18

”THE MAN…, WHO STAND BEHIND …..
THE WALL…..?”

ആണോ ..?, അല്ലയോ …? , നമ്മള്‍ നമ്മളോട് തന്നെ ചോദിച്ചാല്‍ എന്തുത്തുരമാണ് കിട്ടുക ..?

C ”അതെ …”!, എന്നാണെങ്കില്‍ …, അടുത്തു ചോദ്യം മുന്നില്‍ നില്‍ക്കുന്നു …!
”എന്തുകൊണ്ട് …?; why ….?

”why i am standing behind the wall….?” അതെ .., നമ്മള്‍ എന്തിനാണ് മതിലിനു പിന്നില്‍ മറഞ്ഞിരിക്കുന്നത് …?നമ്മുടെ ചുറ്റുപാടുകളില്‍ നടക്കുന്ന അനീതികളിലും .., അക്രമങ്ങളിലും …, നമ്മള്‍ പ്രതികരിക്കുന്നുണ്ടോ ..?, അതിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടോ ….?, അപകടം പറ്റി .., വഴിയില്‍ വീണുകിടക്കുന്ന ഒരാളെ .., നമ്മള്‍ കണ്ടിട്ടും .., കാണാത്ത വിധത്തില്‍ പോകുന്നുണ്ടോ ..?, ആശരണര്‍ക്കെതിരെ മുഖം തിരിക്കുന്നുണ്ടോ ….?, കൈക്കൂലി വാങ്ങുന്നത് കണ്ടില്ലെന്നു നടിക്കുന്നുണ്ടോ …?

നമ്മുടെ ചുറ്റിലും നടക്കപ്പെടുന്ന ഈ നിശിതമായി പരാമര്‍ശിക്കപ്പെടെണ്ട സംഭവവികാസങ്ങളില്‍ ഒന്നിലും തന്നെ പ്രതികരിക്കാതെ …; നമ്മള്‍…; നമ്മിലേക്ക് തന്നെ ഒളിച്ചിരിക്കുന്നുവോ …?, എന്താണത് …?

ഇതിലൊന്നും നമ്മള്‍ ഭാഗഭാക്കല്ലാല്ലോ എന്നുള്ള വിചാരമൊ …അതോ …? വേണ്ടാത്ത വയ്യാവേലി എന്തിനു എടുത്തു തലയില്‍ വെക്കണം എന്നുള്ള സെല്‍ഫിഷ്‌നസോ …?

നമ്മുക്ക് ചുറ്റിലും നടക്കുന്ന സാമൂഹ്യതിന്മകള്‍ക്കെതിരെ …..,നാം എന്താണ് പ്രതികരിക്കാത്തത് ..?, നമ്മളും ആ സമൂഹത്തിന്റെ ഒരു ഭാഗം തന്നെയല്ലേ …?, ഇവിടെ നടക്കുന്ന ഓരോ പ്രശ്‌നങ്ങളും …, നമ്മള്‍ കൂടി ഉള്‍ചേര്‍ന്നതല്ലേ ..?, അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതും നമ്മള്‍ തന്നെയല്ലേ ..?

ഒറ്റക്ക് ലോകത്തെ മാറ്റിമറക്കണമെന്നുള്ള ആവേശമൊന്നും കാണിക്കണമെന്നല്ല പറയുന്നത് …!, ഒരനീതി കാണുമ്പോള്‍ …, ഒരക്രമം കാണുമ്പോള്‍ .., കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ .., അതിനെല്ലാം എതിരെ .., ഒരു ചെറുവിരലെങ്കിലും ഉയര്‍ത്താന്‍ നമുക്ക് കഴിയില്ലേ …?, വഴിയില്‍ ബോധമറ്റ് വീണുകിടക്കുന്ന ഒരാളെ… അല്ലെങ്കില്‍ ഒരപകടത്തില്‍ പെട്ട് കിടക്കുന്ന ഒരാളെ സഹായിക്കാനുള്ള ഒരു ധാര്‍മീകത നമുക്കില്ലേ …?

നമുക്ക് ചുറ്റും ഉള്ള പ്രക്രതി നശിപ്പിക്കപ്പെടുമ്പോള്‍ …, വിവേചനബുദ്ധിയില്ലാത്ത തരത്തിലുള്ള കോമാളിത്തരങ്ങള്‍ നടമാടുമ്പോള്‍ …, നമുക്കെങ്ങനെ ഒളിച്ചിരിക്കാന്‍ കഴിയും ..?, നമ്മുടെ വീട്ടിലേക്ക് ഒരാള്‍ അതിക്രമിച്ചു കയറിയാല്‍ .., നമ്മള്‍ എതിര്‍ക്കാറില്ലേ …?, നമ്മുടെ കുടുംബത്തില്‍ നടക്കുന്ന തെറ്റുകളെ നമ്മള്‍ തിരുത്താന്‍ ശ്രമിക്കാറില്ലേ …? അതെന്തുകൊണ്ട് ..? ഇത് നമ്മുടെ സ്വന്തം വീടും ..!, മറ്റുള്ളത് …, മറ്റുള്ളവരുടെത് എന്നുള്ള ഇടുങ്ങിയ വിചാരമൊ ..?

