പെരുമ്പാമ്പ് മനുഷ്യനെ അപ്പാടെ വിഴുങ്ങി; ഭീകര വീഡിയോ പുറത്ത് !

0
484

രണ്ടു ദിവസം മുന്‍പ് കാണാതായ മനുഷ്യനെ പെരുമ്പാമ്പ് അപ്പാടെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച്ച തന്റെ കുടുംബത്തിന്റെ പേരിലുള്ള കൃഷി സ്ഥലത്തേക്ക് പോയ അക്ബര്‍ എന്ന 25 കാരനായ ഇന്‍ഡോനേഷ്യ സ്വദേശിയെയാണ് പെരുമ്പാമ്പ് അപ്പാടെ വിഴുങ്ങിയ നിലയില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ കണ്ടെത്തിയത്.

7 മീറ്റര്‍ നീളമുള്ള ഭീകരന്‍ പെരുമ്പാമ്പാണ് അക്ബറിനെ വിഴുങ്ങിയത്. ഇന്‍ഡോനേഷ്യയിലെ സുലാവെസി ദ്വീപില്‍ പെട്ട ചെറു ഗ്രാമമായ സലുബിരോയിലാണ് സംഭവം നടന്നത്.

തിരച്ചിലിനിടയില്‍ അക്ബറിന്റെ ആയുധവും ഒരു ബൂട്ടും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ്‌ ഭീകരന്‍ പെരുമ്പാമ്പിനെ വയറ് വീര്‍ത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

സംഭവത്തിന്റെ വീഡിയോ കാണാം.