യെസ്മ സീരീസ് എന്ന പേരിൽ അഡൾട് ഒൺലി സിനിമകൾക്കുവേണ്ടി മലയാളത്തിൽ പുതിയ ഒ റ്റിറ്റി പ്ലാറ്റ്ഫോം എത്തിയിരുന്നു. ആര്യനന്ദ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഇതിന്റെ അണിയറക്കാർ. രണ്ട് വെബ് സീരീസുകളാണ് ആദ്യം പ്രേക്ഷകരിൽ എത്തിയത് . നാൻസി, സെലിന്റെ ട്യൂഷൻ ക്ലാസ്സ് എന്നിവയാണ് ചിത്രങ്ങൾ. ലക്ഷ്മി ദീപ്ത ആണ് രണ്ടു ചിത്രങ്ങളുടെയും സംവിധായക. നാൻസിയുടെ രചന നിർവഹിച്ചതും ലക്ഷ്മിയാണ്.അഞ്ജന ഏഞ്ചലീന, ജയ്കൃഷ്ണൻ, സജ്‌ന സാജ് എന്നിവരാണ് ഇതിൽ അഭിനയിച്ചത്. സെലിന്റെ ട്യൂഷൻ ക്ലാസ്സ് എന്ന ചിത്രത്തിന്റെ കഥ ഏഴുതിയത് ഷാലിൻ, ഡിനോ എന്നിവർ ചേർന്നാണ്. തിരക്കഥയും സംഭാഷണവും ലക്ഷ്മി ദീപ്ത. മരിയ, റജി, സൗമ്യ, സൂഫിയാൻ, രമ്യ എന്നിവരാണ് അഭിനേതാക്കൾ. ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.
എന്നാൽ തുടക്കം മുതൽക്കു തന്നെ വിവാദങ്ങൾ ആയിരുന്നു ഈ പ്ലാറ്റ്ഫോമിനെ വേട്ടയാടിയത്. ഇതിൽ വന്ന ‘പാൽപായസം’ എന്ന സീരീസിലെ നായിക ഖദീജ ഷരീഫ് ഇത് അഡൽട്ട് കണ്ടെൻ്റ് മൂവി ആണ് എന്നറിയാതെയാണ് ഇതിൽ അഭിനയിച്ചതെന്നും പടം റിലീസ് ആയശേഷം ആയശേഷമാണ് പടം ഇങ്ങനെ 18+ ആണെന്ന് അറിയുന്നതെന്നും അതിനുശേഷം മലപ്പുറത്തുള്ള അവരുടെ നാട്ടിലും വീട്ടിലും നിൽക്കാൻ കഴിയുന്നില്ലെന്നും എന്നൊക്കെ പറഞ്ഞ് മാസങ്ങൾക്കു മുൻപ് ലൈവിൽ വീഡിയോ ചെയ്തിരുന്നു. സീരീസിന് നിയമപൂട്ട് വീഴുമെന്നും ഈ ഓടിടി പ്ലാറ്റ്ഫോമിൽ ഇനി പടങ്ങൾ ഇറങ്ങാൻ സാദ്ധ്യതയില്ല എന്നും അന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡയറക്ടർ ലക്ഷ്മി ദീപ്ത ചതിച്ചാണ് ഇതിൽ അഭിനയിപ്പിച്ചത് എന്നും പരാതി പറയുന്നുണ്ട്. അതുപോലെ ഈ സീരീസിൽ അഭിനയിച്ച ചേച്ചിമാരും ചേട്ടൻമാരും അമ്മാവൻമാരും അമ്മൂമ്മമാരും ആയി അഭിനയിച്ചവർ അവരെ ഇത് സാധാരണ സീരിയൽ ആണെന്ന് പറഞ്ഞാണ് ലക്ഷ്മി അഭിനയിപ്പിച്ചത് എന്നാൽ അഡൽട്ട് സീരീസാണെന്ന് പടം റിലീസായ ശേഷമാണ് ഇവരൊക്കെ അറിയുന്നത് അതിനുശേഷം ഇവർക്കും നാട്ടിൽ തലപൊക്കി നടക്കാനാവുന്നില്ല എന്നുപറഞ്ഞ് ഇവരെല്ലാം ലക്ഷ്മിക്കും യെസ്മയ്ക്കുമെതിരെ പത്രസമ്മേളനം നടത്തി പരാതികളും കേസുകളും നൽകിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.
ലക്ഷ്മി ദീപ്ത സംവിധാനം ചെയ്ത അശ്ലീല ചിത്രത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്നും തന്റെ രഹസ്യഭാഗങ്ങൾ കാണിക്കില്ലെന്ന് പറഞ്ഞിട്ടും കാണിച്ചെന്നും ആരോപിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയത്. വ്യാജ രേഖയുണ്ടാക്കിയാണ് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചതെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.ലക്ഷ്മി ദീപ്തയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും അതിനാൽ പോലീസ് അവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരിയായ യുവതി കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി ലക്ഷ്മി ദീപ്തയ്ക്കായി ഇടപെടൽ നടത്തിയെന്നും യുവതി ആരോപിച്ചു. അശ്ലീല ചിത്രം നിർമ്മിക്കുന്ന സ്ഥലത്തേക്ക് ലക്ഷ്മി ദീപ്ത ചെറിയ പെൺകുട്ടികളെ എത്തിച്ചിരുന്നതായും യുവതി ആരോപിച്ചു. ലക്ഷ്മി ദീപ്ത അശ്ലീല ചിത്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തുന്നതായും ആരോപണം ഉന്നയിച്ചിരുന്നു
എന്നാൽ അതിനു ശേഷം പരാതിയുമായി രംഗത്തുവന്നത് ഒരു യുവാവാണ്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ഈ യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്നതായിരുന്നു പ്രധാന ആരോപണം. കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീലാ പി.മണി) ഇന്ന് അറസ്റ്റിലായി. . അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരന്റെ പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു.യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് ലക്ഷ്മിക്കെതിരെയും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും പരാതിയുമായി രംഗത്തെത്തിയത്.