വമ്പന്‍ ട്രംമ്പും ഫാമിലിയും 2025 ലെ നൃൂഇയര് ആഘോഷങ്ങള്‍ക്കായി കേരളത്തില്‍ വരുന്നുവെന്നുളള വാര്‍ത്ത ഞെട്ടലോടെയാണ് പ്രധാനമന്ത്രി കേട്ടത്,
എടാ ഷായേ അനിഷായേ..
മോജി അലറിവിളിച്ചൂ
എന്തുവാ മോജീ കിടന്നുകീറുന്നേ,
ഷാ ലാപ്ടോപില്‍നിന്ന് മുഖമുയര്‍ത്തി മോജിയെ നോക്കി
താന്‍ ആ കുന്തത്തിലിട്ട് എന്തോന്ന് കുത്തുവാടോ
ഞാന്‍ നമ്മുടെ താമരെയൊര് മരമാക്കി മാറ്റുന്നതിനെ കുറിച്ചുളള തന്ത്രങ്ങള്‍ മിനയുവായിരുന്നു
എടോ മരവും മലയുമൊക്കെ പിന്നെയാക്കാം
ആ ട്രംമ്പന് അടുത്താഴ്ച കേരളസന്ദര്‍ശനത്തിന് വരുന്നുണ്ടെന്ന്
എന്‍െറ ഗോമാതാജീ…
ട്രംമ്പന് കേരളത്തിലോ, വേഗം കേരളമുഖൃനെ വിളിച്ചു വിവരമറിയിക്ക്
വിവരമറിയിക്കാന്‍ വിവരമുളളയാരേലും അവിടെയുണ്ടേലല്ലേ, അങ്ങേര്‍ക്കാണേല്‍ ഹിന്ദിയുമറിയില്ല ഇംഗ്ലീഷുമറിയില്ല, എന്തേലും ചോദിച്ചാല്‍ പറയും കേന്ദ്രത്തിന് കത്തെഴുതി അറിയിക്കാമെന്ന്
പറഞ്ഞിട്ടെന്താ കാരൃം , ഭാരതത്തില്‍ ഏറ്റവും പഠിപ്പിസ്റ്റികളുളള നാടാണ് , എന്നിട്ടവറ്റകള് വോട്ടുകൊടുത്ത് തിരഞ്ഞെടുക്കുന്നതോ വിവരവും വിദ്യാഭാസവുമില്ലാത്ത അലവലാതികളേയും,
ഷാ ലാപ്ടോപ് മടക്കി താടിക്കുകൈ കൊടുത്തിരുന്നു,
ഷായുടെ അടുത്തായി കസേരവലിച്ചിട്ട് മോജിയിരുന്നു, താനെന്തോന്നാടോ ആലോചിക്കുന്നത്
ഞാനോര്‍ക്കുവായിരുന്നു അഞ്ചുകൊല്ലംമുന്പ് ട്രംമ്പും ശ്രീമതി മെലാളിയും ഗുജറാത്തില്‍ വന്നപ്പോളുളള കാരൃങ്ങള്‍, അന്ന് റോഡ്ഷോ നടത്തണ്ടാ നടത്തണ്ടായെന്ന് ഞാനൊര് നൂറുതവണ പറഞ്ഞതാണ്, ചേരി മറയ്ക്കാന്‍ മതിലുകെട്ടി ആകെനാണക്കേടായി, ശ്ശൊ !മതിലുകെട്ടിയ കാശിന് ചേരിക്കാര്‍ക്ക് കുടിലുകെട്ടി കൊടുത്താല്‍ മതിയായിരുന്നു
എടോ ഷായെ
താനിനീ റോഡ്ഷോയെ കുറിച്ചൊരക്ഷരം മിണ്ടരുത്, എനിക്കെന്തേലുമൊക്കെ ഷോ ഇടയ്ക്കിടെ കാട്ടണം അതെന്െറയൊര് വീക്ക്നസ്സായിപോയീല്ലേ..
