Featured
40 വര്‍ഷത്തിലേറെയായി ചെന്നായ്ക്കളോടൊപ്പം ജീവിക്കുന്ന ഒരു മനുഷ്യന് !
40 വര്‍ഷത്തിലേറെയായി ചെന്നായ്ക്കളോടൊപ്പമുള്ള ജീവിതം! വെര്‍ണര്‍ ഫ്രെണ്ട് എന്ന ജര്‍മ്മന്‍ ഗവേഷകനാണ് തന്റെ വന്യജീവി സങ്കേതത്തില്‍ 29 ചെന്നായ്ക്കളോടൊപ്പം കഴിയുന്നത്. ഭീകരന്മാരായ ചെന്നായ്ക്കളോടൊപ്പം യാതൊരു കൂസലുമില്ലാതെ കഴിയുന്ന അദ്ദേഹത്തിന്റെ വീഡിയോ, ഫോട്ടോ ദൃശ്യങ്ങള്‍ നെറ്റിലാകെ തരംഗമാവുകയാണ്.
252 total views

പശ്ചിമ ജര്‍മ്മനിയിലെ മെര്സിഗിലാണ് 25 ഏക്കറിലായി പരന്നു കിടക്കുന്ന വെര്‍ണര്‍ ഫ്രെണ്ട് ചെന്നായ സങ്കേതം. 1972 ലാണ് വെര്‍ണര്‍ ഈ സങ്കേതം സ്ഥാപിക്കുന്നത്. മുന്‍ പാരച്യൂട്ട് താരമായ വെര്‍ണര്‍, പ്രായത്തിന്റെ അവശതകളെ അവഗണിച്ചു കൊണ്ടാണ് ചെന്നായ്ക്കളോടൊപ്പം കളിക്കുന്നതും, അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും. ആര്‍ട്ടിക്, യൂറോപ്പ്, സൈബീരിയ, കാനഡ, മംഗോളിയ തുടങ്ങിയ പ്രദേശങ്ങളിലുള്ളവയാണ് ചെന്നായ്ക്കള്‍ .
അദ്ദേഹത്തിന്റെ ചെന്നായ്ക്കളോടൊപ്പം ഉള്ള വാസത്തിന്റെ ദൃശ്യങ്ങള്‍ ബൂലോകം പുറത്ത് വിടുന്നു.
253 total views, 1 views today