മമ്മൂട്ടിയും കലോത്സവവേദിയും

സിജിന്‍ കൂവള്ളൂര്‍

മമ്മൂട്ടി സ്കൂൾ കലോത്സവ ചടങ്ങിൽ പ്രസംഗിച്ചത് മുഴുവൻ കേട്ടു.. മമ്മൂട്ടിയോടുള്ള സകല സ്നേഹവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ രണ്ടു കാര്യങ്ങള്‍ പറയണം എന്ന് തോന്നി .
ഒന്ന് – ഗേറ്റിൽ നിന്ന് സിഗരറ്റ് കത്തിച്ചാൽ ക്ലാസ്സിൽ എത്തുമ്പോൾ മാത്രമേ ഒരു പുക എടുക്കാൻ കിട്ടൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗേറ്റ് മുതൽ ക്ലാസ്സ് വരെ പല കുട്ടികളും ഓരോ പുക എടുക്കും എന്നും അതിൽ പല തരത്തിലുള്ള കൂട്ടുകാര്‍ ഉണ്ടാവും, അതിലൊന്നും പ്രശ്നം കണ്ടില്ല എന്നും പറയുന്നു. വിവേചനം സൗഹൃദങ്ങളില്‍ പാടില്ല എന്ന സന്ദേശം നല്‍കാന്‍ പറഞ്ഞ ആ കാര്യം പക്ഷെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഒരു സംസ്ഥാന തല പരിപാടിയില്‍ പറയാന്‍ പറ്റിയ ഉദാഹരണം ആയിരുന്നില്ല. എന്നാല്‍ അതില്‍ കൂടുതലായി എന്നെ ആശങ്കപെടുത്തിയത് അതിനേക്കാള്‍ മാരകമായ അടുത്ത പ്രസ്താവനയാണ്…

“വിവേചനം വേണമെങ്കിൽ തോന്നാവുന്ന ആളുകൾ ഉണ്ടാകാം അതൊന്നും അന്ന് വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളെ ബാധിച്ചിട്ടില്ല .. ഇന്നും നമ്മുടെ വിദ്യാര്‍ത്ഥികളെ അത് ബാധിച്ചിട്ടില്ല എന്നാണ് എന്റെ പൂര്‍ണ്ണ ബോധ്യം” എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രസംഗത്തിലെ ആ ഭാഗം. വിവേചനത്തിനെതിരെ സിഗരറ്റ് വലിയുമായി ബന്ധപ്പെടുത്തി കുട്ടികളോട് പറഞ്ഞ ഉദാഹരണത്തെക്കാള്‍ മാരകമായ പ്രശ്നം ഈ വാക്കുകളിൽ ഉള്ളതായി തോന്നി.. വിവേചനം വേണമെങ്കിൽ തോന്നാവുന്ന ആളുകൾ ഉണ്ടാകാം.. അവരോടു ആരും വിവേചനം കാണിച്ചിട്ടില്ല എന്ന് മമ്മുക്ക പറഞ്ഞതില്‍ ചോദ്യം ഇതാണ് .
വിവേചനം വേണമെങ്കിൽ തോന്നാവുന്ന ആളുകൾ എന്ന് മമ്മുക്ക പറഞ്ഞത് ആരെയാണ് ? നിറത്തിന്റെ പേരിലാണോ ??? ജാതിയുടെ പേരിലാണോ ?? അതോ മറ്റെന്തെങ്കിലുമോ? എന്തിന്റെ ആയാലും അങ്ങനെ ഒരു ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാളിൽ നിന്ന് പുറത്തേക്ക് തികട്ടി വരുന്നതാണ് ഈ വാക്കുകള്‍..

സ്വാഭാവികമായി നിന്നോടോന്നും കൂട്ട് കൂടേണ്ട ആളല്ല പക്ഷെ വിവേചനം ഇല്ലാത്തതിനാല്‍ നിന്നെയൊക്കെ കൂടെ കൂട്ടുന്നു എന്ന് പറയുന്നത് കപടത അല്ലെ ? അതോ നല്ല സ്വഭാവം ആയി കാണണോ. പക്വമതിയെന്നു കരുതി നമ്മളൊക്കെ ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലെ ഒരാളില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ വരാന്‍ പാടില്ലാത്തത് ആണ്. അറിയാതെ ആണ്, നാക്കുപിഴ ആണെന്ന വാദമൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പ്രായമുള്ള ആളല്ലേ .. ആ കാലഘട്ടത്തില്‍ അങ്ങനെ ആയിരുന്നു .. ആ പ്രായത്തിലുള്ളവരുടെ ചിന്ത അങ്ങനെ ആണ് എന്നതൊന്നും വാദത്തിനു പോലും എടുക്കാന്‍ കഴിയില്ല. കാരണം നമ്മുടെ മുന്നില്‍ വരുന്ന മമ്മുക്ക സിനിമയില്‍ ജീവിതത്തില്‍ വളരെ അപ്ഡേറ്റഡ് ആയ ഒരാളായാണ് അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെ ഒരാളില്‍ നിന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഒരാള്‍ എനിയ്ക്ക് ജാതി വിവേചനം ഇല്ല എന്നതിന്റെ ഉദാഹരണം ആയി ഞാൻ ഒരു താഴ്ന്ന ജാതിയിൽ പെട്ട ഒരാളോട് കൂട്ട് കൂടുന്നത് ചൂണ്ടിക്കാണിക്കുന്നത് എത്ര പൊള്ളയാണ്‌.

കാതലും പുഴുവും പോലുള്ള സിനമകള്‍ ചെയ്ത് മമ്മൂട്ടിയിലെ നടൻ മാതൃക സൃഷ്ടിച്ചു ഉയര്‍ന്ന തലങ്ങളിലേക്ക് എത്തുമ്പോള്‍ .. ബോഡി ഷെയിമിങ്ങും ഇത്തരം പരാമര്‍ശങ്ങളും നടത്തി മമ്മൂട്ടിയിലെ വ്യക്തി താഴ്ന്നു പോകുന്നുവോ എന്ന് വേദനയോടെ ചിന്തിച്ചു പോകുന്നു. സിനിമയിലെ ഉത്തമനായ മമ്മൂട്ടിയെ ആരാധിക്കുന്ന അദ്ദേഹത്തിന് കയ്യടിക്കുന്ന ഒരു വലിയ വിഭാഗം അതെ പോലെ ജീവിതത്തിലും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കും. അവരും അപ്പോള്‍ നാളെ പറയും ” സ്വാഭാവികമായി നിന്നോടോന്നും കൂട്ട് കൂടേണ്ട ആളല്ല പക്ഷെ വിവേചനം ഇല്ലാത്തതിനാല്‍ കൂടെ കൂട്ടുന്നു” എന്ന് ..
അത് സംഭാവികാതിരിക്കാന്‍ പറയേണ്ടത് മമ്മുക്ക ആണ് .. തിരുത്തേണ്ടതും..

You May Also Like

മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 34 വർഷങ്ങൾ

‘മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 34 വർഷങ്ങൾ’ Safeer Ahamed മോഹൻലാൽ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകൾക്കും…

തായ്‌ലന്റിലെ ക്രാബിയിൽ നിന്നും ബിക്കിനി ഫോട്ടോസുമായി സാനിയ ഇയപ്പൻ

2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി സ്ക്രീനിലേക്ക് എത്തുന്നത്. ബാലതാരമായി…

കണ്ണിന് കുളിർമ്മയും മനസ്സിന് സന്തോഷവും തരുന്നൊരു ടീസർ

കണ്ണിന് കുളിർമ്മയും മനസ്സിന് സന്തോഷവും തരുന്നൊരു ടീസർ “അനാർക്കലി മരിയ്ക്കാർ ശരത് അപ്പാനി പ്രധാന വേഷത്തിൽ…

ജ്യൂസ് ഷാപ്പിൽ ജോലി ചെയ്തിരുന്ന പയ്യൻ ഓണം വിന്നർ അടിച്ചപ്പോൾ

Ambarish Madambathu ആറു വർഷം മുമ്പ് ജീവിക്കാൻ വേണ്ടി കൊച്ചിയിലെ ഒരു ജ്യൂസ് ഷോപ്പിൽ ജോലി…