ങാ ! പിന്നെയൊരാശ്വാസം ട്രംമ്പിനെ സബര്‍മതിആശ്രമത്തില്‍ കൊണ്ടുപോയി ചര്‍ക്കയില്‍ നൂലുനൂക്കാന് പഠിപ്പിച്ചതാണ്, പ്രസിഡന്റ് പണിയൊക്കെ പോയാലും അമേരിക്കയില്‍ ജീവിക്കാന്‍ അങ്ങേരൊര് കൈത്തൊഴില്‍ പഠിച്ചല്ലോ
എടോ പഴംകഥകള് പറഞ്ഞിരിക്കാതെ,
ട്രംമ്പന് വരുന്നകാര്യം കേരളത്തിനെ വിളിച്ചറിയിക്ക്
ട്രംമ്പും ഫാമിലിയും നൃൂഇയറാഘോഷിക്കാന് കേരളത്തില്‍ വരുന്നുവെന്നുളള കാരൃമറിഞ്ഞപ്പോള് കേരളമുഖൃനും സെക്രട്ടറിമാര്‍ക്കും ചിരിയടക്കാന്കഴിഞ്ഞില്ല
സന്തോഷം സഹിക്കവയ്യാതെ മുഖൃന് അടുത്തിരുന്ന സെക്രട്ടറിയുടെ പുറത്ത് മെല്ലെ കൈകൊട്ടികൊണ്ട് പറഞ്ഞു
ഒക്കുവാണേല്‍ ട്രംമ്പനെ കേരളം മൊത്തത്തിലൊന്ന് കറക്കണം, ട്രംമ്പ് പോവുന്നിടത്തെല്ലാം കേന്ദ്രം ടാറിടും മതിലുകെട്ടും പൂച്ചെട്ടിവെക്കും പരവരാതിനി വിരിയ്ക്കും,
ട്രംമ്പിനി ഹൗസ്ബോട്ടില്‍ കയറുവാണേല്‍ കേന്ദ്രം കായലില്‍ മതിലുകെട്ടുമോ ആവോ , സെക്രട്ടറിയുടെ സംശയം കേട്ടപ്പോള്‍ മുഖൃന് പുരികമുയര്ത്തിനോക്കി
കായല്‍ക്കരയില്‍ ചിലപ്പോള്‍ മതിലുകെട്ടേണ്ടി വരുമെന്നാണ് തോന്നുന്നത്, ആരേലും വല്ല കടവിലിമിരുന്നു വെളിക്കിറങ്ങുന്നത് ട്രംമ്പന്െറ ഭാരൃ കണ്ടാല്‍ മോശമല്ലേ,
വീട്ടില്‍ കക്കൂസുണ്ടേലും തോട്ടില്‍ തൂറിയാണ് നാട്ടുകാര്‍ക്ക് ശീലം
മുഖൃന്ജി അതിനുവേറൊര് വഴിയുണ്ട്
ട്രംമ്പന് വരുന്ന വഴിയിലെല്ലാം നമ്മുക്ക് മനുഷൃചങ്ങല തീര്‍ക്കാം, അതാവുമ്പോള്‍ മതിലിനെക്കാള്‍ നല്ല മറവുമാണ്, കുറവുകളൊന്നും അറിയുകയുമില്ല.
ശരിയാണല്ലോ ! അല്ലേലും ഇടയ്ക്കിടെ മനുഷൃചങ്ങലയുണ്ടാക്കിയില്ലേ നമ്മുടെ പാര്ട്ടിക്കതൊര് ക്ഷീണമാണ്
പിന്നെയാ ട്രംമ്പന് തിന്നാനെന്തുവേ ഉണ്ടാക്കുന്നേ
വല്ല മെനുവോ മനുവോ കിട്ടിയോ
അങ്ങേര്‍ക്ക് കറങ്ങാനുളള ലിമോസിന്കാറുവരെ അമേരിക്കയില്‍നിന്ന് ഫ്ലൈറ്റിലാണ് കൊണ്ടുവരുന്നത്, ചിലപ്പോള്‍ തിന്നാനുളള റേഷനും കൊണ്ടുവരുമായിരിക്കും,
മുഖൃന് എന്തൊക്കെയോ മനോരാജ്യങ്ങള്‍ കണ്ടുകൊണ്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു,
ട്രംമ്പ് ഫ്ലൈറ്റില്‍ നിന്നിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ട്രംമ്പനെ സ്വീകരിക്കാനായി ഞാന്‍ ഫ്ലൈറ്റിന്െറ ചവിട്ടുപടിയില്‍ കാത്തുനില്ക്കും, എന്‍െറ പുറകിലായി സെറ്റുംമുണ്ടുമുടുത്ത പെണ്ണുങ്ങള് താലപ്പൊലിയെടുത്ത് വരിവരിയായി ഇങ്ങനെ നിരനിരയായി നില്‍ക്കണം.
