കത്തിക്കരിയുന്ന വാഹനത്തില്‍ നിന്നും കുഞ്ഞിനേയും അമ്മയെയും രക്ഷിക്കുന്ന ട്രക്ക് ഡ്രൈവര്‍ – വീഡിയോ

മിസിസിപ്പിയിലാണ് സംഭവം നടന്നത്. ട്രക്ക് ഓടിച്ചുവരികയായിരുന്ന ഡേവിഡ് ഫ്രെഡ്രിക്സണ്‍ പെട്ടന്നു ഒരു ഭീകരമായ കാഴ്ചകണ്ടു.

397

മിസിസിപ്പിയിലാണ് സംഭവം നടന്നത്. ട്രക്ക് ഓടിച്ചുവരികയായിരുന്ന ഡേവിഡ് ഫ്രെഡ്രിക്സണ്‍ പെട്ടന്നു ഒരു ഭീകരമായ കാഴ്ചകണ്ടു. തങ്ങളുടെ മുന്‍പില്‍ ഓടിക്കൊണ്ടിരുന്ന ഒരു കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും കത്തുകയും ചെയ്യുന്ന ഭയാനകമായ കാഴ്ച്ച. ഉടന്‍തന്നെ ഡേവിഡ് തന്റെ വാഹനത്തില്‍ നിന്നും ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ എടുത്തു കത്തുന്ന വാഹനത്തിനരികിലെക്ക് ഓടി.

വാഹനത്തിനകത്തില്‍ ഒരു സ്ത്രീയും, ഒരു വയസ് പ്രായമായ കൊച്ചുമകളും പുറത്തിറങ്ങാന്‍ ആകാതെ കുടുങ്ങിക്കിടക്കുന്നു. ഉടന്‍ തന്നെ ഡേവിഡ് അവരെ വലിച്ചു പുറത്തെടുത്തു. ഡിവിഡിന്‍റെ തക്കസമയത്തെ രക്ഷാപ്രവര്‍ത്തനം 2 ജീവനുകളെയാണ് മരണത്തില്‍ നിന്നും രക്ഷിച്ചത്‌.

ഭീകരമായ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ..