Share The Article

ഗവി റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസ്സിന് നേരെ പാഞ്ഞെടുത്ത ഒറ്റയാനെ ഓടിക്കാന്‍ ഇറങ്ങിയ പടുവിഡ്ഢി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ്സിലുള്ളവര്‍ ആര്‍ത്തുവിളിച്ചു ബഹളം വെച്ചിട്ടും ഒറ്റയാന്റെ ക്ഷമ പരീക്ഷിക്കുവാന്‍ ബസില്‍ നിന്നും ഇറങ്ങിയ വ്യക്തി ഒടുവില്‍ കൊക്കയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

പടുവിഡ്ഢിയായ മനുഷ്യനോടു യാത്രക്കാര്‍ ബസ്സിലേക്ക് തിരികെ കയറുവാന്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാമെങ്കിലും അതനനുസരിക്കാതെ അയാള്‍ ആനയെ പ്രകോപിപ്പിക്കുകയായിരുന്നു.