ജയറാം -രാജസേനൻ കൂട്ടുകെട്ട് മലയാള സിനിമയിൽ വസന്തം തന്നെ തീർത്തകാലമുണ്ടായിരുന്നു. മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പോന്ന എത്രയോ സിനിമകൾ അവരുടെ സംഭാവനയാണ്. എന്നാൽ ഈ കൂട്ടുകെട്ട് ജനങ്ങൾക്ക് മടുത്തതോടെ രണ്ടുപേരും പിരിഞ്ഞു. പിന്നീട് ഇവർക്കിടയിലെ അകൽച്ചയും കൂടി. രാജസേനൻ പിന്നീട് ഒരുസിനിമയും സൂപ്പർഹിറ്റ് ആക്കിയിട്ടുമില്ല. ജയറാമിന്റെയും മോശം കാലം ആണ് പിന്നീട് ഉണ്ടായത്. ഇവർ പിരിയാനുള്ള കാരണവും ജയറാമിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണവും തുറന്ന് കാട്ടി പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

“ജയറാം നല്ല നടനാണ്. അതുപോലെ രാജസേനൻ നല്ല സംവിധായകനുമാണ്. കാലത്തിനനുസരിച്ചുള്ള കഥകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതായിരുന്നു അവരുടെ വിജയം. എന്നാൽ രാജസേനന്റെ ചിത്രങ്ങളിൽ നിന്ന് മാറി ജയറാം പുതിയ സംവിധായകരോടൊപ്പം സിനിമ ചെയ്യാൻ തുടങ്ങിയതോടെ രാജസേനന്റെ ചിത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. അതിന് കാരണം രാജസേനൻ തന്നെയാണ്. അദ്ദേഹം മറ്റ് നായകൻമാരെ പറ്റി ചിന്തിച്ചിരുന്നില്ലെന്നും പുതിയ ആളുകൾക്ക് അവസരം നൽകിയില്ലെന്നും പറയുന്നതാകും സത്യം. സിനിമയിൽ സജീമായതോടെ ജയറാമും മാറി. അദ്ദേഹത്തിന് നിരവധി സിനിമകൾ വന്നതോടെ പലരെയും അദ്ദേഹം പറ്റിച്ചു. ഡേറ്റ് കൊടുക്കാമെന്ന് പല സംവിധായരോടും പറഞ്ഞിട്ട് അവസാനം ഷൂട്ടിന് വരാത്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. അതിൻ്റെ ഫലമാണ് ഇന്ന് അദ്ദേഹം അനുഭവിക്കുന്നതും ഇന്ന് സിനിമകൾ കുറയാൻ കാരണവും” – മണക്കാട് രാമചന്ദ്രൻ പറഞ്ഞു

Leave a Reply
You May Also Like

മമ്മൂട്ടിയും മാധവിയും എലൈറ്റ് ഹോട്ടലിൽ വച്ച് ഒറ്റദിവസം കൊണ്ടാണ് വാൾപയറ്റ് പഠിച്ചതെന്ന് നിർമ്മാതാവ്

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായിരുന്നു ഒരു വടക്കൻ വീരഗാഥ . എംടി എന്ന പ്രതിഭയുടെ…

സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, ‘കിർക്കൻ’, ജൂലായ് 21ന്

സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ…

“ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല”, മംമ്‌തയുടെ പരാമർശം വിവാദത്തിലേക്ക്

ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷമായ വിമർശനമാണ് നടി മംമ്ത മോഹന്‍ദാസ് നടത്തിയിരിക്കുന്നത്. സംഘടനയിൽ ഇരയുടെ പേര് പറഞ്ഞ് നേട്ടം…

4 വർഷത്തിന് ശേഷം അവൾ കോമയിൽ നിന്ന് ഉണരുകയും പ്രതികാരം ചെയ്യാൻ ആയി ഇറങ്ങി തിരിക്കുകയും ചെയ്യുന്നു, ഒന്നൊന്നര മൂവി

“This is What you Get for f#%king around these Yakuzas!! Go Home…