വാദ്യമേളംവേണം, പിന്നെ പുലിക്കളിയും ,
സെക്രട്ടറി ഏറ്റുപിടിച്ചൂ,
പുലിവേണ്ട ആനമതി,
നെറ്റിപ്പട്ടം കെട്ടിയ ഒരു പത്തുനൂറാനകള് എയര്പോട്ടിന്െറ നാലുവശത്തുമിങ്ങനെ തലയുയര്ത്തിനില്ക്കുന്നതുകണ്ട് ട്രംമ്പന് ഞെട്ടണം,
ഞെട്ടണിക്കമെന്നുണ്ടേല് നമ്മുക്ക് കതിനാവെടി പൊട്ടിക്കാം ,
ആ മുതലാളിയും ഞെട്ടണം…
മുതലാളിയോ അതാരാണ്
ട്രംമ്പന്െറ ഭാര്യാ
ഓ മെലാളിയ
ങാ അവരു തന്നെ,
പിന്നെ ഈ ട്രംമ്പനെന്നോട് ഇംഗ്ലീഷില്‍ വല്ലതുംചോദിച്ചാല് ഞാനെന്ത് പറയുമെടാ
അതൊക്കെ ഞാന്‍ പഠിപ്പിച്ചുതരാം
ആദ്യം നമ്മുക്ക് ട്രംപണ്ണന്െറ തീറ്റികാര്യം അറ്വേഞ്ച് ചെയ്യാം, ഒരു നല്ല ഷെഫിനെ ശരിയാക്കണം
ഷെഫോ അതെന്തുവാ ബേക്കറി ഐറ്റംവല്ലതുമാണോ
ഷെഫെന്നുവെച്ചാല് കുശിനിക്കാരന്
ഏതേലും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍നിന്ന് വരുത്താം,
ട്രംമ്പന് ഫ്ലൈറ്റില്‍ നിന്നിറങ്ങി കാറില്‍ കേറാന്‍ പോവുമ്പോള്‍ ഒരോ കരിക്കുവെട്ടിയത് കൊടുക്കണം, കാറിലിരുന്നു കരിക്ക് കുടിച്ചുകൊണ്ടുവേണം അവര്‍ നമ്മുടെ മനുഷൃചങ്ങല കാണാന്‍
ഹൗസ്ബോട്ടിലവര് ഇരിക്കുമ്പോള്‍ ഒരോ ചൂണ്ടയുംകൊടുക്കണം, അവര്‍ കേരളമീനുകളെ പിടിച്ചു രസിക്കട്ടെ..
