ലൊക്കേഷനുകളിൽ മമ്മൂട്ടിയെ ശല്യപ്പെടുത്തിയ ആരാധിക, പത്തുവർഷത്തിനു ശേഷം മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
169 VIEWS

പത്തുവർഷം മുൻപൊക്കെ മമ്മൂട്ടിയുടെ സിനിമാ ലൊക്കേഷനുകളിൽ സ്ഥിരമായി എത്തുന്ന ഒരു ആരാധിക ഉണ്ടായിരുന്നു, പി.ടി.റത്തീന. ഒരു ഹാർഡ്കോർ മമ്മൂട്ടി ഫാൻ. മമ്മൂട്ടിയുടെ നോട്ടം എത്തുന്നിടത്തൊക്കെ പുള്ളിക്കാരിയും ഉണ്ടാകും. മമ്മൂട്ടിയുടെ ഫോൺ നമ്പറിൽ മെസ്സേജുകൾ അയച്ചു വെറുപ്പിക്കുന്ന  ഒരു കക്ഷി. അങ്ങനെയാണ് ഒരു ദിവസം മമ്മൂട്ടി ആളെ കുറിച്ച് അന്വേഷിച്ചത്. ആരാധികയെ താരചക്രവർത്തിയുടെ സമക്ഷത്തിൽ ഹാജരാക്കി. അങ്ങനെ കുറ്റം ഏറ്റുപറഞ്ഞ ആരാധിക ഒരാവശ്യം അഭ്യര്ഥനയുടെ രൂപത്തിൽ ഉന്നയിച്ചു, ‘എനിക്ക് മമ്മുക്കയെ വച്ചൊരു സിനിമ ചെയ്യണം’.

റത്തീനയുടെ ആവശ്യം പത്തുവർഷങ്ങൾക്കുശേഷം മമ്മൂട്ടി സാധിച്ചുകൊടുക്കുകയാണ്. അതെ റത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പുഴു’, നായകൻ മമ്മൂട്ടി. അഭിനയിക്കുക മാത്രമല്ല സിനിമ നിർമ്മിക്കുന്നതും അദ്ദേഹമാണ്. മറ്റൊരു സിനിമയിലും ഇതുവരെ വരാത്തൊരു വേഷത്തിലാണ് മമ്മൂട്ടി റത്തീനയുടെ സിനിമയിൽ എത്തുന്നത്.

“പ്ലസ് ടു കാലഘട്ടത്തിലാണ് റത്തീന സിനിമയെ ആരാധിച്ചുതുടങ്ങുന്നത്. തിരക്കഥകൾ എഴുതുകയായിരുന്നു അന്നത്തെ ഹോബി. എല്ലാത്തിലും നായകൻ മമ്മൂട്ടി തന്നെ. പിന്നെങ്ങനെയോ സിനിമയിൽ എത്തി . എങ്കിലും ആദ്യമായി മമ്മുക്കയുടെ കൂടെ വർക്ക് ചെയ്യാൻ സാധിക്കുന്നത് ‘പുഴു’വിൽ ആണ് .സിനിമയിൽ എത്തി മറ്റു പ്രോജക്ടുകൾ ചെയ്യുമ്പോഴും മമ്മുക്കയിലേക്കു എത്തുകയായിരുന്നു എന്റെ ലക്‌ഷ്യം. ഏറെ കാലങ്ങളായുള്ള എന്റെ ആഗ്രഹവും സമയവും സാഹചര്യവും ഒത്തുവന്നപ്പോൾ ‘പുഴു’ സംഭവിച്ചു. ” റത്തീന പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത