വാക്കുകള്‍ വഴികാട്ടുന്ന ജീവിത നര്‍മ്മങ്ങള്‍
കള്ളു ഹാനിഹരം എന്നു പറഞ്ഞിട്ടു നിന്റെ അപ്പന് കുടിക്കുന്നില്ലേ. അത്രക്ക് കുഴപ്പം ഇതിനില്ല. പിന്നെ ഈ വനിതക്കൊക്കെ ഒരാഴ്ച സത്യമുള്ളൂ
108 total views

എന്തോ ഓര്‍ത്തിരുന്ന എന്റെ മനസ്സില്‍ ഒരുപാട് അത്ഭുതങ്ങള്‍ നിറച്ച പല വാക്കുകള്‍ ഉണ്ടായിട്ടുണ്ട് ഈ ജീവിതത്തില്‍. പലപ്പോഴും പിന്നീട് ഓര്‍ക്കാന്‍ ഒരു പാഠം ആകുന്ന നര്‍മ്മങ്ങള്‍! ഇത്തരം സംഭാഷണങ്ങള്‍ പലപ്പോഴും കടന്നു വരുന്നത് ഒരു നിമിഷം കൊണ്ടു മാത്രമാകും. എവിടെന്നോ വന്നു എങ്ങോ പോയ ചില ചിരികള്‍,സങ്കടങ്ങള്‍,വേദനകള്‍. ഇന്ന് ഓര്‍മയില്‍ തോന്നുന്ന ചില കുസൃതി നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. ഇവിടെ മാത്രം! അവ പലപ്പോഴും എന്റെ ജീവിതത്തില്‍ വിലമതിക്കാനാകാത്തതാണ്.
ഇതു തുടര്‍ന്നു വായിക്കുമ്പോള്‍ പലപ്പോഴും കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും എന്നു തോന്നും. പല ജീവിതങ്ങളിലും ആകസ്മികത. ഒരേ പോലെ പലപ്പോഴും സംഭവിക്കാറുണ്ട്…ചില വരികള്‍ നിങ്ങള്‍ക്കു പരിചിതമാണെന്നു തോന്നുമെങ്കിലും മുഴുവനും വായിക്കാതിരിക്കരുത്. കാരണം ജീവിതങ്ങള്‍ ഒരേപോലെ സംഭവിക്കാറുണ്ട്. അതു ചിലപ്പോള്‍ ദൈവത്തിന്റെ ഒരു തമാശയാകാം.
അമ്മ ഒരുപക്ഷേ എന്നെ ഏറ്റവും നര്‍മം പഠിപ്പിച്ചത് അവര്‍ മാത്രമായിരിക്കും. ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എനിക്കെപ്പോഴും പപ്പടം വളരെ നിര്‍ബന്ധമാണ്. അതില്ലാതെ എനിക്കു കഴിക്കാനാവില്ല! ഒരിക്കല്‍ പപ്പടം തീരെ കിട്ടാത്ത ഒരു മഴക്കാലം. അമ്മ ഭക്ഷണം എല്ലാം വിളമ്പി പക്ഷെ ഞാന്‍ അപ്പോഴും പപ്പടത്തിനു കാത്തു നില്‍ക്കുകയാണ് ഒന്നും കഴിക്കാതെ. അപ്പോള്‍ അമ്മ പറഞ്ഞു. ‘എന്തെല്ലാം സ്പെഷ്യല്‍ നിനക്കു ഉണ്ടാക്കിയത്, കഴിക്കൂ മോനെ! ഇനി മോന് പപ്പടം കഴിക്കേണ്ടാ, വയറിനു ക്യാന്‍സര്‍ വരും ഈ ലക്കം വനിതയില്‍ ഉണ്ട്.. അല്ലാതെ ഇവിടെ ഇല്യാഞ്ഞിട്ടല്ല. ഞാന്‍ ഉണ്ടാക്കിയില്ല’ എനിക്കു വിഷമം ആകേണ്ട എന്നു കരുതി ആ പറഞ്ഞ ഒരു പറച്ചില് വേറെയൊന്നും മറുത്തു പറയാന്‍ കഴിഞ്ഞില്ല. പിന്നീട് കുറെ പപ്പടം എനിക്കു വിളമ്പി അന്ന് ഞാന്‍ വെറുതെ ചോദിച്ചു.
‘അമ്മേ ഇതു കേടല്ലേ,എന്നിട്ടും അമ്മ’
‘കള്ളു ഹാനിഹരം എന്നു പറഞ്ഞിട്ടു നിന്റെ അപ്പന് കുടിക്കുന്നില്ലേ. അത്രക്ക് കുഴപ്പം ഇതിനില്ല. പിന്നെ ഈ വനിതക്കൊക്കെ ഒരാഴ്ച സത്യമുള്ളൂ’
എനിക്കു ചിരി നിര്‍ത്താന്‍ പറ്റിയില്ല.
അവിടെ ഞാന്‍ കണ്ടത് എന്നോടുള്ള സ്നേഹവും അപ്പനോടുള്ള ദേഷ്യവും മാത്രമാണ്.
ചേച്ചി പലപ്പോഴും പഞ്ചപാവം തന്നെ. പക്ഷെ ചില സമയത്തു ഒരു നര്‍മം ഉണ്ട്. അതങ്ങു നെഞ്ചു കലക്കും. ഒരിക്കല്‍ ചേച്ചിയുടെ പുഡിങ് കഴിച്ചപ്പോള്‍ വലിയ ഇഷ്ടമായി എനിക്ക്. പിന്നീട് പലപ്പോഴും ഉണ്ടാക്കിത്തരുവാന്‍ പറഞ്ഞപ്പോള്‍ കൂട്ടാക്കാറില്ല! അങ്ങനെ അതൊരു വാശിയായി മനസ്സില്‍ കൊണ്ടു നടന്നു. അങ്ങനെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു. അതിനിടയില്‍ ചേട്ടന് ചേച്ചിയെ കാണണം. ഒത്താശ ചെയ്യാന്‍ എന്നെ സഹായത്തിനു വിളിച്ചു. അപ്പോള്‍ എനിക്ക് പുഡിങ് പ്രേമം വന്നു. ഞാന്‍ എന്റെ ആവശ്യം പറഞ്ഞു. പക്ഷെ ചേച്ചി വഴങ്ങിയില്ല! ഞാന്‍ വിട്ടുകൊടുത്തില്ല. എല്ലാവരോടും കാര്യം പറഞ്ഞു പാട്ടാക്കി. കേട്ട എല്ലാവരും അവളെ കളിയാക്കാന്‍ തുടങ്ങി. അവള് കരയാന്‍ തുടങ്ങി.
ഇതുകണ്ടപ്പോള്‍ എനിക്ക് വിഷമമായി….’ചേച്ചി ഞാന്‍ പുഡിങ് കിട്ടാഞ്ഞപ്പോള്‍’ ശോഭിച്ച കണ്ണുകള്‍ ഉയര്‍ത്തി ചോദിച്ചു….കുറെ ദേഷ്യപ്പെട്ടു@#$%’ ചെവി കലങ്ങിപ്പോയി……..പിന്നീട് എന്റെ ഭാര്യ ഒരിക്കല്‍ പറഞ്ഞു….’ചേട്ടാ…..തേങ്ങാ പുഡിങ്’………….അന്ന് കേട്ടതൊക്കെ അവളെ വിളിച്ചു @#$% . പിന്നെ ഇന്നേവരെ പുഡിങ് ഞാന്‍ കഴിച്ചിട്ടില്ല.അവിടെ ആരും ഉണ്ടാക്കിയിട്ടുമില്ല.
അനിയന് ഗള്‍ഫില്‍ വിവാഹം കഴിഞ്ഞു പെട്ടെന്ന് പോയി. അതിനു ശേഷം അവന് വാട്ട്സ് ആപ്പില്‍ തീരെ വരാറില്ലായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പില്‍ തീരെ വരാതെ ഇരുന്ന കക്ഷി… ഒരിക്കല്‍ എപ്പോഴോ അവന്റെ ഒരു വിഡിയോ പോസ്റ് കണ്ടു. അതും അതിരാവിലെ 2.30 am സമയത്ത്! ‘അതൊരു മദ്യത്തിന്റെ പരസ്യം ആയിരുന്നു. ഒരു യുവാവ് ടെറസ്സിന്റെ മുകളില്‍ ഇരുന്നു മദ്യം കഴിക്കുന്നു. എന്നിട്ടു താഴെ വന്നു പ്രേത പടം കാണുന്നു. പെട്ടെന്ന് നമ്മെ പേടിപെടുത്തി പ്രേതം ഇറങ്ങി വരുന്നു. കണ്ടാല്‍ പേടി ആകും. ആ യുവാവ് പേടിക്കുന്നില്ല. ആ പ്രേതത്തിന്റെ കെട്ടിപിടിച്ചു ഉറങ്ങുന്നു. പ്രേതം രാവിലെ തോറ്റു പോകുന്നു. ഇതാണ് കഥ’
ഇതിനു താഴെ കുറെ കമെന്റ് വന്നു. ‘ഹമ്മോ’ വെറെയൊന്നു ‘നിനക്കു ബോധമില്ല രാവിലെയും തുടങ്ങി ഓരോ ശീലങ്ങള്‍’ ‘നീയാളാകെ മാറി’ അങ്ങനെ കമെന്റ് നിറഞ്ഞു….അങ്ങനെ അവന്റെ ഭാര്യ കമെന്റ് ഇട്ടു. കുറെ ഇടിയും പിണങ്ങിയ ചിഹ്നവും. അന്നവസാനമായി അവന്റെ ഒരു പോസ്റ് വന്നു. ‘ഭാര്യ പിണങ്ങി, ഒന്നു ഗ്രൂപ്പില്‍ ആക്ടിവ് ആകാന്‍ സമ്മതിക്കില്ല അല്ലെ, അറിയാതെ ഇട്ട വിഡിയോ മാറിപ്പോയി…..കൊന്നല്ലോ എന്നെ….ഹും! ചന്തുനെ തോല്പിക്കാനാകില്ല മക്കളെ’ പിന്നെ കണ്ടത്. he left …….she also left………….അവനും അവന്റെ ഭാര്യയും ആ ഗ്രൂപ്പില്‍ നിന്നും പോയി.
അച്ഛന് ഒരിക്കല്‍ രണ്ടു ഫോണ്‍ വാങ്ങിച്ചു. ഒന്നു അച്ഛനും മറ്റൊന്ന് അമ്മയ്ക്കും. ഒരേ കമ്പനിയുടെ ഫോണ്‍…….ഒരേ നിറം……തനി ഇരട്ട പോലെ…….അന്നൊക്കെ പത്രത്തില്‍ അവിഹിത ബന്ധത്തിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സമയം….പലപ്പോഴും ഓരോന്നും വായിച്ചു ഞങ്ങളെ ഉപദേശിക്കും അച്ഛന്. ഒരിക്കല്‍ അമ്മ അമ്പലത്തില്‍ പോയ സമയം….ഞാന്‍ പല്ലു തേച്ചു പുറത്തു നില്ക്കുന്നു….പെട്ടെന്ന് ഒരു ശബ്ദം ചെന്നു നോക്കുമ്പോള്‍ പ്ലേറ്റ് എല്ലാം നിലത്തു പൊട്ടിക്കിടക്കുന്നു….ദേഷ്യപ്പെട്ടു അച്ഛന് അവിടെ ഇരിക്കുന്നുണ്ട്….