എന്നാല്‍ …!, ഈ ലോകം നമ്മുടെ കുടുംബമാണ് …, ഭൂമി നമ്മുടെ വീടും .., അതിനെതിരെ നടക്കുന്ന ഏതൊരു ആക്രമണവും നമുക്കെതിരെ തന്നെയാണ് …, അതിനെതിരെ പ്രതികരിക്കേണ്ടത് നമ്മള്‍ തന്നെയാണ് …, നമ്മുടെ കടമയാണത് …!

ഈ ഭൂമി എല്ലാവര്‍ക്കും അവകാശപെട്ടത് ആണ് .., ഈ സമൂഹം അതിന്റെ ഭാഗമാണ് .., നമ്മളും അതിലൊരാളാണ് ….!അതിനു ദോഷകരമായി ഭവിക്കുന്ന ഏതിനെതിരെയും നമ്മള്‍ പ്രതികരിക്കണം …!

ഇവിടെ രാജ്യങ്ങളില്ല …, അതിരുകളില്ല ….!, മതങ്ങളില്ല .., ജാതി വേര്‍തിരിവുകളില്ല ….! എവിടെ നിന്നാണ് ഇതെല്ലാം രൂപം കൊണ്ടത് …?.., ആരാണ് ജാതികള്‍ തിരിച്ചത് …?, ആരാണ് ഭൂമിയെ അതിരുകളാക്കി വിഭജിച്ചിരിക്കുന്നത് ..?, ആരാണ് ഇതിനെല്ലാം അധികാരം കൊടുത്തിരിക്കുന്നത് …?

പ്രപഞ്ചസൃഷ്ടാവിന്റെ കരവിരുത് കൊണ്ട് രൂപം കൊണ്ട ഭൂമിയില്‍ .., വെറും നഗ്‌നനായി പിറന്നുവീണ മനുഷ്യന്‍ എന്തിനിങ്ങനെ അവന്റെ ആവാസ കേന്ദ്രത്തെ നശിപ്പിക്കുന്നു ..? അല്ലെങ്കില്‍ കപടതയുടെ മുഖം മൂടിയണിഞ്ഞു മനുഷ്യപറ്റില്ലാത്തവനായി തീര്‍ന്നിരിക്കുന്നു …! അവന്‍ എന്തിനിങ്ങനെ .., അവന്റെ സ്വാര്‍ത്ഥതാല്പര്യത്തിനായി ഭൂമിയെ വെട്ടിമുറിക്കുന്നു ..!, നമ്മുടെ സ്വന്തമാക്കാന്‍ .., നമ്മളാണോ ഈ ഭൂമിയും അതിലുള്ള എല്ലാം സൃഷ്ടിച്ചെടുത്തത് …?, പ്രപഞ്ചസൃഷ്ടാവ് തന്ന ദാനമാണ് ഈ ഭൂമി ..!, അതിന്റെ പൂര്‍ണ്ണ ഉടമസ്ഥനും അവന്‍ തന്നെയാണ് …!, നമ്മളെല്ലാവരും വെറും അഭയാര്‍ഥികള്‍ മാത്രം …!

അവന്‍ ഈ ദാനം എല്ലാവര്‍ക്കുമായി വീതിച്ചു കൊടുത്തിരിക്കുകയാണ് …!, ഒത്തൊരുമയോടെ …, ഈ ലോകം മുഴുവനും ഒന്നിച്ച് ജീവിക്കുവാന്‍ …, അതിന് ഒരു നാശവും വരുത്താതെ …, ഈ ഭൂമിയെ പരിപാവനമായി കാത്തുകൊണ്ട് ..!

ഇവിടെ ഒറ്റ കുടുംബം …, മാത്രമേയുള്ളൂ മനുഷ്യര്‍ …, അവര്‍ക്ക് ഒറ്റ ഇടം മാത്രമേയുള്ളൂ …, ഭൂമി .., അവര്‍ക്ക് ജാതിയില്ല …, രാജ്യത്തിന്റെ അതിരുകളില്ല ..!, ഈ ഭൂമി നമ്മുടെ ആവാസകേന്ദ്രം അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം …, ബുദ്ധിയുള്ള .., വിവേചന ശക്തിയുള്ള .., മനുഷ്യകുലത്തിനുണ്ട് ..! അതിനുള്ളില്‍ നടമാടുന്ന ഓരോ അക്രമങ്ങള്‍ക്കും .., അനീതികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തെണ്ടത് നമ്മുടെ കര്‍ത്യവ്യമാണ് .., കടമയാണ് …!

നമുക്ക് ഒരു സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാന്‍ കഴിയില്ലായിരിക്കാം .., എന്നാല്‍ ,..! ഒരു നായയെപ്പോലെ കുരക്കാനെങ്കിലും കഴിയണം ..!

