തമിഴകം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. സിനിമയിലുപരി അദ്ദേഹത്തിന്റെ വാക്കുകൾക്ക് തമിഴ്നാട്ടിൽ ഏറെ പ്രസക്തിയും വിലയുമാണ് ഉള്ളത് . ഇന്ന് രജനിയുടെ എഴുപത്തിരണ്ടാം ജന്മദിനമാണ്. ആരാധകരും സിനിമാപ്രവർത്തകരും എല്ലാം തന്നെ രജനിയെ ആശംസകൾ കൊണ്ട് പൊതിയുകയാണ് . ഈ അവസരത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയും രജനിക്ക് ആശംസകൾ നേരുകയാണ്.
രണ്ടുപേരും ഒന്നിച്ചഭിനയിച്ച സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി.1991 ൽ പുറത്തിറങ്ങിയ ദളപതിയിൽ ദേവ എന്ന ദേവരാജ് ആയി മമ്മൂട്ടിയും സൂര്യ എന്ന കഥാപാത്രമായി രജനീകാന്തും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചിരുന്നു. ആ ചിത്രത്തിലെ ഒരു സ്റ്റിൽ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി രജനിക്ക് ജന്മദിനാശംസകൾ നേർന്നത്. ” പ്രിയ രജനീകാന്തിന് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. മുന്നിലുള്ളത് ഒരു മികച്ച വര്‍ഷം ആയിരിക്കട്ടെ. ആയുരാരോഗ്യ സൗഖ്യത്തോടെ വാഴുക” – എന്നാണു മമ്മൂട്ടി കുറിച്ചത്.