ട്രംമ്പിനിടാന് നല്ലയൊര് ചൂണ്ടവേണം
അതു മുളക്കമ്പില്‍ തീര്ത്തതുമതി
ഹേയ് മുളക്കമ്പ് ശരിയാവില്ല
മീന്കുരുങ്ങിയാല് ചൂണ്ടവളഞ്ഞുപോവും
ശീലാന്തികമ്പാണ് ബെസ്റ്റ്
എങ്കില്‍ ഒരുലോഡ് ശീലാന്തികമ്പ് വരുത്തണം
ഒന്നിനുമൊര് കുറവുണ്ടാകരുത്
വാഴയിലയില്‍ ഒരു വളളസദ്യകൂടി അറ്വേഞ്ച്ചെയ്യണം
മോരുംസാമ്പാറും പരിപ്പുകറിയുമൊക്കെകൂട്ടി ട്രംമ്പണ്ണനും കുടുംബവും നമ്മുടെ സദ്യ ആസ്വദിച്ചുകഴിക്കണം, അതിന്‍െറ ദൃശ്യങ്ങള്‍ നമ്മുടെ ടൂറിസത്തിനൊര് മുതല്‍ക്കൂട്ടാവും
ട്രെംമ്പന് തിന്നാന്‍ നല്ലകുറച്ച് ബീഫ് ഉലത്തിയത് വരുത്തണം, അങ്ങേര് പണ്ടുകേന്ദ്രത്തില് ഉണ്ണാന്പോയപ്പോള് അപ്പടി പച്ചക്കറിയാണ് കൊടുത്തതെന്ന് കേട്ടൂ
കേന്ദ്രമൊക്കെയെന്ത്
ട്രംമ്പന് വരുന്നത് കേരളത്തിലാണ്
ബീഫ് തീറ്റിപ്പിക്കാതെ നമ്മള് വിടുല്ലാ
ആ മെലാളിയ്ക്ക് രണ്ടു പൊറോട്ടകൂടി കൊടുക്കണം,
എന്തിന് രണ്ടാക്കണം, വേണ്ടിവന്നാല്‍ ഹൗസ്ബോട്ടിനുളളില് നമ്മളൊര് തട്ടുക്കടകൂടി തുടങ്ങും, അവര്‍ ചൂണ്ടയിട്ട് ക്ഷീണിക്കുമ്പോള്‍ ഇടയ്ക്കിടെ ഒരോ ചൂടന്‍ ഐറ്റങ്ങള്‍ കൊടുക്കണം, പരിപ്പുവട ഉളളിവട ബോണ്ട അങ്ങനെ അങ്ങനെ നാടന്‍വിഭവങ്ങള്‍..
ട്രെംമ്പന് വന്നാല്‍ കൂടെ ആ മോജിയും കാണുവായിരിക്കും അവരുതമ്മിലിനി വല്ല ഉഭയകക്ഷിചര്‍ച്ചകളും നടത്തുമോ
ചിലപ്പോള്‍ പടക്കോപ്പുകള്‍ ഇറക്കുമതിചെയ്യുന്ന കാരൃത്തില്‍ ചര്‍ച്ചകള്‍ നടക്കാനുളള സാധ്യതകള്‍ തളളിക്കളയാനാവില്ല
കോപ്പ് ഉളള പടക്കോപ്പെല്ലാമിറക്കുന്നതല്ലാതെ ഇങ്ങേരൊന്നും കയറ്റിയയക്കാറില്ലല്ലോ
ഇന്തൃയില്നിന്ന് നല്ല കുറച്ചു ചരക്കുകളെ വേണമെന്ന് വൈറ്റ്ഹൗസില്‍നിന്ന് ഔദ്ധ്യോഗികമല്ലാത്ത വാര്‍ത്തകളുണ്ട്
ശ്ശെ വൃര്ത്തികെട്ടവന്മാര്
അവന്മാര്ക്ക് മദാമ്മകള്‍ പോരാതെയായോ
കേരളത്തിലെ ഒരു ചരക്കിനെയും ഞാന്‍ വിട്ടുകൊടുക്കില്ല
ഓ ആ ചരക്കല്ലാ മുഖൃാ
പലചരക്കിന്‍െറ കാരൃമാണ് ഞാന്‍ പറഞ്ഞത്
എങ്കില്‍ നമ്മുടെ നാട്ടിലെ റബര്പാലുകള് വില്ക്കാനൊര് ശ്രമംനടത്തണം
എന്തിന് റബര്‍പാല്‍ മാത്രമാക്കണം
മില്‍മാപാലും അമേരിക്കയില്‍ പോവട്ടെ
ഇനിയിപ്പോള്‍ പാലുകച്ചവടമാണ് നല്ലത്, കളളുകച്ചവടം നടത്തുന്ന സര്‍ക്കാരെന്ന ദുഷ്പ്പേരും മാറിക്കിട്ടും
