fbpx
Connect with us

Narmam

മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി! – മിനിക്കഥ

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ “ലൈനടിച്ചു” നടന്നതാണ്.

 115 total views

Published

on

manassil laddu potti short storyശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.

കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന്‍ മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് കപ്പലണ്ടി തന്നെയാണ് എന്ന് ഉറപ്പുവരുത്തിയേ വായിലേക്കിടുള്ളൂ.

ശംഖുമുഖം തീരത്ത്‌ ശില്പി കാനായി കുഞ്ഞിരാമന്‍ കൊത്തിവെച്ച ജലകന്യകയെ നോക്കി അവന്‍ കുറേനേരം എന്തോ ആലോചിച്ചു നിന്നു. ഈ ലോകത്തില്‍ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്‍പം! സായാഹ്നത്തിന്റെ ചുവപ്പില്‍ ജലകന്യകയ്ക്ക് അഴക്‌ കൂടിയോ എന്നൊരു സംശയം. അതിന്‍റെ തലയില്‍ ഇരിക്കുന്ന കാക്കയെ അവന്‍ അസൂയയോടെ നോക്കി. അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ ഒരു തോക്കും കൊണ്ട് വരണം – ഒരൊറ്റ കാക്കയെ പോലും അവളെ തൊടാന്‍ അനുവദിക്കരുത്! അല്ല പിന്നെ!

പിന്നെ പതിയെ കടലില്‍ ബിയര്‍ പോലെ പതയുന്ന തിരകളെ ലക്ഷ്യമാക്കി അവന്‍ നടന്നു.

Advertisement



തീരത്തെ നനഞ്ഞ മണലില്‍ ചവിട്ടി നടക്കുമ്പോള്‍ പതിയുന്ന കാല്‍പ്പാടുകള്‍ നോക്കി അവന്‍ അങ്ങനെ പോകുമ്പോള്‍ … പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു മുഖത്ത് ഉടക്കിയത് – “അത്… അത്… അശ്വതി അല്ലെ?! അതെ! അശ്വതി!!” – വേറാരുമല്ല, അവന്‍റെ പഴയ പ്രണയിനി!

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ “ലൈനടിച്ചു” നടന്നതാണ്. ഒരിക്കല്‍ കോളേജിലെ സ്റെപ്പിനു താഴെനിന്നും ടീച്ചര്‍മാര്‍ രണ്ടിനേം കയ്യോടെ പൊക്കി. സംഗതി വീട്ടിലെത്തിച്ചു ആകെ നാറ്റിച്ചു കുളമാക്കി. അന്ന് മനസില്ലാ മനസോടെ പിരിഞ്ഞതാണ് രണ്ടുപേരും. അവന്‍ കോളേജ് വിട്ടു ബാംഗ്ലൂര്‍ പോയതിനുശേഷം അവളെ കണ്ടിട്ടില്ല. അവള്‍ ഇതാ വീണ്ടും!

ഒരുപക്ഷെ ദൈവം തന്നെ തിരുവനന്തപുരത്ത് തിരികെ എത്തിച്ചത് അവളെ ജീവിതത്തിലേക്ക് വിളിക്കാന്‍ വേണ്ടി ആയിരിക്കാം അല്ലെ???

“മോനെ… മനസ്സില്‍ ലഡ്ഡു പൊട്ടി!”

Advertisement



അവന്‍ അല്പം സ്പീഡില്‍ നടന്ന് അവളുടെ അടുത്തെത്തി, വിളിച്ചു – “അശ്വതീ… അച്ചൂ…!”

വിളികേട്ടതും അശ്വതി തിരിഞ്ഞുനോക്കി. അവനെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. “മന്വേട്ടാ… നിങ്ങളോ? എന്താ ഇവിടെ?” – അവള്‍ ചോദിച്ചു.

“ഒന്നുമില്ല അച്ചൂ… വെറുതെ കറങ്ങാന്‍ … ആട്ടെ, എന്തുണ്ട് വിശേഷം? നിന്‍റെ കല്യാണം??”

“കല്യാണമൊന്നും ആയില്ല ഏട്ടാ…”

Advertisement



മോനെ… മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി!!!

“വീടുകാര്‍ കല്യാണമൊന്നും ആലോചിക്കുന്നില്ലെ അച്ചൂ?”

“ഇല്ലാ.. അവര്‍ കല്യാണം ഒന്നും ആലോചിക്കുന്നില്ല…”

മോനെ…!!! വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നൂ…!!!

Advertisement



“അപ്പൊ… കല്യാണം കഴിക്കണ്ടേ???”

(അവള്‍ നാണത്തോടെ) – “ഹും… വേണം!”

ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.

നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകള്‍ക്ക് മുന്നില്‍ ചുവന്ന സൂര്യന്‍ ഒന്നുമല്ല എന്ന് മനുവിന് തോന്നി. അവളുടെ കരിയെഴുതിയ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?!

Advertisement



“അച്ചൂ…! അച്ചൂ….!” – അല്പം ദൂരെയായി ഒരു വിളി കേട്ടു. അശ്വതി അങ്ങോട്ടേക്ക് നോക്കി.

അതാ ഒരാള്‍ കയ്യില്‍ രണ്ടു ഐസ്ക്രീമുമായി വരുന്നു. അവര്‍ക്കുനേരെയാണ് അയാള്‍ വരുന്നത്.

