ജോണി വാക്കർ എന്ന മലയാളം ചിത്രം ഒരുപക്ഷെ മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നുതന്നെ ആയിരിക്കും. മമ്മൂട്ടിയുടെ സ്റ്റൈൽ ലുക്ക് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഇറങ്ങിയിട്ട് 30 വര്ഷം പൂർത്തിയാകുകയാണ്. മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ തലവേദന ഡാൻസ് ചെയുക എന്നതാണ്. ജോണിവാക്കറുമായി ബന്ധപ്പെട്ടു രസകരമായ ഒരു സംഭവം ഉണ്ട്. എന്തെന്നാൽ അതിനു കൊറിയോഗ്രാഫി ചെയ്യാൻ വന്നത് സാക്ഷാൽ പ്രഭുദേവ ആയിരുന്നു. അദ്ദേഹം അന്ന് അത്ര പ്രശസ്തനാകാത്ത സമയമായിരുന്നു. മമ്മൂട്ടി പ്രഭുദേവയോട് പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ച ചെയുന്നത്. ബിനീഷ് കെ അച്യുതൻ പങ്കുവച്ച കുറിപ്പ് വായിക്കാം.

ബിനീഷ് കെ അച്യുതൻ

” ചിരഞ്ജീവിക്ക് സ്റ്റെപ്പ് പറഞ്ഞു കൊടുത്തല്ല എന്നെ ഡാൻസ് കളിപ്പിച്ചാണ് നീ മിടുക്ക് കാണിക്കേണ്ടത് ” ; മമ്മൂട്ടി പ്രഭുദേവയോട് പറഞ്ഞതാണ് മേൽ വാചകം . ജോണി വാക്കറിന്റെ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രസ്തുത പരാമർശം . ഈ ചിത്രത്തിലെ വർക്കിന് തൊട്ട് മുമ്പ് ഒരു ചിരഞ്ജീവി ചിത്രത്തിലായിരുന്നു പ്രഭുദേവ ചുവടുകൾ ഒരുക്കിയിരുന്നത് .

ജയരാജ് – രഞ്ജിത് – മമ്മൂട്ടി കൂട്ട്കെട്ടിലെ ജോണി വാക്കറിന്റെ 30-ാം വാർഷികമാണ് ഇന്ന് . മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷത്താൽ പ്രീ പബ്ലിസിറ്റി നേടിയ ഈ ചിത്രം വമ്പൻ ഹൈപ്പിൽ റിലീസായി മികച്ച ഇനീഷ്യൽ കളക്ഷൻ സ്വന്തമാക്കി . എന്നാൽ ദുരന്ത പര്യവസായിയായ ക്ലൈമാക്സ് മൂലമാകാം ലോംഗ് റണ്ണിൽ ചിത്രത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല . എസ്.പി.വെങ്കിടേഷ് – ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ഗാനങ്ങൾ ഹിറ്റ് ചാർട്ടറിൽ ഇടം നേടി . പ്രത്യേകിച്ചും ” ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ട് വാ ” എന്ന ഗാനം .

ബാംഗ്ലൂരിലെ കോളേജ് കാംപസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ജോണി വാക്കറിൽ ഡ്രഗ്ഗ് മാഫിയയുമായുള്ള നായകന്റെ പോരാട്ടമാണ് ഇതിവൃത്തം . കമാൽ ഗൗർ അവതരിപ്പിച്ച സ്വാമി എന്ന വില്ലൻ കഥാപാത്രം പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടുകയുണ്ടായി . ഒപ്പം വില്ലൻ കഥാപാത്രത്തിന് അകമ്പടിയായ BGM – ഉം . ക്ലൈമാക്സ് രംഗങ്ങൾ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ബ്ലോക്ക് ബസ്റ്റർ ആകേണ്ടിയിരുന്ന ഒരു ചിത്രമാണ് ജോണി വാക്കർ . തീയറ്ററുകളിൽ വലിയ വിജയമാകാതിരുന്നിട്ടു കൂടി ആരാധകർക്കിടയിൽ കൾട്ടായി മാറിയ ബിഗ് ബി പോലെയാണ് ജോണി വാക്കറും .

Leave a Reply
You May Also Like

നായാട്ടിലും ജോസഫിലും നിരപരാധി ബലി നല്കപ്പെട്ടെങ്കിൽ ഇലവീഴാപൂഞ്ചിറയിൽ തെറ്റ് ചെയ്തവൻ തന്നെയായിരുന്നു

ജാത വേദൻ ഇലവീഴാപൂഞ്ചിറ, നായാട്ട്, ജോസഫ് സിനിമകൾ ഷാഹി കബീറിന്റെ പോലീസ് ട്രിയോളജി ആയി പരിഗണിക്കപ്പെടാവുന്ന…

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി ചിത്രങ്ങളെ ജയറാം ഒറ്റയ്ക്ക് നിന്ന് തോൽപിച്ച 1996 ഓണം

Bineesh K Achuthan   മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളിൽ ഒന്നാണ് ഓണം. ഓണം വിപണി…

അഥർവ ഇല്ല, വണംഗാനിലേക്ക് സൂര്യ റേഞ്ചിലേക്ക് നിലവാരമുള്ള നടനെ തിരഞ്ഞെടുത്ത് ബാല..?

സേതു എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ സംവിധായകനായി ബാലയുടെ അരങ്ങേറ്റം, നടൻ വിക്രമിന് ആ ചിത്രം…

മഞ്ഞ സാരിയിൽ അതിസുന്ദരിയായി അനിഘ.

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളിലൊരാളാണ് അനിഖ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.