“ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല”, മംമ്‌തയുടെ പരാമർശം വിവാദത്തിലേക്ക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
584 VIEWS

ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷമായ വിമർശനമാണ് നടി മംമ്ത മോഹന്‍ദാസ് നടത്തിയിരിക്കുന്നത്. സംഘടനയിൽ ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവർ ഉണ്ടെന്നും അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണെന്നും പറഞ്ഞ മംമ്ത , ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണെന്നും കൂട്ടിച്ചേർത്തു. നദി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ.

“നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ട്. ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്തു കടന്ന് ഉയര്‍ന്നുവരാന്‍ തയ്യാറാകണം. സിനിമ മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം, ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് ” മമത മോഹൻദാസ് പറഞ്ഞു.

ഞാനൊരു ഇരയാണ് എന്ന് എപ്പോഴും പറഞ്ഞുനടന്നാല്‍ വീണ്ടും പഴയ സാഹചര്യം ഉണ്ടാകുമെന്നും ഒരു ദുര്‍ബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നതെന്നും . പലതും അതിജീവിച്ചാണ് താനും ഇവിടെ നില്‍ക്കുന്നതെന്നും മംമ്ത പറഞ്ഞു

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.