അടുത്തെത്തിയതും അയാള്‍ ഒരു ഐസ്ക്രീം അശ്വതിക്ക് നേരെ നീട്ടി. അശ്വതി അത് വാങ്ങി. ഇതെല്ലാം കണ്ടു വായും തുറന്നു നിന്ന മനുവിന്റെ നേരെ അയാളുടെ കണ്ണുകള്‍ നീണ്ടു.

“ആരാ അച്ചൂ ഇത്?” – കനത്ത ശബ്ദത്തില്‍ അയാളുടെ ചോദ്യം.

Advertisement



“ഓഹ്, അതോ, അത്.. കോളേജില്‍ സീനിയര്‍ ആയി പഠിച്ചിരുന്ന ചേട്ടനാണ്. പേര് മനു. പുള്ളിക്കാരന്റെ കല്യാണം ആയത്രേ! അത് പറഞ്ഞുകൊണ്ട് നില്‍ക്കുവാരുന്നു” – അവള്‍ പറഞ്ഞു.

അടുത്തതായി പൊട്ടാന്‍ വന്ന ലഡ്ഡു എട്ടുനിലയില്‍ ചീറ്റിപ്പോയി.

“വാവ്വ്…! കണ്ഗ്രാട്സ് മിസ്ടര്‍ മനു! വീ വിഷ് യൂ എ വെരി വെരി ഹാപ്പി മാരീഡ് ലൈഫ്! എന്ജോയ്യ് …!” – അയാള്‍ മനുവിന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.

ആ കുലുക്കത്തില്‍ ഭൂമി മൊത്തത്തില്‍ കുലുങ്ങുന്നതായി മനുവിന് തോന്നി. “വീ” വിഷ് യൂ… അവിടെയാണ് മനുവിന്‍റെ ശ്രദ്ധ ഉടക്കിയത്. അയാള്‍ “വീ” എന്ന് പറയണമെങ്കില്‍ … അയാള്‍ അച്ചുവിന്‍റെ…?

Advertisement



“മനു ചേട്ടാ, ഇത് ആനന്ദ്‌ മേനോന്‍, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അടുത്ത മാസം ഞങ്ങളുടെ എന്‍ഗേജ്മെന്‍റ് ആണ്. ചേട്ടന്‍ വരുമല്ലോ?” – അശ്വതി പറഞ്ഞു.

“ഓ… ആ… എ… ആ…. വരാം വരാം…” – ഒരു കൃത്രിമ ചിരി മുഖത്ത് വരുത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് മനു പറഞ്ഞൊപ്പിച്ചു.

“ക്കേ, സീ യു ഗൈന്‍ മിസ്റ്റര്‍ മനൂ!…! ബൈ..!” – അതും പറഞ്ഞു അയാള്‍ അവളുടെ പുറകിലൂടെ കൈ ചുറ്റി അവളുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചതു കണ്ടപ്പോള്‍ മനുവിന്‍റെ വയറ്റിനകത്ത് എന്തോ ഒരു മുറുക്കം അനുഭവപ്പെട്ടു.

അവര്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് ദൂരേക്ക്‌ നടന്നകലുമ്പോള്‍ മനുവിന്‍റെ മനസിലാണോ അതോ ശംഖുമുഖം കടലിലാണോ കൂടുതല്‍ തിരയിളക്കം എന്ന് കണ്ഫ്യൂഷന്‍ .

Advertisement



അടുത്ത മാസം അവളുടെ എന്‍ഗേജ്മെന്‍റ്??? അപ്പൊ കല്യാണമൊന്നും ആലോചിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞത്? മനു അവളുമായുള്ള സംഭാഷണം ഒന്ന് റീവൈന്‍ഡ് ചെയ്തുനോക്കി. അതെ. അതെയതെ. അവള്‍ ഇപ്പൊ കണ്ട ആജാനുബാഹുവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഇഷ്ട്ടത്തിലായി വീട്ടുകാര്‍ സമ്മതിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ പിന്നെന്തിനാ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നത്…! കൂടുതല്‍ ഒന്നും ആലോചിക്കാതെ ചാടിക്കേറി ലഡ്ഡു പൊട്ടിച്ച താനല്ലേ മണ്ടന്‍ ?

“പുല്ല്… അപ്പൊ ഞാന്‍ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു മുഴുവനും വേസ്റ്റ് ആയല്ലോ…” എന്ന് പിറുപിറുത്തുകൊണ്ട് മനു ആ മണലില്‍ ആഞ്ഞു ചവിട്ടി.

പൊട്ടാതെ ബാക്കിവന്ന ലഡ്ഡു എല്ലാംകൂടി ഭദ്രമായി മനസിന്‍റെ ഒരു മൂലയില്‍ ഒതുക്കി അവന്‍ നടന്നു… തന്‍റെ അടുത്ത ലഡ്ഡുവിന് തിരി കൊളുത്താനുള്ള ആളെ അവന്‍റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു.

അങ്ങ് ദൂരെ, പകല് മുഴുവന്‍ എരിഞ്ഞുനിന്ന സൂര്യന്‍ പതിയെ കടലിലേക്ക്‌ താഴുന്നുണ്ടായിരുന്നു.

Advertisement



 116 total views,  1 views today

Advertisement
Entertainment4 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment4 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment4 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment4 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment4 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment4 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment4 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space7 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment8 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment10 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment11 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment17 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement