Entertainment
പുഴുവിന് ശേഷം രത്തീന സംവിധാനം ചെയുന്ന ചിത്രത്തിലും മമ്മൂട്ടി നായകൻ ?

നവാഗത സംവിധായകയായ സംവിധായികയായ രത്തീന മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പുഴു. ഒടിടിയിൽ നിലീസ് ചെയ്ത ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. പുഴുവിന് ശേഷം രത്തീന ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകനെന്നാണ് റിപ്പോർട്ടുകൾ . സിനിമയെ ക്കുറിച്ചു സ്ഥിതീകരണം ഉണ്ടായിട്ടില്ലെങ്കിലും മമ്മൂട്ടിയും രത്തീനയും വീണ്ടും ഒന്നിക്കുന്നു എന്നത് ഏറെ ആശാവഹമായ വാർത്തയാണ് . മമ്മൂട്ടി കുട്ടൻ എന്ന പേരുള്ള പോലീസ് ഓഫീസറെ അവതരിപ്പിച്ച സിനിമയാണ് രത്തീന സംവിധാനം ചെയ്ത പുഴു. ഇന്ത്യയിലെ സമകാലികമായ അവസ്ഥകളെ വളരെ നന്നായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് നിർമ്മിച്ച പുഴുവിന്റെ സഹനിർമ്മാതാവായി എത്തിയത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഒടിടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.
372 total views, 4 views today