2024 ഡിസംബര്‍ 30
പുലര്‍ക്കാലം
36 മണിക്കൂര്‍നീണ്ട യാത്രയ്ക്കൊടുവില്‍ ട്രെംമ്പന്െറ വമ്പന്വിമാനം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലിറങ്ങി
താലപ്പൊലിയെടുത്ത കേരളമങ്കിമാരുടെ നടുവിലുടെ മുഖൃന് വിമാനത്തിനടുത്തേക്ക് ചുവടുകള്‍വെച്ചു, വാദ്യമേളം ശിങ്കാരിമേളം കേരളമങ്കമാരുടെ കുരവയിടല്‍ ,
മുഖൃന് കൈയ്യിലിരുന്ന ഹാരം ട്രെമ്പന്െറ കഴുത്തിലിട്ട് സ്വീകരിച്ചു, ഒരു മലയാളിമങ്ക ട്രംമ്പന്െറ നെറ്റിയില്‍ ചന്ദനക്കുറിയിട്ടു,
മറ്റൊര് മലയാളിമങ്ക മെലാളിയുടെ നെറുകയില്‍ സിന്തുരം പൂശി,
ട്രെംമ്പന് ഷേക്ക്ഹാന്‍ഡ് കൊടുത്തപ്പോള്‍ മുഖൃന് അറിയാതെ ശരണം വിളിച്ചൂപോയീ,
എന്‍െറ അയ്യപ്പസ്വാമിയെ ഇവന് ഇംഗ്ലീഷിലൊന്നും ചോദിക്കരുതേ..ചോദിക്കരുതേ..
സെക്രട്ടറി നേരിത്തെ പഠിപ്പിച്ചുകൊടുത്ത കാരൃങ്ങള്‍ മുഖൃന് മനസ്സിലോര്‍ത്തൂ
ആദ്യം കാണുമ്പോള്‍ എന്തായാലും സുഖമാണോന്ന് തിരക്കും
അപ്പോള്‍ ഫൈനെന്നു ഒറ്റവാക്കില്‍ മറുപടി,,
പിന്നെയെന്തേലും ചോദിച്ചാല്‍ ചുമ്മാ ചിരിച്ചുകൊണ്ട് വെല്‍ക്കം വെല്ക്കമെന്ന് കാച്ചിക്കോളണം..
ഇതാണ് കേരളമുഖൃമുന്ത്രി
മോജി മുഖൃനെ ട്രെമ്പന് പരിചയപ്പെടുത്തി
മൂഖൃന് തൊഴാനായി കൈപൊക്കി, ട്രംപ് മുഖൃന്െറ കൈ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു
Youർ goodname
മൂഖൃന് ഒരു പരിഭ്രമവും കൂടാതെ ധൈരൃപൂര്വ്വം പറഞ്ഞൂ
ഫൈന്‍..
ഓ mr ഫൈന്‍
നിങ്ങളുടെ ഈ നാടെനിക്ക് വളരെയിഷ്ടമായി , പക്ഷേ ഇൗവേഷം ഇതഴിഞ്ഞുപോവില്ലേ
ട്രംമ്പന് മുഖൃന്െറ ഉടുമുണ്ടിലേക്കുനോക്കി കുശലംചോദിച്ചൂ,
മുഖൃന് ഒരു കൂസലുമില്ലാതെ പറഞ്ഞൂ
വെല്‍ക്കം..വെല്‍ക്കം..
മുഖൃന് കൂടുതല്‍ ചളമാക്കുന്നതിനുമുന്പ് മോജി ട്രെംമ്പണ്ണനെ കൂട്ടികൊണ്ടുപോയീ, അപ്പോളും മുഖൃന് മുദ്രാവാകൃം വിളിച്ച് ആയീരമായിരം പാര്ട്ടിക്കാര് വെയിലുകൊണ്ട് മനുഷൃചങ്ങലയായി പുറത്തുനില്പുണ്ടായിരുന്നു.
മണ്ടന്‍
വമ്പന്‍ ട്രംമ്പും ഫാമിലിയും 2025 ലെ നൃൂഇയര് ആഘോഷങ്ങള്‍ക്കായി കേരളത്തില്‍ വരുന്നുവെന്നുളള വാര്‍ത്ത ഞെട്ടലോടെയാണ് പ്രധാനമന്ത്രി കേട്ടത്
ട്രംമ്പന് കേരളത്തില്‍