മലയാളസിനിമ കാലങ്ങളായി പിന്തുടരുന്ന ചില സമീപനങ്ങൾ

262

Mandan Randaman

സിനിമാ നിരീക്ഷണങ്ങള്‍
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
ഒരു കലാകാരൻ / കലാകാരിയുടെ ഏറ്റവും വലിയ കമ്പവും അവരുടെ വളര്‍ച്ചയുടെ ഏറ്റവും വലിയ കൊമ്പും സിനിമയാകുന്നു, അതിനുദാഹരണമായി മലയാളസാഹിതൃലോകത്തില്‍ എംടിയും ഓഎന്‍വി യും പോലെ അനേകം പ്രഗല്ഭരുടെ നീണ്ടനിരതന്നെയുണ്ട് .അഞ്ചുമിനിറ്റ് ദൈര്‍ഘൃമുളള ചെറിയൊരു വീഡിയോ കാണാന്‍പോലും പലര്‍ക്കും ക്ഷമയില്ലാത്ത കാലമാണിത്, പക്ഷേ ഒരു സിനിമയുടെ ആദ്യത്തെ ഇരുപതുമിനിറ്റ് കാണാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ ബാക്കിയുളള രണ്ടുമണിക്കൂറോളം സിനിമ നിങ്ങളെ മറ്റൊരു ലോകത്തിലെത്തിച്ചിരിക്കും, വേറേയേതൊര് കലയേക്കാളും സിനിമ ജനപ്രീയമായതും എല്ലാ കലകളും ഒന്നുചേരുന്ന സമുദ്രമായി മാറിയതും അതുകൊണ്ടൊക്കെതന്നെയാണ്.

മലയാളസിനിമ മാറ്റത്തിന്‍െറതായ ഒരു കാലഘട്ടത്തിലുടെയാണിപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്, വൃത്യസ്ഥമായ പ്രമേയങ്ങള്‍ ,നൂതനടെക്നോളജികള്‍, ബിഗ്ബഡ്ജറ്റിലുളള വമ്പന്‍ചിത്രങ്ങള്‍, കഴിവുളളയൊരുകൂട്ടം ചെറുപ്പക്കാരുടെ കടന്നുവരവ് ഇതെല്ലാം പോയവര്‍ഷം മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തകളായിരുന്നു.ചെറിയൊരു സംഭവത്തിലുടെ കഥപറഞ്ഞു ഒരുസിനിമയെങ്ങനെ പ്രേഷകര്‍ക്കുമുമ്പില്‍ മികച്ച രീതിയിലെത്തിക്കാമെന്നുളളതിന് ഉദാഹരണമാണ് ജെല്ലിക്കെട്ട് , ഹെലന്‍, കെട്ടിയോളാണെന്‍െറ മാലാഖ തുടങ്ങി ചിത്രങ്ങള്‍ , ഈ ചിത്രങ്ങളുടെ മറ്റൊരു പ്രതേകത കഥാപാത്രങ്ങള്‍ അഭിനയിക്കുകയാണെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുകേയില്ലയെന്നുളളതാണ്. ശരിക്കും നമ്മുക്ക് ചുറ്റുമുളള ആരൊക്കെയോ ജീവിക്കുന്നു. എത്രകഴിവുളളയൊരു നിരൂപകനെയും ചിലയെഴുത്തുകളും സിനിമയുമൊക്കെ പലപ്പോളും പരാജയപ്പെടുത്താറുണ്ട്, ആസ്വാദനത്തിന്‍െറ ഒരുഘട്ടത്തിലെത്തുമ്പോള്‍ നിരുപകന്‍ മറ്റെല്ലാം മറക്കുകയും പൂര്‍ണ്ണമായും ആ സൃഷ്ടിയിലേക്ക് സ്വയംഅലിഞ്ഞിറങ്ങുകയും ചെയ്യുന്നയൊര് അവസ്ഥ സംജാതമായാല്‍ ആ സൃഷ്ടിയുടെ ഏറ്റവും വലിയൊര് വിജയമാണവിടെ സംഭവിക്കുന്നത്

