ്ങളുടെയൊക്കെ ഫോട്ടോ എടുക്കുന്നത് മമ്മുക്കയ്ക്ക് ഒരു വിനോദമാണ്. മമ്മൂക്കയുടെ ക്യാമറയിൽ പതിയാനുള്ള ഭാഗ്യം അനവധി അഭിനേതാക്കൾക്ക് കിട്ടിയിട്ടുമുണ്ട്. ഇപ്പോൾ മമ്മുക്കയ്ക്കു ഫോട്ടോ എടുക്കാൻ മോഡലായി നിന്നുകൊടുത്തത് മറ്റാരുമല്ല സ്വന്തം മകനും തെന്നിന്ത്യയുടെ പ്രിയ താരവുമായ ദുൽഖർ തന്നെയാണ്.
“ക്യാമറയിലേക്ക് നോക്കടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല’” എന്ന ക്യാപ്ഷനോടെയാണ് വാപ്പച്ചി എടുത്ത ചിത്രങ്ങൾ ദുൽഖർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ എന്നു പറയുന്നത് വാപ്പച്ചിയാകുമ്പോൾ അനുസരിക്കാതെ തരമില്ലല്ലോ. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ ദുൽഖർ കുറിച്ചു.