സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും വിശ്വസിക്കാൻ സാധിക്കില്ല എന്നതാണ് പലരുടെയും അനുഭവം. ചിലർ നട്ടാൽ കുരുക്കാത്ത യാതൊരു ലോജിക്കും ഇല്ലാത്ത നുണകൾ ആണ് എഴുന്നള്ളിക്കുന്നത്. അത്തരത്തിലുള്ള ഒന്നാകുമോ ഇതും എന്ന സംശയത്തോടെയാണ് പലരും ഈ വാർത്തയും വായിച്ചത്. മറ്റൊന്നുമല്ല സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കഥയിലെ പോലെ ഒരു മൂക്കന്റെ ചിത്രമാണ് ട്വറ്ററിൽ പ്രചരിച്ചത്. ‘ഹിസ്റ്റോറിക് വിഡ്സ്’ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പ്രസ്തുത ചിത്രം പ്രചരിച്ചത്. ഈ മൂക്കൻ സത്യമാണോ ? ഇത്രയും മൂക്കുണ്ടോ ? അതോ ഫോട്ടോഷോപ് പരിപാടിയാണോ എന്നൊക്കെയുള്ള സംശയങ്ങൾ ആണ് പലർക്കും. നിലവില്‍ ഏറ്റവും നീളമേറിയ മൂക്കിന്‍റെ പേരില്‍ റെക്കോര്‍ഡുള്ളത് മെഹമത് ഒസ്യുറെക് എന്ന തുര്‍ക്കിക്കാരന്‍റെ പേരിലാണ്. 3.46 ഇഞ്ച് നീളമാണ് ഇദ്ദേഹത്തിന്‍റെ മൂക്കിനുള്ളത്. അപ്പോൾ പിന്നെ ഈ മൂക്കൻ സത്യമല്ലേ ? എന്നാൽ സംഗതി സത്യമാണ്.

കാഴ്ചയില്‍ തന്നെ ഒരുപാട് കാലപ്പഴക്കമുള്ള ചിത്രമാണിതെന്ന് വ്യക്തമാകും. ഇതില്‍ കാണുന്ന വ്യക്തിയുടെ ഹെയര്‍സ്റ്റൈലും മറ്റും വര്‍ഷങ്ങള്‍ക്ക് ഒരുപാട് വര്‍ഷങ്ങള്‍ക്ക് പിറകിലുള്ളത് തന്നെ. സംഗതി ഇദ്ദേഹം ജീവിച്ചിരുന്ന വ്യക്തി തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.ലോകത്തിലെ ഏറ്റവും നീളമേറിയ മൂക്കും ഇദ്ദേഹത്തിന്‍റേതാണെന്നാണ് പല രേഖകളും പറയുന്നത്. 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് സര്‍ക്കസ് കലാകാരനായ തോമസ് വെഡ്ഡര്‍ ആണത്രേ ഇത്. ഇതിന് മുമ്പ് തന്നെ പല പ്രസിദ്ധീകരണങ്ങളിലും മറ്റും ഇദ്ദേഹത്തെ കുറിച്ച് വിശദമായി വന്നിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും തോമസ് വെഡ്ഡറെ അറിയില്ല എന്നതാണ് സത്യം പല നാടുകളും കറങ്ങി സര്‍ക്കസ് അഭ്യാസങ്ങള്‍ നടത്തി ജീവിക്കുന്ന സംഘത്തിലെ കലാകാരനായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഗിന്നസ് ലോക റെക്കോര്‍ഡിലും തോമസ് വെഡ്ഡറിനായി ഒരു പേജ് നീക്കിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മൂക്കായിരുന്നു ഇദ്ദേഹത്തെ എവിടെയും സവിശേഷനാക്കിയിരുന്നത്. 7.5 ആണത്രേ ഇദ്ദേഹത്തിന്‍റെ അസാധാരണമായ മൂക്കിന്‍റെ നീളം.

Leave a Reply
You May Also Like

കാഡ്ബറീസ് എന്ന ചോക്ലേറ്റ് കമ്പനിക്ക് ഇന്ത്യക്കാരുടെ ഇടയിൽ ഒരു സ്ഥിരം സ്ഥാനം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പരസ്യത്തിന് പിന്നിലെ യഥാർത്ഥ സംഭവം എന്താണ് ?

ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ ആ പരസ്യത്തിൽ ബാറ്റ്സ്മാൻ ഒരു സിക്സ് അടിക്കുമ്പോൾ ഗാലറിയിൽ കാഡ്ബറീസും നുണഞ്ഞ് കളി കണ്ടുകൊണ്ടിരുന്ന യുവതി സെക്ക്യൂരിറ്റിയേയും മറികടന്ന് ഗ്രൗണ്ടിൽ ഇറങ്ങി ആഹ്‌ളാദം പ്രകടിപ്പിക്കുന്നു.

കരയിൽ നടക്കുന്ന ചില മത്സ്യങ്ങളുണ്ട്

വെള്ളത്തിന്‌ പുറത്തു കരയിൽ നടക്കുന്ന ഒരു കൂട്ടം മീനുകളെ ആണ് നടക്കുന്ന മത്സ്യങ്ങൾ എന്ന് പൊതുവേ വിളിക്കുന്നത്. സഞ്ചാരി മത്സ്യങ്ങൾ എന്നും വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഗുജറാത്തിൽ കണ്ടെത്തി

ഈ ഫോസിലിനെ “വാസുകി” എന്ന് നാമകരണം ചെയ്തിട്ടുണ്ട്, ഇത് ഹിന്ദു പുരാണങ്ങളിലെ ഒരു വലിയ പാമ്പിന്റെ പേരാണ്. ഈ പാമ്പിനെ ശിവന്റെ കഴുത്തിലെ അലങ്കാരമായും ചിത്രീകരിക്കുന്നു.

ഭീകരനാണിവൻ ഭീകരൻ, 150 ഓളം മനുഷ്യരെ കൊന്ന ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷി !

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി ഏത് ? കാസവേരി എന്ന പക്ഷി ആണ് ലോകത്തിലെ ഏറ്റവും…