ഞാന്‍ കാര്യം തിരക്കി. ‘അവളെ നിന്റെ അമ്മ ഏതോ ആളുമായിട്ടാ സംസാരം…രാവിലെ നോക്കിയപ്പോള്‍ കുറെ മിസ്സ് കോള്‍…വിളിച്ചപ്പോള്‍ ഒരു ആണ് ശബ്ദം……..പെട്ടെന്ന് എനിക്കു ദേഷ്യം വന്നു…ആരാടാ എന്നു ചോദിച്ചതും ഫോണ്‍ ഓഫാക്കി. ഇന്നൊരു കൊല നടക്കും’ പെട്ടെന്നാണ് അമ്മയെ ഗേറ്റ് കണ്ടത്..ഞാന്‍ വേഗം ഓടിപോയി….കാര്യം പറഞ്ഞു….അപ്പോഴാണ് മനസ്സിലായത്……അച്ഛന്റെ ഫോണ്‍ കൊണ്ടു പോകുകയാണെന്ന് പറഞ്ഞു അമ്മ കൊണ്ടു പോയത് സ്വന്തം ഫോണ്‍ ആണെന്ന്. വിളിക്കാന്‍ നോക്കിയപ്പോള്‍ പൈസ ഇല്ല എന്നു പറഞ്ഞപ്പോള്‍ ആണ് കാര്യം മനസ്സിലായത്. ഞാന്‍ വേഗം അബദ്ധം അച്ഛനെ ധരിപ്പിച്ചു. അമളി പറ്റിയ അച്ഛന് വല്ലാണ്ടായി. അപ്പോള്‍ അമ്മ പറഞ്ഞു. ‘ഓരോ വാര്‍ത്ത വായിച്ചു കുടുംബത്തിന് പേപ്പറിന്റെ വില പോലും ഇല്ലാതെയാക്കരുത്. പൊട്ടിയ പ്ലേറ്റ് പോലെ ജീവിതം നന്നാകാന്‍ പറ്റില്ല’
ഭാര്യ അവള് എന്റെ ജീവിതത്തില്‍ വരുന്നതിനു മുന്‍പ് എന്റെ കാമുകി ആയിരുന്നു. ഞാന്‍ പോലും അറിയാതെ. ഒരുമിച്ചു പഠിച്ചിരുന്ന കാലം. ഒരിക്കല്‍ എപ്പോഴോ ബസില്‍ കണ്ടുമുട്ടി.അങ്ങനെ ഞങ്ങള്‍ ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുന്ന സമയം ഒരു പത്തു മിനുറ്റ് ഉണ്ട് കോളേജ് എത്താന്‍. ഞങ്ങളെ കടന്നുകൊണ്ടു ഒരു കല്യാണ വണ്ടി പോകുന്നത് കണ്ടു…’ഹോ, കല്യാണം ഒരു സംഭവം ആണല്ലേ. എടാ നീ ആണെങ്കില്‍ അതുപോലത്തെ കാറില്‍ എന്നെ കെട്ടി കൊണ്ടു പോകുമോ?’ അവള് ചോദിച്ചു. ‘നിന്നെ പോലത്തെ ഒരുത്തിനെ കെട്ടാന്‍ എന്നെ കിട്ടൂല്ല…ഞാന്‍ ഒരു ടീച്ചര്‍ ആയ പെണ്കുട്ടിനെ കെട്ടൂ’ ഞാന്‍ ഒന്നു ആക്കി പറഞ്ഞു….മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അവളുടെ അച്ഛന് എന്റെ വീട്ടില്‍ വന്നു…’മോളെ, വലിയ പഠിപ്പായിട്ടും ടീച്ചര്‍ ആയിരിക്കുകയാ..നിങ്ങളുടെ മോന് കാരണം. മുടിഞ്ഞ പ്രേമം ആണ് പോലും. ഇവനെ കെട്ടൂ എന്ന വാശിയിലാണ് മോള് ഒരു തീരുമാനം പെട്ടെന്ന് വേണം’ വീട്ടില്‍ ഇടിത്തീ കോരിയിട്ടു അവളുടെ അച്ഛന് അങ്ങനെ പറഞ്ഞു പോയി. ഒരു പ്രണയത്തിന്റെ സാഫല്യം ചിലപ്പോള്‍ ഒരു വാക്ക് ആകാം അതു അന്നെനിക്ക് മനസ്സിലായി.
109 total views, 1 views today
