സൊരാസ്ട്രിയൻ മതക്കാർ കോപ്പി റൈറ്റ് ഇഷ്യൂ ചെയ്താൽ പല മതങ്ങളും അടച്ചുപൂട്ടാൻ സാധ്യതയുണ്ട്

220

Manaf T A

ലോകത്തിലെ തന്നെ ആദ്യത്തെ ഏകദൈവ മതം എന്ന നിലയിൽ ആണ് സൊരാസ്ട്രിയൻസ് മതം അറിയപ്പെടുന്നത് ഈ മതത്തിൽ ബൈബിളിലെ ഉല്പത്തി പോലെ തന്നെ ഒരു കഥയിലൂടെ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അതു പോലെ ഈ മതത്തിൽ തന്നെ ആണ് ആദ്യമായി സാബത്ത് ദിനവും ആരംഭിച്ചത് അതേ ദിവസം തന്നെ ജൂത മതവും ഏറ്റെടുക്കുക ഉണ്ടായി . ഈ മതത്തിലെ ഭാഗങ്ങൾ പല മതത്തിന്റെ രൂപീകരണത്തിനും കാരണമായി നമുക്കു ഈ മതത്തിലെ ഒരു പ്രധാന സംഭവം നോക്കാം
ഇന്നുള്ളതിൽ വെച്ച് ഏറ്റവും പഴക്കമുള്ള മതം .ഉത്ഭവം – പേർഷ്യ ( ഇറാൻ ) ഏകദേഷം – 2000 BCE . ( നാലായിരം വർഷം മുമ്പ് )
ഏകദൈവ വിശ്വാസികൾ
– ദൈവം | ( അഹുറമല്ല )
ഗ്രന്ഥം – അവസ്റ്റ് .
പ്രവാചകൻ – സൊരാസ്ത്രർ .
സാത്താൻ – ആംഗ്ര മെയിൻയു – ( മനുഷ്യരെ തെറ്റിലേക്ക് നയിക്കുകയും ലോകാവസാനം ദൈവത്താൽ നശിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം
* നന്മ ദൈവത്തിൽ നിന്നും തിന്മ സാത്താനിൽ നിന്നും പോരാത്തതിന് മനുഷ്യന് നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒക്കെയുണ്ട് .
:പ്രാർത്ഥനയ്ക്ക് കാരണമായ സംഭവം
സോറസ്ട്രിയനിസം : ആർട്ട് വിരാഫിന്റെ രാത്രി യാത്ര
അർതാ വിരാഫിന്റെ പുസ്തകം ” എന്നറിയപ്പെടുന്ന ഒരു പഴയ പഹവി പുസ്തകത്തിലാണ് സ്വർഗ്ഗത്തിലേക്കുള്ള ഒരു രാത്രി യാത്ര . സൊറാസ്ട്രിയൻ കഥ വിവരിക്കുന്നു , അദ്ദേഹം ഒരു മയക്കത്തിൽ പോയി , അദ്ദേഹത്തിന്റെ ആത്മാവ് സരോഷ് എന്ന മാലാഖയുടെ മാർഗനിർദേശപ്രകാരം സ്വർഗ്ഗത്തിലേക്ക് ഉയർന്നു . പ്രപഞ്ചത്തിലെ മഹാനായ ദേവതയായ ഒർമാസ്ഡിന്റെ സാന്നിധ്യത്തിൽ എത്തുന്നതുവരെ അദ്ദേഹം ഒരു സാങ്കൽപിക രാഷ്ട്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നു . അദ്ദേഹം ആകാശത്തെ കണ്ടപ്പോൾ അതിലെ നിവാസികൾ എത്ര സന്തുഷ്ടരായിരുന്നു , ഒർമാസ്ഡ് തന്റെ ‘ ദൂതനായി ‘ ഭൂമിയിലേക്ക് മടങ്ങാൻ കൽപിച്ചു ,