മോഹന്‍ലാലിനിത് എന്തുപറ്റി

അടുത്തക്കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്‍െറ കഥാസെലക്ഷന്‍ അമ്പേ പരാജയമാണെന്നു കാണാം, സൂപ്പര്‍സ്റ്റാര്‍ പദവിയിലിരിക്കുന്ന ഒരു നായകനില്‍നിന്ന് പ്രേഷകര്‍ പ്രതീക്ഷിക്കുന്ന മിനിമംചില സംഭാവനകളുണ്ട്, ഏറ്റവും അവസാനമിറങ്ങിയ അദ്ദേഹത്തിന്‍െറ ബിഗ്ബ്രദറെന്ന സിനിമതന്നെ ഇതിനുദാഹരണം, ഓവറായി എക്സ്പ്രക്ഷന്‍ പ്രകടിപ്പിക്കാതെയിരിക്കാനുളള അദ്ധേഹത്തിന്‍െറ ശ്രമങ്ങളെല്ലാമിപ്പോള്‍ സ്ക്രീനില്‍ തനിക്കൊന്നും ചെയ്യാനില്ലായെന്നുളളയൊര് അവസ്ഥയിലെത്തിച്ചിരിക്കുകയാണ്, കുറച്ചുനാള്‍മുന്‍പുവരെ മമ്മുട്ടിയണ്ണനായിരുന്നു കുഴപ്പം, ഇപ്പോളെന്തായാലും അദ്ധേഹം ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. ബിഗ്ബ്രദറെന്ന ചിത്രത്തിന്‍െറ കഥ, തിരക്കഥ, സംവിധാനം ചെയ്തത് ഒരുകാലത്ത് മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ച സിദ്ധിഖ്ലാല്‍ കൂട്ടുകെട്ടിലെ സിദ്ധിഖാണെന്നുളളതാണ് ശരിക്കും നിരാശപ്പെടുത്തിയത്. കാലത്തിനൊത്ത് കലയും സിനിമയും മാറിയതൊന്നും തീര്‍ത്തും ഉള്‍ക്കൊളളാതെ തൊണ്ണുറുകളിലിറങ്ങിയ തട്ടിക്കൂട്ട് ആക്ഷന്‍പടങ്ങളുടെ ഒരു ഫോട്ടോസ്റ്റാറ്റായിരുന്നു ബിഗ്ബ്രദര്‍,

നായകനും വില്ലന്‍മാരും തമ്മില്‍ സംഘട്ടനം, നായകന്‍െറ മാസ്സുമാത്രം കാണിക്കാനായി നായകന്‍െറ കൂട്ടുകാരെ കാഴ്ചക്കാരായി നിര്‍ത്തുക , ഒരടിക്ക് തലയോട്ടി പിളര്‍ന്നുപോവുന്ന ജാക്കിപോലുളള ഇരുമ്പുകമ്പിയെടുത്ത് നായകന്‍ വില്ലന്‍മാരെ തലങ്ങുംവിലങ്ങും പൂശുന്നു, അടികൊളളുന്ന വില്ലന്‍ ഏറുപടക്കംപോലെ ആറടിദൂരത്തില്‍ തെറിച്ചുവീഴുന്നു, കുറച്ചുകഴിയുമ്പോള്‍ യാതൊരുകുഴപ്പവുമില്ലാതെ പിന്നെയും വില്ലന്‍ തോക്കുമായി ചാടിവരുന്നു, നായകന് വെടികൊളളുമെന്ന് കാണുന്ന കൂട്ടുകാരന്‍ ഓടിവന്നു നായകനുവട്ടം നിന്നുകൊണ്ട് തളളിമാറ്റുന്നു. ഹോ..ഹോ.. എന്തോന്നെടെയിത്. അവസാനം വില്ലന്‍ ബോംബിട്ടു കെട്ടിടം തകര്‍ക്കുന്നു, നായകന്‍െറയും കൂട്ടുകാരുടെയും മുകളിലേക്ക് കെട്ടിടം തകര്‍ന്നുവീഴുന്നു.അപ്പോള്‍ അവശിഷ്ടങ്ങളള്‍ക്കടിയില്‍ പൂര്‍ണ്ണമായും പെട്ടുപ്പോയ നായകന്‍ ഉയര്‍ത്തെഴുന്നേറ്റുവരുന്നത് കണ്ടാല്‍, പണ്ടു നരസിംഹത്തില്‍ വെളളത്തില്‍ മുങ്ങികിടന്നിട്ട് പൂവളളി ഇന്ദുചൂഡന്‍ പൊങ്ങിവരുന്നതുപോലെയാക്കാന്‍ ചെയ്തതുപോലെയുണ്ട്. ഹോ സംവിധായകാ തൊഴുതൂ.

