കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മംമ്‌ത മോഹൻദാസ് പോസ്റ്റ് ചെയ്ത് വീഡിയോ വൈറലായി മാറുകയാണ്. . തന്റെ വീട്ടിൽ വച്ചാണ് താരം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്..വളരെ ആവേശത്തോടെയും സന്തോഷത്തോടെയും മമ്ത പറയുന്ന വാക്കുകൾ ആണ് വീഡിയോക്ക് ജനപ്രീതി നേടാൻ കാരണം. ഇന്ന് തന്റെ ജീവിതത്തില്‍ വളരെ ക്രേസി ആയിട്ടുള്ള ഒരു കാര്യം നടന്നു എന്നും, താനിപ്പോൾ ഏറെ ആവേശഭരിതയാണെന്നും മംമ്‌ത പറയുന്നു.

“എന്റെ വീട്ടിലേക്ക് ഇപ്പോള്‍ ഒരു അതിഥി വന്നിട്ടുണ്ട് . അവന്‍ മറ്റൊരു ലോകത്ത് നിന്നാണ് എത്തിയത് . അതാരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല . ഇവിടെയെത്തിയ അവൻ വലിയ സന്തോഷത്തിലാണ് . ഞങ്ങൾ എല്ലാവരും ഇവിടെ സുഖമായിട്ട് ഇരിക്കുന്നു . വിശദമായ വിവരങ്ങള്‍ ഏവരുമായും പങ്കുവെയ്ക്കാം . ” – ഇത്രയും പറഞ്ഞുകൊണ്ടാണ് മംമ്‌ത വീഡിയോ അവസാനിപ്പിക്കുന്നത്. ഇടയ്ക്കു ആവേശപൂർവം താരം ജനലിലൂടെ പുറത്തേക്ക് നോക്കുന്നതും നമുക്ക് കാണാൻ സാധിക്കും. ഏതായാലും ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആ വമ്പൻ അതിഥി ആരാണെന്ന് മംമ്‌ത വെളിപ്പെടുത്തുമോ എന്നറിയാൻ.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

Leave a Reply
You May Also Like

‘നിമ്രോദ്’ – ഷൈൻ ടോം ചാക്കോ ,ലാൽ ജോസ് ദിവ്യാ പിള്ള , ആത്മീയാ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു

‘നിമ്രോദ്’ -ഷൈൻ ടോം ചാക്കോ ,ലാൽ ജോസ് ദിവ്യാ പിള്ള ,  ആത്മീയാ രാജൻ എന്നിവർ…

റോഷനും, ഷൈനും, ബാലുവും ഒന്നിക്കുന്ന ജി. മാർത്താണ്ഡന്റെ ‘മഹാറാണി’ ട്രെയ്‌ലർ

റോഷനും, ഷൈനും, ബാലുവും ഒന്നിക്കുന്ന ജി. മാർത്താണ്ഡന്റെ ” മഹാറാണി” ട്രെയ്‌ലർ യുവനിരയിലെ താരങ്ങളായ റോഷൻ…

കൊല്ലത്ത് ഉദ്‌ഘാടന ചടങ്ങിനിടെ തമന്നയുടെ കൈക്ക് കയറിപ്പിടിച്ച ആരാധകന് പിന്നെ സംഭവിച്ചത്…

തെന്നിന്ത്യൻ താരറാണിയായ തമന്ന ജയ്‌ലർ സിനിമയുടെ തിളക്കത്തിലും തിരക്കിലുമാണ്. മാത്രമല്ല താരം തന്റെ ആദ്യത്തെ മലയാള…

‘മലൈകോട്ടൈ വാലിബന്‍’ മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ പ്രത്യേക വീഡിയോ പുറത്തുവിട്ട് സിനിമാ ടീം

മോഹന്‍ലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർപ്രൈസ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട് ‘മലൈകോട്ടൈ വാലിബന്‍’…