താൻ കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയാൻ . അനുയായികൾ ദിവസത്തിൽ അഞ്ച് തവണ പ്രാർത്ഥിക്കണമെന്ന് ഒർമാസ് കൽപ്പിച്ചു .
പ്രാർത്ഥന – 5 നേരം ( ഗഹ് )
1 . ഹവൻ – സൂര്യൻ ഉദിക്കുമ്പോൾ
2 , റപിത്വിൻ – 12 മണി മുതൽ 3 മണി വരെ .
3 . ഉസയയ്റിൻ – വൈകുന്നേരം മുതൽ സൂര്യാസ്തമയം വരെ .
4 . ഐവി സ്തിം – സൂര്യാസ്തമയം മുതൽ രാത്രി വരെ .
5 . ഉഷഹിൻ – രാത്രി .
പ്രാർത്ഥനയ്ക്ക് മുമ്പ് ശരീരം ശുദ്ധിവരുത്തൽ – മുഖവും , കൈകാലുകളും കഴുകൽ , മിസ്വാക്ക് ചെയ്യൽ ( വാ വൃത്തിയാക്കൽ ) എല്ലാം 3 തവണ് .
തലമറക്കൽ – ആണിനും പെണ്ണിനും . * മരണം – ആചാര പ്രകാരം മരിച്ച വ്യക്തിയെ കുളിപ്പിക്കുകയും വെള്ള തുണികൊണ്ട് പൊതിയുകയും ചെയ്യും * പരലോക വിചാരണ , സ്വർഗ്ഗം , നരകം എന്നതും ഇവരുടെ വിശ്വാസം .
ചിൻവാദ് പാലം
സൊറോസ്ട്രിയൻ മതവുമായി ബന്ധപ്പെട്ട ഒരു വിശ്വാസസംജ്ഞയാണ് ചിൻവാദ് പാലം ( ന്യായവിധിയുടെ പാലം ) എന്നത് . സൊറോസ്നിയൻ മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവരുടേയും മരിച്ചവരുടേയും ലോകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത് . മരണശേഷം , എല്ലാ ആത്മാക്കളും ഈ പാലം കടക്കണമെന്നാണ് വിശ്വാസം
അവെസ്ത ) വിശുദ്ധ ഗ്രന്ഥം
സൊറോസ്ട്രിയൻ മതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണ് അവെസ്ത . ഈ ഗ്രന്ഥങ്ങൾ എഴുതിയ ഭാഷയെ അവെസ്താൻ ഭാഷ എന്നു വിളിക്കും . ഇത് ഒരു കൂട്ടം പുരാതനമായ ലിഖിതരേഖകളുടെ ശേഖരത്തിന്റെ പൊതുനാമമാണ് . ബി . സി . 300 – ആമാണ്ടിനും 600 – ആമാണ്ടിനുമിടയിൽ ഇറാനിലെ സാസാനിയൻ രാജാക്കന്മാരുടെ കാലത്താണ് ഇതിന്റെ ശേഖരണം നടന്നത് അവെസ്തയിലെ ഭാഷക്കും ഇതിൽ വിവരിച്ചിരിക്കുന്ന ആചാരങ്ങൾക്കും വേദങ്ങളുമായി സാമ്യമുണ്ട്
ആരാണ് സോറോസ്‌റ്റർ
അവെസ്തയുടെ ഏറ്റവും പുരാതനമായ ഭാഗമായ ഗാഥാകളിൽ ( Gathas ) പരാമർശിക്കപ്പെടുന്ന ഒരു പുരോഹിതനാണ് സറാത്തുസൂ അഥവാ സൊറോസ്റ്റർ . ദൈവങ്ങൾ തന്നെ തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യപുരോഹിതനാണ് സറാത്തുസൂ എന്നാണ് വിശ്വാസം .
ഈ മതക്കാർ കോപ്പി റൈറ്റ് ഇഷ്യൂ ചെയ്താൽ വിജയ്ക്കാൻ സാധ്യതയുണ്ട്