പ്രതികരിക്കണം …, തെറ്റിനെതിരെ പ്രതികരിക്കേണ്ടത് ഏതൊരുവന്റെയും കടമയാണ് .., തെറ്റുകളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെങ്കിലും .., അറ്റ്‌ലീസ്റ്റ് .., അതിനെതിരെ ഒരു ചെറുവിരലെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ …..!,

ഒന്നും ചെയ്യാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ …, എന്തെങ്കിലുമൊക്കെ ചെയ്യുന്നത്…?

ഈ ലോകം …, ഈ ഭൂമി …, ഈ സമൂഹം അത് നമ്മുടേത് കൂടിയാണ് .., അതിനുള്ളില്‍ ഒരു പുഴുക്കടി ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കേണ്ട ചുമതല നമ്മുടേത് കൂടിയാണ് .., നമ്മുടെ കര്‍ത്ത്യവ്യമാണത് …!നമ്മുടെ ചെറിയ ഈ ഒരു cotnribution …, നാളെ ചിലപ്പോള്‍ അത് വലിയൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചേക്കാം …!

”Maybe you cant make a sea’s cotnribution …,
BUT.., you CAN make a mug of water cotnribution….!”

”ഇന്നലകള്‍ പാഴായി കടന്നുപോയി ….!, ഇന്നുകളില്‍ വെറുതെ ജീവിക്കുന്നു ….!, എന്നാല്‍ നാളെകളില്‍ അതിനൊരു അര്‍ത്ഥമുണ്ടാകണം …!, അര്‍ത്ഥപൂര്‍ണ്ണതയുണ്ടാകണം …!”

”hope is present……
hope is future….
hope is every where …!”

വെറുതെ ജീവിച്ച് .., വെറുതെ മരിക്കുന്നതില്‍ …., എന്താണ് ഒരു ത്രില്‍ ..? സ്വയം ചോദിച്ചു നോക്കാം ….!

നമുക്കും എന്തെങ്കിലുമൊക്കെ ഈ സമൂഹത്തില്‍ ചെയ്യാന്‍ കഴിയില്ലേ …?, തീര്‍ച്ചയായും .., നമുക്കതിന് കഴിയും .., കാരണം നമുക്ക് അതിനുള്ള കഴിവുണ്ട് …, കരുത്തുണ്ട് .., ആര്‍ജ്ജവമുണ്ട് …!, ഇല്ലാത്തത് മനസ്സ് മാത്രമാണ് ….!, അതാണെങ്കില്‍ നമ്മുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതും …, അതിന് നമ്മള്‍ തന്നെയാണ് വിചാരിക്കേണ്ടത് …, നമുക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ …!

ഈ ഒരു ചിന്ത ഉള്ളില്‍ വെച്ചുകൊണ്ട് നമുക്ക് പറയാം …!

YES …., ”I AM NOT THAT MAN ….,

WHO STAND BEHIND THE WALL….!”

 

You May Also Like

“മേലേടത്ത് രാഘവൻ നായരുടെ” വല്യമ്മേടെ മോനെ പോലെ തോന്നിപ്പിക്കും

വടക്കേടത്തെ പപ്പന്റെ അനിയന് ജോലി കിട്ടി ..ജോലിക്ക് പോയിത്തുടങ്ങിയപ്പോൾ അനിയൻ വീട്ടില് സാധാരണ കയറുന്ന സമയത്ത് വരാതായി ,,,സ്വതവേ കർക്കശക്കാരനായ

സ്തനങ്ങൾ ഭംഗിയുള്ളതെന്നു പറഞ്ഞാൽ ?

പെൺകുട്ടികൾ ഇറുകിയ വസ്ത്രങ്ങളിട്ട്‌…സ്തനങ്ങളും….നിതംബങ്ങളൂം..അതിന്റെ ആകാരഭംഗിയും വ്യക്തമായി പ്രകടിപ്പിച്ച്‌ വഴിയിലൂടെ നടക്കുന്നത്‌ മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ മാത്രം ആണ്‌… (വസ്ത്ര സ്വാതന്ത്ര്യം ഉണ്ടല്ലോ) എന്നാൽ ആ സൗന്ദര്യം കണ്ട്‌ ആരെങ്കിലും…നിങ്ങളുടെ സ്തനങ്ങൾ വളരെ ആകർഷകമായിരിക്കുന്നു എന്ന് വഴിയിൽ വച്ച്‌

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Mibish Biju സംവിധാനവും തിരക്കഥയും നിർവ്വഹിച്ച മൈതാനം പേര് സൂചിപ്പിക്കുന്നതുപോലെ മൈതാനങ്ങളുടെ തന്നെ കഥയാണ് .…

ഒരു സ്ത്രീ താൻ ആരുടെ കൂടെ എപ്പോൾ സെക്സിലേർപ്പെടണം എന്ന് നിശ്ചയിക്കുന്നത് അവൾ തന്നെ ആണ്

ആദ്യ കഥ സാവിത്രി മാടമ്പി വീട്ടിൽ വേലക്കാരിയായി ഒളിച്ചു താമസിക്കുന്ന കമ്യുണിസ്റ് തീവ്രവാദിനിയുടെ കഥയാണ് . സന്തോഷ് എച്ചിക്കാനത്തിന്റെ ഈ കഥയിലെ നായികയെ