വർഗീയ -ഫാസിസ്റ്റ് ഭരണാധികാരികൾക്ക് ചുട്ടു തിന്നാൻ പുതുവർഷത്തിൽ ഇതാ തടവറയിൽ തളച്ച ഒരു മനുഷ്യന്റെ കൂടി ശവം

84
അഡ്വ ശ്രീജിത്ത് പെരുമന
പെരും നുണയരായ വർഗീയ -ഫാസിസ്റ്റ് ഭരണാധികാരികൾക്ക് ചുട്ടു തിന്നാൻ പുതുവർഷത്തിൽ ഇതാ തടവറയിൽ തളച്ച ഒരു മനുഷ്യന്റെ കൂടി ശവം ! വായിക്കാതെ പോകരുത്
ഇന്ത്യയിൽ ജനിച്ച് ഇന്ത്യക്കാരനല്ലാതെയാക്കിയ ഒരു മനുഷ്യനാണ് മരിച്ചത്; മുസ്ലീമല്ല ; ആസാം ആദിവാസിയാണ്; ഇനിയെങ്കിലും പൊതുജനം മനസിലാക്കിക്കോളൂ മുസ്ലീങ്ങൾ മാത്രമല്ല ഈ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുക എന്ന് ! പൗരത്വം നഷ്ട്ടപ്പെട്ട് വിദേശിയായി പ്രഖ്യാപിക്കപ്പെട്ട ഒരാൾ കൂടി ആസാമിലെ തടവറയിൽ മരണപ്പെട്ടു; ഇതോടെ മരണപ്പെടുന്ന ആളുകളുടെ എണ്ണം 29 ആയി; 2020 വർഷത്തിലെ ആദ്യ മരണമാണിത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
ആസാമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിൽ നിന്നും രേഖകളില്ലാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട് 2018 മുതൽ ഗോൾപ്പാറയിലെ തടവറയിൽ തളയ്ക്കപ്പെട്ട 50 വയസ്സുകാരനായ ഹിന്ദുവും ആസാം ഗോത്രവർഗക്കാരനുമായ നരേഷ് കൊച് എന്നയാളാണ് ഗുവാഹത്തി മെഡിക്കൽ കോളേജിൽ വെച്ച മരണമടഞ്ഞത്. ഷെഡ്യൂൾഡ് ട്രൈബ് സ്റ്റാറ്റസ് ആവശ്യപ്പെടുന്ന രജബോങ്ഷി ഗോത്ര വിഭാഗത്തിൽപ്പെടുന്നയാളാണ് നരേഷ്.
തടവറയിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള ഗുവാഹത്തി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ത്യയിൽ ജനിച്ച തനിക്ക് പൗരത്വം നിഷേധിച്ചതിനെതിരെ ഫോറീനേഴ്‌സ് ട്രൈബ്യുണലുകളിൽ ഒരുപാട് പ്രാവശ്യം മുട്ടിയിട്ടും നരേഷിനെ വിദേശിയായി പ്രഖ്യാപിക്കുകയായിരുന്നു. ആസാമിലെ 7 ഡീറ്റെൻഷൻ കേന്ദ്രങ്ങളിലായി ഇതുപോലെ ആയിരക്കണക്കിന് ആളുകൾ ജനിച്ച മണ്ണിൽ വിദേശികളായ പ്രഖ്യാപിക്കപ്പെട്ട കഴിയുന്നുണ്ട്.
ഗോള്പാറ ; ആസാം ഗുവാഹത്തിക്ക് പടിഞ്ഞാറ് 150 കിലോമീറ്റര് അകലെ ഒരുങ്ങുന്ന തടവറകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. നിലവില് 19 ലക്ഷത്തിലധികം പേര് പൗരത്വ പട്ടികയ്ക്ക് പുറത്താണ്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മനോഹരിയായ നദിയുടെ കരയിലാണ് 3000 ത്തിലധികം അഭയാർത്ഥികളെ പാർപ്പിക്കാനായുള്ള തടവറയൊരുങ്ങത്. 2.5 ഹെക്ടറിലാണ് ഭീമന് തടവറ ഒരുങ്ങുന്നത്. നാലു നിലയിലുള്ള 15 കെട്ടിടങ്ങളിലായിട്ടാണ് നിർമ്മാണം
സ്‌കൂളും, ആശുപത്രിയും, വിനോദത്തിനുള്ള സ്ഥലവും ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ക്വട്ടേഴ്‌സും ഉൾപ്പെടെ കൂറ്റൻ മതിലുകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ തടവറയാണ് ആസാമിൽ ഒരുങ്ങുന്നത്.
തടവറ പണിയുന്ന തൊഴിലാളികൾ വലിയൊരു വിഭാഗം ഇന്ത്യൻ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവരും പണിതു തീരുമ്പോൾ ഈ ജയിലിൽത്തന്നെ തിരികെ എത്തേണ്ടവരുമാണ് എന്നതൊരു അപൂർവ്വതയും വിധിവൈപരീത്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ജനന സർട്ടിഫിക്കറ്റുകളോ, സ്വത്തുക്കളുടെ വിവരങ്ങളോ സമർപ്പിക്കാൻ സാധിക്കാത്ത ഷെഫാലി ഹജോങ് എന്ന തടവറയുടെ ജോലി ചെയ്യുന്ന ഗൗണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീ അവസാനം ഈ ജയിലിൽത്തന്നെ അടയ്ക്കപ്പെടും എന്ന വിവരം റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തുന്നു.
വാൽ ; “മുസ്ലീങ്ങൾക്കല്ലേ പ്രശ്നം വരിക, മുസ്ലീങ്ങൾ നോക്കിക്കോട്ടെ ” എന്ന് കരുതി ഞങ്ങൾ സേഫ് സോണിലാണെന്നു പ്രഖ്യാപിച്ച് വിനീത വിധേയരായി ആസനത്തിൽ വാലും ചുരുട്ടി ഇരിക്കുന്ന ഇത്തരമതസ്ഥർ ചെവിയിൽ നുള്ളിക്കോ. ആസാമിലെ പരമ്പരാഗത ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ഒരു മനുഷ്യനാണ് അസ്തിത്വം നഷ്ട്ടപ്പെട്ട് പിറന്ന മണ്ണിൽ വിദേശിയായികൊണ്ട് ഇന്ന് മരണമടയേണ്ടി വന്നത്.
ഇത്രയും വായിച്ച ശേഷം ശേഷം നിങ്ങൾ തീരുമാനിക്ക് എന്താണ് ഈ നാട്ടിൽ നടക്കുന്നതെന്ന്.
രാജ്യത്ത് ഒരാളെ പോലും പൗരത്വത്തിന്റെ പേരിൽ തടവറകളിൽ താമസിപ്പിച്ചിട്ടില്ല എന്നും രാജ്യത്ത് ഒരു ഡീറ്റെൻഷൻ കേന്ദ്രം പോലുമില്ല എന്നും രാജ്യ തലസ്ഥാനത്തെ രാംലീല മൈതാനത്ത് പ്രസംഗിച്ച നുണയൻ പ്രധാനമന്ത്രിയെ ഇനിയും നിങ്ങൾക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ഞങ്ങളിപ്പെട്ടവരല്ല.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടകട്ടെ !