ഇതുപോലെ കാലത്തിനൊത്തുമാറാത്ത ധാരാളം സംഗതികള്‍ നമ്മുടെ സിനിമയിപ്പോളും പിന്‍തുടരുന്നുണ്ട്. വീട്ടിലെ ഡൈനിംങ്ങ്ഹാളിൽ ഒരുമിച്ചിരുന്ന് ഭക്ഷണംകഴിക്കുന്ന കുടുംബം, ഉടനെയൊരു കഥാപാത്രം ആരേയെങ്കിലും കുറ്റപ്പെടുത്തുന്നു, അതുകേള്‍ക്കുന്നയാള്‍ തീറ്റ മതിയാക്കി എഴുന്നേറ്റുപോവുന്നു, ഒന്നുമല്ലേലും മനുഷ്യന്‍ തിന്നുമ്പോളെങ്കിലും കുറ്റവും കുറവും പറയാതെടേ, ഈ കുറ്റപ്പെടുത്തലും എഴുന്നേറ്റുപോക്കും കുറെക്കാലമായി മലയാളസിനിമ കാണുന്നുണ്ട്.
പണ്ടത്തെ സിനിമകളിലെ ചിലരംഗങ്ങളില്‍ അവിഹിതവേഴ്ചകള്‍ കണ്ടുപിടിക്കപ്പെടാനായി മുറിയുടെ വാതില്‍ കുറ്റിയിടുന്ന പരിപാടി ഇല്ലായിരുന്നു, എന്നാലും ഈ വിശുദ്ധപരിപാടിയിലേര്‍പ്പെടുമ്പോള്‍ ഒന്നുമല്ലേലും വാതിലിന്‍െറ കുറ്റിയിടാത്തവരുണ്ടോ എന്നൊന്നും പ്രേക്ഷകര്‍ ചിന്തിക്കാന്‍ പാടില്ല, ഇന്നുമിത്തരം കാരൃങ്ങളില്‍ വലിയമാറ്റമൊന്നും സംഭവിച്ചിട്ടില്ല, എന്തേലും നിര്‍ണ്ണായകമായ വിവരങ്ങള്‍ രഹസൃങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതെല്ലാം മറഞ്ഞുനിന്ന് കേള്‍ക്കാനൊരാളുണ്ടാവും. അടുത്തത് നായികയുടെ ഓട്ടമാണ്.

പണ്ടുമുതലേ നമ്മുടെ സിനിമാസംവിധായകര്‍ക്ക് നായികയെ എങ്ങനെയെങ്കിലും ഓടിപ്പിച്ചേ മതിയാവൂ, അതിപ്പോള്‍ ഒന്നുങ്കില്‍ സിനിമയില്‍ ഓടിപ്പിക്കും അതല്ലേല്‍ ജീവിതത്തില്‍ ഒളിച്ചോടിപ്പിക്കും, പണ്ടൊക്കെ പാട്ടുസീനുകളിലാണ് നായകനെ കാണുമ്പോള്‍ നായിക ഓടിവന്നിരുന്നത്, ഇപ്പോളത്തെ പാട്ടുസീനുകളില്‍ ഇത്തിരി പുരോഗതിയുണ്ട് നായിക ഓട്ടംനിര്‍ത്തി നല്ല ചാട്ടംതുടങ്ങി, എത്ര പൊങ്ങിചാടുന്നോ അത്രയും നല്ലത്.

അടുത്തതിനി നായിക കരഞ്ഞുകൊണ്ട് ഓടുന്നതാണ്, എന്തേലും സഹിക്കാന്‍ വയ്യാത്തത് കേട്ടുകഴിയുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നായിക മുറിയിലേക്കൊര് ഓട്ടമുണ്ട്, പിന്നെ നായിക കട്ടിലില്‍ചെന്നുവീണു ഏങ്ങലടിച്ചു കരഞ്ഞാലേ സംവിധായകന്‍ കട്ട് പറയത്തുളളൂ, ബോക്സ്ഓഫിസില്‍ വീണുപോയ മോഹന്‍ലാലിന്‍െറ ബിഗ്ബ്രദര്‍ സിനിമയിലും ഇങ്ങനെയൊരു ഓട്ടമുണ്ട്,
നായികയുടെ അച്ഛന്‍െറ ഗുണ്ടകള്‍ തല്ലിചതച്ചിട്ടവരെ കാണാന്‍ ബൊക്കയുമായി ആശുപത്രിയിലെത്തുന്ന നായിക, ഇവര്‍ക്ക് വല്ല ഓറഞ്ചോ പഴമോ വാങ്ങി കൊണ്ടുവന്നാല്‍ പോരേ, ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കെന്തിനാണാവോ പൂച്ചെണ്ടുകള്‍,
അവിടെവെച്ച് നായകന്‍െറ അനുജന്‍െറ ശകാരവാക്കുകള്‍ കേള്‍ക്കാനിടയാവുന്ന നായിക പൊട്ടിക്കരയുന്നു, പിന്നെ പതിവുപോലെ ഓട്ടംതുടങ്ങുന്നു, ഇവിടെ ആശുപത്രിയായതുകൊണ്ട് സംവിധായകന് നായികയെ കട്ടിലില്‍ വീഴ്ത്തി ഏങ്ങലടിപ്പിക്കാന്‍ മാത്രം കഴിഞ്ഞില്ല.

