തന്റെ മരണം ഫേസ്ബുക്കില്‍ ലൈവായി കാണിച്ച് യുവാവ്; കൊല്ലപ്പെട്ടത് പോലിസ് ഷൂട്ടിങ്ങില്‍

പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തന്റെ വാഹനം മുന്നോട്ടെടുത്ത യുവാവിനെ പോലിസ് വെടി വെച്ച് കൊല്ലുന്നത് കൊല്ലപ്പെട്ട യുവാവ്‌ തന്നെ ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു.

1160

പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തന്റെ വാഹനം മുന്നോട്ടെടുത്ത യുവാവിനെ പോലിസ് വെടി വെച്ച് കൊല്ലുന്നത് കൊല്ലപ്പെട്ട യുവാവ്‌ തന്നെ ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു. സംഭവം ലൈവായി യുവാവിന്റെ കാമുകിയും കണ്ടു. യു എസ്സിലെ ടെന്നെസ്സിയിലാണ് സംഭവം നടന്നത്.

റോഡ്നി ജെയിംസ്‌ ഹെസ്സ് എന്ന മുപ്പത്തിയാറ് വയസ്സുള്ള യുവാവാണ് തന്റെ തന്നെ നിരുത്തരവാദപരമായ പെരുമാറ്റം കാരണവും പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത കാരണവും കൊല ചെയ്യപ്പെട്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതിന് രണ്ടു പോലീസുകാരെ ഇടിക്കുവാന്‍ ശ്രമിച്ചാണ് യുവാവ് പ്രതികരിച്ചത്. അതോടെ പോലീസുകാരന്‍ വെടി വെക്കുകയായിരുന്നു.