കൊടും തണുപ്പിൽ നൂഡിൽസ് കഴിക്കാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത് നോക്കൂ !
തണുത്തുറഞ്ഞ കാലാവസ്ഥയിൽ ജാക്ക് ഫിഷർ നൂഡിൽസ് കഴിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ തലസ്ഥാനം ഡൽഹി ഉൾപ്പെടെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച കൂടുതലായി തുടരുകയാണ്. കാശ്മീരിൽ മജ്ഞുവീഴ്ചയെ തുടർന്ന് വാട്ടർ പൈപ്പുകൾക്കുള്ളിൽ വെള്ളം ഉറയുന്നതുകാരണം കുടിവെള്ളക്ഷാമവും ഉണ്ടാകുന്നു. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ചരിത്രത്തിൽ ഇതുവരെ കാണാത്ത മഞ്ഞുവീഴ്ചയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്.
ജാക്ക് ഫിഷർ എന്ന നടൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതിൽ അദ്ദേഹം നൂഡൽസ് കഴിക്കുന്ന ദൃശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.പാത്രത്തിൽ നൂഡിൽസ് കഴിക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ മുഖം മുഴുവൻ ഐസ് ഉറഞ്ഞുതുടങ്ങി. താടിയിലും മുടിയിലും മേശയിലും കൺപോളകളിലും വരെ ഐസ് ഉറഞ്ഞു അദ്ദേഹത്തെ കാണാൻ ഒരു സാന്താക്ളോസിനെ പോലെയായിട്ടുണ്ട്.
വിശ്വസിക്കാനാകാത്ത തരത്തിൽ, അദ്ദേഹം തന്റെ സ്പൂണിൽ എടുത്ത നൂഡിൽസ് അങ്ങനെ തന്നെ ഉറഞ്ഞുപോയി . നൂഡിൽസ് കോരിയ സ്പൂണിൽ നിന്നും അദ്ദേഹം കൈവിട്ടപ്പോഴും നൂഡിൽസ് സ്പൂണിനെ താങ്ങി നിർത്തിയിരിക്കുന്നു. വീഡിയോയിൽ തണുപ്പിൽ വിറച്ചുകൊണ്ട് നൂഡൂൽസ് കഴിക്കാം മഞ്ഞ് കുറച്ച് കൂടുതലായിപ്പോയി എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട് .ഈ വീഡിയോ കണ്ട് എല്ലാവരും അത്ഭുതത്തോടെ കമെന്റ് ചെയ്യുകയാണ് . ഈ വീഡിയോ ഇതുവരെ 13 ലക്ഷത്തോളം പേർ ലൈക്ക് ചെയ്തു.