അടുത്തയിടെയൊരു സിനിമകണ്ടിരുന്നു, പേരോര്‍ക്കുന്നില്ല, രാത്രിയില്‍ ഒരുകൂട്ടമാള്‍ക്കാര്‍ എന്തോ തിരച്ചില്‍ നടത്തുന്ന സീനാണ്, എമര്‍ജന്‍സിയൊക്കെ ഇറങ്ങിയകാലത്തുളള കഥയാണേലും രാത്രിയിലെ തിരച്ചിലിന് സംവിധായകന് ചൂട്ട് കത്തിച്ചെ മതിയാവു, ഒരു സംഘമിങ്ങനെ പന്തംകൊളുത്തി പോവുമ്പോള്‍ പ്രേഷകരിലെന്തോ ജിജ്ജാസയുണ്ടാകുമെന്ന് പാവം സംവിധായകന്‍ കരുതുന്നുണ്ടാവും
അതുപോലേ പോലീസുസ്റ്റേഷനിലെ സീനുകളുണ്ടേല്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന ചില കലാപരിപാടികളുണ്ട്, ഇരുവശത്തുമായി നില്ക്കുന്ന കീഴുദ്ധ്യോഗസ്ഥരെ മൈന്‍ഡ് ചെയ്യാതെ ധൃതിയില്‍ പോവുന്ന ഓഫിസര്‍, അതും സ്വന്തമായി ഒരു കാറിന്‍െറ ഡോര്‍ തുറക്കാന്‍പോലും ആവതില്ലാത്തവന്‍, ഡ്രൈവറിറങ്ങിവന്നു ഡോര്‍ തുറന്നു കൊടുത്താലേ ഏമാന്‍മാര്‍ പുറത്തേക്കിറങ്ങു,
മന്ത്രിയും ഓഫിസര്‍മാരുമൊക്കെ അങ്ങനെ പോവണമെന്നും ചെയ്യണമെന്നും പലര്‍ക്കും നിര്‍ബദ്ധമുളളതുപോലെയാണ്,  അതുപോലെ ജയില്‍പ്പുളളികളെ കാണാന്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ പാറാവുനില്ക്കുന്നവര്‍ ഒരു ദാഷണൃവുമില്ലാതെ പെരുമാറണം, ങാ മതി മതിയെന്നോ, ആ സമയമായെന്നോ പറയുന്ന ഡയലോഗ് മിയ്ക്കവാറുമെല്ലാ സിനിമയിലും പതിവാണ്.
ജയിലിനുളളിലെ സീനുകളുണ്ടേല്‍ സ്റ്റണ്ടുപതിവാണ്, കിണറ്റിന്‍ കരയിലെ ബക്കറ്റുപൊക്കിയടി, കിച്ചനിലെ പച്ചക്കറി തട്ടികളയല്‍ , തിളച്ചകറിയില്‍ മറിഞ്ഞുവീഴല്‍, ഇതാണവിടുത്തെ സ്റ്റണ്ട്, പിന്നെ അടി കഴിഞ്ഞവസാനമേ പോലീസുകാര്‍ വരാനുംപാടുളളൂ. സ്റ്റണ്ടിനി പുഴയരികിലോ കടലിലോ കായലിനോ അടുത്താണേല്‍ വില്ലന്‍മാരെല്ലാം വെളളത്തില്‍ വീണേമതിയാവൂ..
ഇതുപോലെയെത്രയോ കുറവുകളാല്‍ സമ്പല്‍സമൃദ്ധമാണ് നമ്മുടെ മലയാളസിനിമ. നിങ്ങളുടെ അറിവിലുമിതുപോലേയുളള കാരൃങ്ങളുണ്ടേല് പങ്കുവെക്കുമല്ലോ യൃൂടൃൂബില്‍ മല്ലുഅനലൈസെന്നൊര് ചാനലുണ്ട് നിങ്ങളൊര് സിനിമാപ്രേമിയാണേല്‍ തീര്‍ച്ചയായും കാണേണ്ട ചാനലാണത്.