ആരാധകരേ… ശാന്തരാകുവിൻ!

Suhail Amina Muhammed

‘തല്ലുമാല’യിലെ ഈ സീൻ പ്രേക്ഷകരോട് സംസാരിക്കുന്നത് എന്താണെന്നുള്ള സംശയം പടം കണ്ട ദിവസം മുതൽ മനസ്സിൽ കയറിക്കൂടിയതാണ്. ഒരു കോളേജ് പ്രോഗ്രാം ഉത്ഘാടനത്തിന് വിദ്യാർത്ഥികൾ ആരെ ഗസ്റ്റായിട്ട് കൊണ്ടുവരണമെന്ന ചർച്ച എത്തിച്ചേർന്നത്, ആയിടെ സ്വന്തം കല്ല്യാണത്തിന് തല്ലുണ്ടാക്കി “തൂറ്റിക്കുമെടാ നായേ” എന്ന ‘പഞ്ച്’ ഡയലോഗോടെ വൈറലായ മണവാളൻ വസീമിലാണ്. സ്റ്റേജിൽ ഒരാൾ -അയാൾ ഒരെഴുത്തുകാരനോ മറ്റോ ആണ്- സംസാരിക്കുമ്പോൾ ആരവങ്ങളോടെ മണവാളൻ വസീമിനെ വിദ്യാർത്ഥികൾ ആനയിച്ച് സ്റ്റേജിൽ കയറ്റുന്നു. അതുവരെ കാലിയായിരുന്ന സദസ്സ് നിറഞ്ഞ് തുളുമ്പുന്നു.

ഇടക്ക് പ്രാസംഗികൻ ‘ഈ സമൂഹത്തിന് മാതൃകയാക്കാവുന്ന എന്ത് സംഭാവന ചെയ്തതിന്റെ പേരിലാണ് ഇയാൾക്ക് ജെയ് വിളിക്കുന്നതെന്ന്’ സദസ്സിനോട് ചോദിക്കുന്നു. അതിന് മറുപടിയായി ചാടിക്കയറി മൈക്ക് പിടിച്ചെടുത്ത് മണവാളൻ വസീമും സദസ്സിലെ വിദ്യാർത്ഥികളും അയാളെ ഊക്കി വിടുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത മണവാളൻ വസീം തിരിച്ചിറങ്ങുമ്പോൾ..“വസീംക തല്ലണം” എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ അയാളെ വളയുന്നു. ആ വീഡിയോ വീണ്ടും വൈറലാവുന്നു

ഈ സീനിന്റെ അർത്ഥം എനിക്ക് മനസ്സിലായത് കഴിഞ്ഞ ദിവസമാണ്. ‘തൊപ്പി’യെന്ന് ‘ഓമന’പ്പേരുള്ളൊരു ചങ്ങാതിയുടെ കാട്ടിക്കൂട്ടലുകളും, അയാളുടെ ആരാധകരെന്ന് പേരുള്ള ഒരു വലിയവിഭാഗത്തിന്റെ പേക്കൂത്തുകളും കണ്ടപ്പോഴാണ് തല്ലുമാലയിലെ ഈ ബ്രില്ല്യൻസ് ഉന്നം വെച്ചതെന്തിനെയാണെന്ന് മനസ്സിലാകുന്നത്.തൊപ്പിയും കുപ്പിയും കോടാലിയുമൊക്കെ അരങ്ങുവാഴുന്ന ഈ കാലത്ത് സമൂഹവും രക്ഷിതാക്കളും കൂടുതൽ ജാഗ്രത കാണിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല ഗയ്സ് !

Leave a Reply
You May Also Like

രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സി​ല്‍ ക​ന്ന​ഡ സൂ​പ്പ​ര്‍താ​രം ദ​ര്‍​ശ​ന്‍ തു​ഗു​ദീ​പ അ​റ​സ്റ്റി​ല്‍

കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഗി​രി​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ​താ​യി വി​വ​ര​മു​ണ്ടാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്.

സീതാരാമത്തിലെ റാമിന്റെ സീത ബിക്കിനിയിൽ സുന്ദരിയെന്നു ആരാധകർ

സീതാ രാമം എന്ന ചിത്രത്തിന്റെ മിന്നും വിജയത്തോടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ്…

ഗ്ലാമർ വേഷത്തിൽനിന്ന അനന്യ പാണ്ഡേയെ ആരാധകർ വളഞ്ഞു, സഹതാരത്തിൽ നിന്നും ഡ്രസ്സ് മേടിച്ചു അണിഞ്ഞു താരം

ഇന്ത്യൻ ചലച്ചിത്രരംഗത്ത് വളരെ പ്രശസ്തയായ താരമാണ് അനന്യപാണ്ഡെ , നടൻ ചങ്കി പാണ്ഡേയുടെ മകളാണ് താരം…

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ 28ാ മത് IFFK യിൽ , നവംബറിൽ തിയറ്റർ റിലീസ്

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന…